Follow Us On

07

May

2024

Tuesday

സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍

ഒരുപാട് സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായാണ്  യോഹന്നാനും യുദാസുമൊക്കെ ക്രിസ്തുവിനരികെ വന്നതും അവന്റെ ശിഷ്യരായതും. പക്ഷെ അതില്‍ ഒരാളുടെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ തകരുകയും മറ്റൊരാളുടെ സ്വപ്നങ്ങള്‍ സഫലമാകുകയും ചെയ്തു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആരുടെ സ്വപ്നമാണ് സഫലമായത് ആരുടെ സ്വപ്നമാണ് തകര്‍ന്നടിഞ്ഞത് എന്നു ചോദിച്ചാല്‍ നമുക്ക് നിസംശയം പറയാം യോഹന്നാന്റെ സഫലം. യൂദാസിന്റെ വിഫലം.
എല്ലാ സ്വപ്നങ്ങളും സഫലമാവാന്‍ കുരിശോട് ചേര്‍ന്നുനിന്നാല്‍ മാത്രം മതി എന്നാണ് യോഹന്നാന്റെ  ജീവിതം പറഞ്ഞുതരുന്നത്.

കുരിശോട് ചേര്‍ന്നുനില്‍ക്കാതിരുന്ന യൂദാസിന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞു എന്നാണ് ആ ദാരുണാന്ത്യം  നമ്മെ ഓര്‍മ്മി പ്പിക്കുന്നത്.
കുഞ്ഞേ, ഒരുപാട് സ്വപ്നമുള്ളതല്ലേ നിനക്ക്.. ഈ സ്വപ്നങ്ങള്‍ സഫലമാകാന്‍ നീ കുരിശില്‍ കൂട്ടു കൂടണം. നിന്റെ സ്വപ്നങ്ങളെ അവന്‍ നക്ഷത്രങ്ങളാക്കും.
യോഹന്നാന്‍ മാത്രമാണ് ശാന്തമായി മിഴി പൂട്ടിയതെന്നു വായിക്കുമ്പോള്‍ കുരിശിന്റെ രഹസ്യം നമുക്ക് വെളിപ്പെട്ടുകിട്ടുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?