Follow Us On

24

November

2024

Sunday

ചതി

ചതി

എല്ലാ ചതികളും കൊലപാതകത്തോളം വലിപ്പമുള്ളത് തന്നെ. ചതിയില്‍ വലിപ്പ  ചെറുപ്പങ്ങളില്ല. എല്ലാ ചതിക്കും ഒരേ ഒരു ശിക്ഷ തന്നെയാണ് നിയമത്തിലുള്ളത്,  തൂക്കുമരം.

കല്ല് അല്ലല്ലോ ഗുരുവിനെ എറിയാന്‍ കൈയിലെടുത്ത്… കല്ലെന്ന വ്യാജേന നല്ല മണമുള്ള നിറമുള്ള റോസാപൂവാണ് ഞാന്‍ ഗുരുവിനെ എറിയാന്‍ കൈയിലിടുത്തതെന്നു ന്യായം പറയുന്ന ശിഷ്യനോട്; എനിക്ക് അവരെറിഞ്ഞ കല്ലിനെക്കാള്‍ വേദന സഹിക്കേണ്ടി വന്നത് നീ എറിഞ്ഞ റോസപൂവിലായിരുന്നെന്നു ഗുരു കലഹിക്കുമ്പോള്‍ ചതിയുടെ വേദനയല്ലാതെ മറ്റൊന്നുമല്ല ഗുരു ശിഷ്യനെ ഓര്‍മ്മിപ്പിക്കുന്നത്.
ചതിക്കാന്‍ ആഗ്രഹിക്കുന്നവരോടൊക്കെ നസ്രായന് ഒന്നേ പറയാനുള്ളൂ. നീ ജനിക്കാതിരുന്നെങ്കില്‍ എത്രയോ നന്നായേനെ.

ചതി പ്രയോഗങ്ങളാണ് എങ്ങും. ചേട്ടനെ ചതിച്ചു വാങ്ങിയ ഭൂമിയായിരുന്നു ലോത്തിന്റെ  സോദോം ഗോമോറ പട്ടണങ്ങള്‍. അവന്‍ ചതിച്ചതു കൊണ്ട് അവന് ആ മണ്ണില്‍ നിന്ന് ഒരു ഫലം പോലും ഭുജിക്കാന്‍ ആയില്ലെനൊക്കെ വചനത്തില്‍ വായിച്ചിട്ടും നമ്മള്‍ മാതൃകയാക്കുന്നതു യൂദാസിനെ തന്നെ.  നