Follow Us On

19

May

2024

Sunday

സ്‌നേഹം

സ്‌നേഹം

സ്‌നേഹത്തിന്റെ പാഠപുസ്തകമാണ് ക്രൂശിതന്‍.  ക്രൂശിതന്റെ ഓരോ താളിലും നിറഞ്ഞു നില്ക്കുന്നത് സ്‌നേഹമെന്ന ഒറ്റവരി  കവിത മാത്രമാണ്. അവന്‍ പറഞ്ഞതും പാടിയതുമെല്ലാം നിത്യമായ സ്‌നേഹത്തെക്കുറിച്ചു മാത്രമായിരുന്നു.
ക്രൂശിതന്റെ ഹൃദയം നിറയെ സ്‌നേഹ കാവ്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
സ്‌നേഹത്തിന്റെ  സകല ഭാവങ്ങളും ക്രൂശിത നില്‍ നിഴലിച്ചിരുന്നു. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ലെന്നു സെന്റ് പോള്‍ എഴുതാന്‍  കാരണമായത്  ക്രൂശിതനെന്ന പാഠപുസ്തകം വായിച്ചതുകൊണ്ടായിരുന്നു.

ആനന്ദ് എന്ന എഴുത്തുകാരന്റെ പ്രശസ്തമായ കഥയാണ് ‘നാലാമത്തെ ആണി.’ ഈ കഥയിലേക്കുള്ള വാതായനം എങ്ങനെ വന്നു ചേര്‍ന്നു എന്നത്  ക്രൂശിതനൊപ്പം യാത്ര ചെയ്ത രാവിലാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ക്രിസ്തു എന്ന സ്‌നേഹത്തിന്റെ പാഠപുസ്തകം വായിക്കാതിരുന്നതാണ്  ശിഷ്യര്‍ക്കു പറ്റിയ വലിയ പരുക്ക് എന്ന് ആനന്ദ് തന്നെ  കഥയില്‍ കുറിച്ചിട്ടിട്ടു മുണ്ട്. അയാള്‍ ആ സങ്കട രാത്രിയെ അടയാളപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

മരണവേദനയില്‍പ്പെട്ട് ഉഴുന്ന് പരവേശംകൊണ്ട് വേദന നിറഞ്ഞു തുളുമ്പുന്ന പാനപാത്രം എന്നില്‍ നിന്ന് മടക്കിയെടുക്കുവാന്‍ വേണ്ടി കുനിഞ്ഞും മുട്ടുകുത്തിയും കമിഴ്ന്നു വീണും  ഞാന്‍ ദൈവ ത്തോട് പ്രാര്‍ത്ഥിക്കുവാനായി പോയ ആ കാളരാത്രിയില്‍ ഞാന്‍ കൊടുത്ത അപ്പവും വീഞ്ഞും പങ്കിട്ട്, എന്റെ  മാംസവും രക്തവു മായിത്തീര്‍ന്നുകഴിഞ്ഞിരുന്ന എന്റെ ശിഷ്യന്മാര്‍ എനിക്കുവേണ്ടി ഒരു യാമം ഉണര്‍ന്നിരിക്കു വാന്‍പോലും തയാറാകാതെ ഉറങ്ങിപ്പോയി. ഓരോ തവണയും മടങ്ങിവന്നപ്പോള്‍ അവരുടെ കണ്ണുക ളിലെ ഭാരം ഞാന്‍ കണ്ടു. ഉറക്കം തൂങ്ങി വീണ അവരുടെ ശിരസുകളെ വിളിക്കുമ്പോള്‍ പിടഞ്ഞെണീറ്റ് ആര് എന്ന് ചോദിക്കുന്ന അവരുടെ അടഞ്ഞ ദൈവാലയത്തില്‍ ചെന്ന് മനുഷ്യന്റെ ഏറ്റവും  വലിയ പ്രമാണം അയല്‍ക്കാരനെ സ്‌നേഹിക്കുകയാണെന്ന് ഞാന്‍ പറഞ്ഞ നേരത്ത്, ചുറ്റും കൂടി കൂക്കലിട്ടും വസ്ത്രം കീറിയും പൂഴി വാരിയെ റിഞ്ഞും യഹൂദര്‍ എന്നെ പരിഹ സിച്ചപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടില്ല. എന്നാല്‍ ആ ദുഷ്‌കര രാത്രിയിലെ അവരുടെ തൂങ്ങുന്ന കണ്ണുകള്‍ എന്നെ ഒറ്റപ്പെടുത്തി. ഞാന്‍ മരുഭൂമിയിലാണ്, മനുഷ്യ ഹൃദയങ്ങളുടെ നടുവിലല്ല എന്നുകണ്ട്, എങ്കില്‍ നിന്റെ ഇഷ്ടം തന്നെയാകട്ടെ എന്നു പറഞ്ഞ് ഞാന്‍ ദൈവത്തോട് വിട പറഞ്ഞു.’

