Follow Us On

12

January

2025

Sunday

കൊലപാതകം

കൊലപാതകം

ആലങ്കാരികമായി പറഞ്ഞാല്‍ പത്രോസും കൂട്ടരും ഏര്‍പ്പെട്ടിരുന്ന ജോലി കടലിലെ മത്സ്യങ്ങളെ പിടിച്ചുകൊന്നു കാശുണ്ടാക്കുന്ന ജോലിയായിരുന്നു. അവര്‍ക്കു ആ ജോലിയില്‍ തുടരുന്നതില്‍ വലിയ സങ്കടമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ആ ജോലി അവര്‍ ഉപേക്ഷിച്ചത് ക്രിസ്തുവിന്റെ ഒറ്റ നിര്‍ബന്ധത്തിന് വഴങ്ങിയാണ്. ക്രിസ്തു മൊഴികളെ അവര്‍ ഗൗനിച്ചപ്പോള്‍ പിന്നീട് അവര്‍ ആരെയും കൊന്നില്ല എന്ന് മാത്രമല്ല അനേകര്‍ക്ക് ജീവനും ജീവിതവും നല്‍കാന്‍ മാത്രം അവര്‍ വളര്‍ന്നു എന്നാണ് നടപടി പുസ്തകത്തിന്റെ സാക്ഷ്യം.

നോമ്പ് ക്രിസ്തു മൊഴികളെ വിലവെയ്ക്കാന്‍ ഓര്‍മിപ്പിക്കുന്ന കാലമാണ്. പഴയ നിയമം മുതല്‍ വായിച്ചാല്‍ ദൈവമൊഴികളെ വിലവെയ്ക്കുന്നവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹ ങ്ങളുടെ നീണ്ട നിര തന്നെ കിടക്കുന്നുണ്ട്. ഒരു പ്രളയത്തെ അതിജീവിച്ച കഥയെഴുതാന്‍ നോഹയ്ക്കായത് ദൈവ മൊഴികളെ നെഞ്ചിലേറ്റിയപ്പോഴാണ്. അബ്രാഹത്തിന് തലമുറകളുടെ കവിത ചൊല്ലാനായത് ദൈവമൊഴി സ്വീകരിച്ചപ്പോഴാണ്.

വഞ്ചിയും വലയും ഉപേക്ഷിക്കുവിനെന്ന് ആ കടല്‍ത്തീരത്തിരുന്ന് ആവശ്യപ്പെട്ടവനെ ശ്രവിച്ചതാ ണ് ശിഷ്യരുടെ ജീവിതത്തില്‍ സംഭവിച്ച സകലമാന പുണ്യങ്ങള്‍ക്കും നിദാനം. ചില ജോലികള്‍ വലിച്ചെറിയാന്‍ ഈ നോമ്പുകാലത്ത് നസ്രയാന്‍ ആവശ്യപ്പെടുന്നുണ്ട്. ആ ജോലി നീ ബോധപൂര്‍വ്വം ഉപേക്ഷിക്കുന്ന മണിക്കൂറില്‍ നീ ജീവന്റെ അമൃതുണ്ണും.

ഭ്രൂണഹത്യയ്ക്കു കൂട്ടുനില്‍ക്കുന്ന ഒരു നഴ്‌സിനെ എനിക്ക് പരിചയമുണ്ട്. നിഷ്‌കളങ്കരെ കൊലചെയ്യുന്ന നീചകര്‍മ്മത്തില്‍ അവളും അറിഞ്ഞോ അറിയാതെയോ പങ്കാളിയായിരുന്നു. കല്യാണം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളില്‍ ജീവന്റെ തുടിപ്പില്ലാതായത്തിന്റെ കാരണം തേടി ധ്യാനം കൂടിയപ്പോഴാണ് ജോലി ഉപേക്ഷിക്കാന്‍ ഈശോ ആവശ്യപ്പെടുന്നുണ്ടെന്ന് അവള്‍ തിരിച്ചറി ഞ്ഞത്. വേറെയൊന്നും ചിന്തിച്ചില്ല നല്ല വരുമാനമുണ്ടായിരുന്ന ജോലി ഈശോയ്ക്കു വേണ്ടി ഉപേക്ഷിച്ചു. മാസം ഒന്ന് കഴിയു മ്പോഴേക്കും അവളില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടു തുടങ്ങി.

സുന്ദരകവാടത്തില്‍ നിന്ന് നമ്മുടെ പത്രോസും കൂട്ടരും പറയുന്നത് കേള്‍ക്കുന്നില്ലേ. സ്വര്‍ണ്ണമോ വെള്ളിയോ ഇല്ല. ഒന്നുണ്ട് കൈയില്‍. നസ്രായന്‍ പറഞ്ഞത് കേട്ടു ഉപേക്ഷിച്ച ജോലിയും നസ്രയാന്‍ കൈമാറിയ അനുഗ്രഹവും. ഇത്രയും കാര്യങ്ങള്‍ കൊണ്ട് ആ തച്ചന്റെ മക്കള്‍ ഇതാ ഒരിക്കലും നടക്കാത്ത ജീവിതം വഴിമുട്ടിയ ഒരുവന് ജീവന്റെ സമൃദ്ധി നല്‍കുന്നു. നമുക്കും ഈ നോമ്പ് കാലം ജീവന്റെ ഉത്സവത്തുടിപ്പുകള്‍ ആസ്വദിക്കാം. അവന്റെ മൊഴികളെ ധ്യാനിച്ചു പകലന്തിയോളം അവനിഷ്ടമില്ലാതെ ചെയ്യുന്ന ചില ജോലികള്‍ ഉപേക്ഷിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?