Follow Us On

04

December

2024

Wednesday

  • പ്രാര്‍ത്ഥന

    പ്രാര്‍ത്ഥന0

    എല്ലാ പ്രാര്‍ഥനയുടെയും സംക്ഷിപ്ത രൂപം ക്രിസ്തുവിന്റെ ഓരോ പ്രാര്‍ത്ഥനയിലും അന്തര്‍ലീനമായിട്ടുണ്ട്. ക്രിസ്തു പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നെന്നു തന്നെയാണ് അവന്റെ ഓരോ ചലനത്തില്‍ നിന്നും നാം മനസിലാക്കുന്നത്. പ്രാര്‍ത്ഥിക്കാതെ  കുരിശു  ചുമക്കാനും കുരിശില്‍ തൂങ്ങി മരിക്കാനും മൂന്നാം ദിവസം ഉയിര്‍ക്കാനും ക്രിസ്തുവിന്  കഴിയുമായിരുന്നില്ല. ക്രിസ്തു ക്രിസ്തുവായത്  അവന്റെ പ്രാര്‍ത്ഥനാ ജീവിതം കൊണ്ടുമാത്രമാണ്. അപകടങ്ങളെ തരണം ചെയ്യാനും അനര്‍ത്ഥങ്ങളുടെ മധ്യേ തളരാതിരിക്കാനും ക്രിസ്തുവിന് ശക്തി കിട്ടിയത് അവന്റെ പ്രാര്‍ത്ഥന കൊണ്ടാണ്. കുരിശില്‍ കിടന്നു പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിനെ നിശ്ചയമായും നോമ്പില്‍ ധ്യാന വിഷയമാക്കണം.

  • മടിയന്‍

    മടിയന്‍0

    മടിയന്‍ മല ചുമക്കുമെന്ന് മാത്രമേ നാം വായിച്ചിട്ടുള്ളൂ. പക്ഷെ വിവേകിയായ അദ്ധ്വാനി കുരിശ് ചുമന്ന് വിജയം നേടി എന്നുകൂടെ നാം ഇനി മുതല്‍ വായിക്കണം. ക്രിസ്തുവിനെ എന്തിനാണ് ഭൂമിയിലേക്കയച്ചത്. വേറെ എത്രയോ പേര്‍ സ്വര്‍ഗത്തില്‍ ഉണ്ടായിരുന്നിരിക്കണം. ക്രിസ്തു മാത്രമേ മടി കൂടാതെ കുരിശ് ചുമന്നു മാലോകര്‍ക്ക് രക്ഷ നേടാന്‍ മനസ് കാണിക്കൂ എന്ന് പിതാവായ ദൈവത്തിനു നല്ലതുപോലെ അറിയാനാണ് സാധ്യത. മടി കൂടാതെ ജീവിക്കുന്നുണ്ടോ നീ എന്ന് നോമ്പില്‍ ചിന്തിക്കണം. രാവിലെ നേരത്തെ ഉണര്‍ന്നതുകൊണ്ട് മാത്രം നീ

  • പാലം

    പാലം0

    ഗുരു ശിഷ്യരെല്ലാവരുടെയും കൈയിലേക്ക് ഒരു ഭാരമുള്ള കുരിശ് നല്‍കി. പലരും കുരിശു കൈയില്‍ കിട്ടിയപാടെ ഈ കുരിശു ചുമക്കുന്നത് പാടാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. ചിലര്‍ കുരിശ് കുറച്ചു ദൂരം കൊണ്ടുപോയി. തിരിഞ്ഞു നോക്കിയ പ്പോള്‍ ഗുരുവിനെ കാണാതായപ്പോള്‍ ഗുരു തന്ന കുരിശ് ആരും കാണാതെ കളഞ്ഞു. പിന്നെയും ചിലര്‍ കുരിശിന്റെ ഭാരം കുറച്ചു. ചിലര്‍ കുരിശിന്റെ പകുതി മുറിച്ചു മാറ്റി. ഒരേ ഒരു ശിഷ്യന്‍ മാത്രം ഗുരു  തന്ന കുരിശു നെഞ്ചിലേറ്റി വിയര്‍ത്തു. ആ ശിഷ്യനെ കൂട്ടത്തിലുള്ളവരെല്ലാം

