കുരിശിലെ വിജയത്തിനൊരു അഴകുണ്ട്. ചാരുതയുണ്ട്, സത്യസന്ധതയുണ്ട്, കൃപയുടെ ആഴമുണ്ട്. കാരണം, ആ വിജയം ആത്യന്തികമാണ്. നശ്വരമായ വിജയത്തിന്റെ ഒരു ചേരുവയും കുരിശിലെ വിജയത്തിനില്ല. തനി തങ്കംകൊണ്ട് തിളങ്ങുന്ന വിജയമാണ്. മഴവില്ലിനേക്കാള്‍ ആ വിജയത്തിന് നിറങ്ങളുണ്ട, നിറഭേദങ്ങളുണ്ട്.
ആരെയും അസൂയപ്പെടുത്തുന്ന വിജയമായി രുന്നു കുരിശിലെ വിജയം. വിജയം എന്ന വാക്കിന്റെ മുഴുവന്‍ അര്‍ത്ഥതലങ്ങളും കുരിശിലെ വിജയത്തില്‍ നിഴലിക്കുന്നുണ്ട്. ഈ വിജയാഘോഷ ത്തില്‍ സ്വര്‍ഗസൈന്യം അകമ്പടി ചേരുന്നുണ്ട്. മാലാഖമാര്‍ നൃത്തം ചവിട്ടുന്നുണ്ട്. സ്‌നേഹത്തിന്റെ പൂമ്പാറ്റകള്‍ ഈ വിജയ കൊടിക്ക് ചുറ്റും വട്ടം ചുറ്റുന്നുണ്ട്. വിശുദ്ധരുടെ ജയഘോഷം ഈ വിജയ ഗീതത്തോടൊപ്പം മുഴങ്ങുന്നുണ്ട്. അമ്മ മേരിയുടെ പുഞ്ചിരി അഴക് ഈ കുരിശിലെ വിജയത്തില്‍ തെളിഞ്ഞു കത്തുന്നുണ്ട്. ആര്‍ക്കും കെടുത്താനോ അപഹരിക്കാനോ കഴിയാത്ത വിജയമായിരുന്നു അത്. ആബ്ബാ പിതാവിന്റെ ചലനങ്ങളും അത്ഭുത പ്രവൃത്തികളും ആ വിജയത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.
പ്രിയ ചങ്ങാതി ഒരിക്കല്‍പോലും ഒരു കുഞ്ഞ് വിജയംപോലും തേടി വരാത്ത പാഴ്ജന്മങ്ങളല്ലേ നമ്മുടെ ജന്മങ്ങള്‍. ഇനി നമുക്കും കുരിശിലേക്ക് മടങ്ങാം. വിജയത്തിന്റെ നവീന കാഴ്ചപ്പാടുകള്‍ കുരിശില്‍ നിന്നും നേടിയെടുക്കാം. കുരിശില്‍ ആഗ്രഹിക്കാത്ത വിജയങ്ങളെല്ലാം ഒരു കുഞ്ഞ് മഴയില്‍ പോലും ഒലിച്ചു പോകും. ഇളം തെന്നലില്‍ പറന്നു പോകും. ക്രൂശിതനെ നോക്കി നമുക്ക് അഗസ്തീനോസിനെ പോലെ ഇങ്ങനെ പറയാം: നിത്യ നൂതന സൗന്ദര്യമേ നിന്നെ അറിയാന്‍ ഞാനെന്തേ വൈകി. ചോരയും നീരും നല്‍കി എനിക്ക് വിജയം സമ്മാനിക്കുന്നവനേ നിന്നെ വിട്ട് ഇനി ഞാന്‍ എങ്ങു പോകും.
ബിനോജച്ചന്റെ വരികള്‍ കാതില്‍ മുഴങ്ങുന്നു…
മറ്റാര്‍ക്കും ഇല്ലാത്ത സൗന്ദര്യമേ…
മറ്റെങ്ങും ഇല്ലാത്ത ആനന്ദമേ..
Leave a Comment
Your email address will not be published. Required fields are marked with *