സ്‌നേഹിക്കാന്‍ മറന്നുപോയവരും സ്‌നേഹിക്കാന്‍ അറിയാത്തവരും സ്‌നേഹം നിഷേധിച്ചവരും സ്‌നേഹത്തിനായി ദാഹിക്കുന്ന വരുമെല്ലാം വായിക്കേണ്ട പുസ്തകം ക്രൂശിതന്റെയാണ്.
ആരോടും ഒരു പരാതിയും പറയാതെ സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന ക്രൂശിതാ നിന്റെ ശിഷ്യരാവാന്‍ ഇനി എത്രകാലം ഞങ്ങള്‍ തപസു ചെയ്യണം. അവന്റെ മരണത്തിന്റെ തലേന്ന് അവന്‍ അവരെ വിളിച്ചു കൂട്ടി ഒരേ ഒരു കല്പന മാത്രമാണ്  പ്രാക്ടീസു ചെയ്യാന്‍ വിനയപൂര്‍വ്വം ആവശ്യപ്പെട്ടത്. ആ കല്പന സ്‌നേഹത്തിന്റെ കല്പനയായിരുന്നു. സ്‌നേഹം മാത്രമായിരുന്നു അവന്റെ നിനവിലും നിദ്രയിലും. ശിരസുമുതല്‍ ഉള്ളം കാല്‍ വരെ നിറഞ്ഞുനിന്നത് സ്‌നേഹം മാത്രമായിരുന്നു. അവന്‍ ആവശ്യപ്പെട്ട മൊഴികളിലും നിഴലിക്കുന്നത് സ്‌നേഹം മാത്രമായിരുന്നു. അവനെ അറിയാത്തവര്‍ അവന് കുടിക്കാന്‍ മീറ കലര്‍ത്തിയ വീഞ്ഞ് കൊടു ക്കുമ്പോള്‍ അവന്‍ ഉള്ളില്‍ പുഞ്ചിരിച്ചു കാണും സ്‌നേഹത്തിനു വേണ്ടിയാണ് ഞാന്‍ ദാഹിക്കു ന്നതെന്ന് ഇവര്‍ എന്ന് മനസിലാക്കും എന്നോര്‍ ത്തുകൊണ്ട്. അവന് ദാഹിച്ചത് കുടിക്കാന്‍ ജലം കിട്ടാതെയല്ല. സ്‌നേഹിക്കാനുള്ള ദാഹവും സ്‌നേഹിതര്‍ക്കുവേണ്ടിയുള്ള ദാഹവുമാ യിരുന്നെന്നു ഈ നോമ്പ് കാലത്ത് മനസിലാക്കി ക്രിസ്തു എന്ന സ്‌നേഹത്തിന്റെ പാഠപുസ്തകം മനഃപാഠമാക്കാം.

അവന്‍ ചൊല്ലുന്ന കവിത നമുക്കും ഈ നോമ്പില്‍ ഏറ്റു ചൊല്ലാം. അവന്‍ ഈ ഭൂമുഖം വിട്ട് പോകുന്നതില്‍ സങ്കടപ്പെട്ടു കാണും. കാരണം അവന്റെ സ്‌നേഹം എല്ലാവരും മനസിലാക്കി യില്ലല്ലോ എന്നോര്‍ത്ത്. ആരോ ക്രിസ്തുവിനെ പുനരവതരിപ്പിക്കുന്നുണ്ട് ഈ കവിതയിലൂടെ.
സ്വര്‍ഗത്തില്‍ നാം ഇനി ചേരും വരെയും വീഞ്ഞിന്റെ മധുരം ഞാന്‍ നുകരില്ല പ്രിയരേ.. ഇത് നിങ്ങളോടുള്ള സ്‌നേഹം… നിങ്ങളെ പിരിയുന്ന കാര്യം മരണം പോല്‍ ഒരു കാര്യമല്ലോ…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?