Follow Us On

05

December

2024

Thursday

പറുദീസ

പറുദീസ

എല്ലാവര്‍ക്കും ഗത്സെമെന്‍ അനുഭവം പ്രധാനം ചെയ്യാനാണ് പ്രിയം.. മറ്റുള്ളവര്‍ക്ക് എങ്ങനെ പറുദീസ അനുഭവം പ്രധാനം ചെയ്യാന്‍ പറ്റും എന്നൊന്നും ആരും ഒരു റിസേര്‍ച്ചും ചെയ്യുന്നില്ലെ ന്നാണ് എന്റെ വിശ്വാസം. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നത് കണക്കുള്ള ഒരു തരം മനോഭവം ലോകത്തെ കാര്‍ന്നു തിന്നുന്നുണ്ടെന്നാണ് സംശയം. മറ്റൊരു വനെ എങ്ങനെ ശാസ്ത്രീയമായ രീതിയില്‍ കുഴിയില്‍ ചാടിക്കാം എന്നുതന്നെയാണ് ഓരോരുത്തരും ആലോചിച്ചുകൊണ്ടിരിക്കുന്നത്.

നീ മറ്റുള്ളവര്‍ക്ക് ഗത്‌സെമെനി അനുഭവമാണോ അതോ പറുദീസ അനുഭവമാണോ സമ്മാനി ക്കുന്നതെന്നു ഓരോ നോമ്പിലും ആലോചിക്കണം.
ഓര്‍മവരുന്നത് കോള്‍ബയെ തന്നെ. നാസി തടങ്കല്‍ പാളയത്തിലിരുന്നും പുള്ളിക്കാരന്‍  പ്രാക്ടീസ് ചെയ്തത് മറ്റുള്ളവര്‍ക്ക് പറുദീസ അനുഭവം നല്‍കാനായിരുന്നു. സഹതടവുകാരന് പറുദീസ സമ്മാനിച്ചു കളംകാലിയാക്കുന്ന മാക്മില്യന്‍ കോള്‍ബെ നോമ്പില്‍ നിശ്ചയമായും ധ്യാനിക്കേണ്ട കഥാപാത്രമാണ്.
മറ്റൊരു കഥാപത്രം ആന്‍ ഫ്രാങ്കാണ്. ആ കൊച്ചു മിടുക്കിയുടെ തലക്കുമുകളില്‍ കൂടെ യുദ്ധവിമാനങ്ങള്‍ വട്ടമിട്ടു പറക്കുമ്പോഴും അവള്‍ കുറിക്കുന്ന കുറിപ്പുകളെല്ലാം അനേകര്‍ക്കു പറുദീസ അനുഭവമാണ് കൈമാറിയത്.

ഒല്ലൂരുള്ള ഒരു ചെറുപ്പക്കാരനെ പരിചയമുണ്ട്. മുന്നാസ് എന്നാണ് പേര്. ഉയര്‍ന്നു പറക്കാന്‍ തുടങ്ങും മുന്‍പേ അര്‍ബുദം പിടിപ്പെട്ടു മരണ മുഖത്തു നില്‍ക്കുമ്പോള്‍ അവനെ കാണാന്‍ വന്നവരോടും അവന്റെ മാതാപിതാക്കളോടുമായി അവന്‍ ഒന്നേ പറഞ്ഞുള്ളു. എന്റെ മരണത്തില്‍ നിങ്ങള്‍ വിലപിക്കരുത്. ഞാന്‍ എന്റെ  ഈശോയോടൊപ്പം ചില്‍ ചെയ്യുകയാണെന്ന്.

ഇവര്‍ ഈ പറുദീസ അനുഭവം നല്‍കാന്‍ ആഗ്രഹിച്ചത് ഒറ്റ സുപ്രഭാതത്തിലല്ലെന്നു നോമ്പില്‍ നമുക്ക് ചര്‍ച്ച ചെയ്യാം.  അനേ കം മണിക്കൂറുകള്‍ ക്രൂശിതനെ ധ്യാനിച്ച് മാത്രമേ ഓരോര്‍ത്തര്‍ക്കും സ്‌നേഹത്തിന്റെ പറുദീസാനു ഭവം കൈമാറാന്‍ ആവുകയുള്ളുയെന്നാണ് ഇവരുടെയൊക്കെ ജീവിതം നമുക്ക് പകര്‍ന്നു നല്‍കുന്ന വലിയ തിരിച്ചറിവും സുകൃതവും.അവനെ അനുഗമിക്കുന്നവരോട് ഈ നോമ്പുകാലത്തു അവിടുന്ന് പറയുന്നത്, നീ ഇന്ന് എന്നോടു കൂടെ പറുദീസായില്‍ ആയിരിക്കും എന്നുതന്നെയാണ്. നല്ല കള്ളനോട് പറഞ്ഞതു പോലെ  നമുക്കും കുരിശ് ധ്യാനിച്ച് അനേകര്‍ക്ക് പറുദീസ അനുഭവം ഈ നോമ്പില്‍ പരസ്പരം സമ്മാനിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?