  • ചതി

    ചതി0

    എല്ലാ ചതികളും കൊലപാതകത്തോളം വലിപ്പമുള്ളത് തന്നെ. ചതിയില്‍ വലിപ്പ  ചെറുപ്പങ്ങളില്ല. എല്ലാ ചതിക്കും ഒരേ ഒരു ശിക്ഷ തന്നെയാണ് നിയമത്തിലുള്ളത്,  തൂക്കുമരം. കല്ല് അല്ലല്ലോ ഗുരുവിനെ എറിയാന്‍ കൈയിലെടുത്ത്… കല്ലെന്ന വ്യാജേന നല്ല മണമുള്ള നിറമുള്ള റോസാപൂവാണ് ഞാന്‍ ഗുരുവിനെ എറിയാന്‍ കൈയിലിടുത്തതെന്നു ന്യായം പറയുന്ന ശിഷ്യനോട്; എനിക്ക് അവരെറിഞ്ഞ കല്ലിനെക്കാള്‍ വേദന സഹിക്കേണ്ടി വന്നത് നീ എറിഞ്ഞ റോസപൂവിലായിരുന്നെന്നു ഗുരു കലഹിക്കുമ്പോള്‍ ചതിയുടെ വേദനയല്ലാതെ മറ്റൊന്നുമല്ല ഗുരു ശിഷ്യനെ ഓര്‍മ്മിപ്പിക്കുന്നത്. ചതിക്കാന്‍ ആഗ്രഹിക്കുന്നവരോടൊക്കെ നസ്രായന് ഒന്നേ

  • വിജയം

    വിജയം0

    കുരിശിലെ വിജയത്തിനൊരു അഴകുണ്ട്. ചാരുതയുണ്ട്, സത്യസന്ധതയുണ്ട്, കൃപയുടെ ആഴമുണ്ട്. കാരണം, ആ വിജയം ആത്യന്തികമാണ്. നശ്വരമായ വിജയത്തിന്റെ  ഒരു ചേരുവയും കുരിശിലെ വിജയത്തിനില്ല. തനി തങ്കംകൊണ്ട് തിളങ്ങുന്ന വിജയമാണ്. മഴവില്ലിനേക്കാള്‍ ആ വിജയത്തിന് നിറങ്ങളുണ്ട, നിറഭേദങ്ങളുണ്ട്. ആരെയും അസൂയപ്പെടുത്തുന്ന  വിജയമായി രുന്നു കുരിശിലെ വിജയം.  വിജയം എന്ന വാക്കിന്റെ മുഴുവന്‍ അര്‍ത്ഥതലങ്ങളും കുരിശിലെ വിജയത്തില്‍ നിഴലിക്കുന്നുണ്ട്. ഈ വിജയാഘോഷ ത്തില്‍ സ്വര്‍ഗസൈന്യം അകമ്പടി ചേരുന്നുണ്ട്. മാലാഖമാര്‍ നൃത്തം ചവിട്ടുന്നുണ്ട്. സ്‌നേഹത്തിന്റെ പൂമ്പാറ്റകള്‍ ഈ വിജയ കൊടിക്ക് ചുറ്റും

  • ജീവജലം

    ജീവജലം0

    അവന്റെ തിരുവിലാവില്‍നിന്നും രക്തവും വെള്ളവും ഒഴുകി എന്നാണ് തിരുലിഖിതം. എന്തിനാണാവോ ക്രൂശിതന്‍ ഈ ഹൃദയത്തില്‍ നിന്നും വെള്ളം നമുക്ക് നല്‍കാന്‍ തിടുക്കം കാണിച്ചതെന്നു കുഞ്ഞുനാളില്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മുതിര്‍ന്നപ്പോഴാണ് തിരുവിലാ വില്‍ നിന്നൊഴുകിയ വെള്ളത്തിന്റെ രഹസ്യം ചുരുളഴിഞ്ഞു കിട്ടിയത്. ജോര്‍ദ്ദാനില്‍ വെച്ചാണ് ഈശോ ജ്ഞാനസ്‌നാനം സ്വീകരിച്ചത്. അവന്‍ വെള്ളംകൊണ്ട് സ്‌നാപകയോഹന്നാനില്‍ നിന്ന് മാമ്മോദീസ സ്വീകരിച്ചു കഴിഞ്ഞപ്പോഴാണ് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പറന്നിറങ്ങിയതും ആത്മാവിന്റെ അഭിഷേക ജലം സ്വീകരിച്ച മിശിഹാ ആത്മാവില്‍ ജ്വലിക്കാന്‍ തുടങ്ങിയതും. നോമ്പ് ആത്മാവിന്റെ അഭിഷേകം

  • സ്വപ്നങ്ങള്‍

    സ്വപ്നങ്ങള്‍0

    ഒരുപാട് സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായാണ്  യോഹന്നാനും യുദാസുമൊക്കെ ക്രിസ്തുവിനരികെ വന്നതും അവന്റെ ശിഷ്യരായതും. പക്ഷെ അതില്‍ ഒരാളുടെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ തകരുകയും മറ്റൊരാളുടെ സ്വപ്നങ്ങള്‍ സഫലമാകുകയും ചെയ്തു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആരുടെ സ്വപ്നമാണ് സഫലമായത് ആരുടെ സ്വപ്നമാണ് തകര്‍ന്നടിഞ്ഞത് എന്നു ചോദിച്ചാല്‍ നമുക്ക് നിസംശയം പറയാം യോഹന്നാന്റെ സഫലം. യൂദാസിന്റെ വിഫലം. എല്ലാ സ്വപ്നങ്ങളും സഫലമാവാന്‍ കുരിശോട് ചേര്‍ന്നുനിന്നാല്‍ മാത്രം മതി എന്നാണ് യോഹന്നാന്റെ  ജീവിതം പറഞ്ഞുതരുന്നത്. കുരിശോട് ചേര്‍ന്നുനില്‍ക്കാതിരുന്ന യൂദാസിന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞു എന്നാണ്

  • വെളിച്ചം

    വെളിച്ചം0

    അവന്റെ മരണ നേരത്തു സൂര്യന്‍ പ്രകാശം തരാതെയായി എന്നൊരു സങ്കടം സുവിശേഷകര്‍ ഒന്നടങ്കം ഏറ്റു പാടുന്നുണ്ട്. ഭൂമിയിലെങ്ങും അന്ധകാരം നിറഞ്ഞത് അവന്‍ മിഴി പൂട്ടിയ പ്പോഴാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ബാഹ്യമായ അന്ധകാരം മാത്രമല്ല ജീവിതം ശ്യൂന്യമായി പോകുന്ന ദുരനുഭവം ഒരാള്‍ ഏറ്റെടുക്കുന്നത് ക്രിസ്തു അവനില്‍ മരണപ്പെടു മ്പോഴാണ്. അന്ധകാര ശക്തികള്‍ പ്രഭലപ്പെടുന്ന തും ജീവിതത്തിന്റെ സ്വാദ് തീര്‍ന്നുപോകുന്നതും ക്രൂശിതന്‍ മിഴിപൂട്ടുമ്പോഴാണ്. നിന്റെ ശരീരത്തില്‍ പാപം ചേക്കേറാന്‍ തുടങ്ങുമ്പോഴാണ് ക്രിസ്തു മിഴിപൂട്ടുന്നതെന്നു ഈ നോമ്പില്‍ ഗൗരവമായി ചിന്തിച്ചേ തരമുള്ളൂ.

Don’t want to skip an update or a post?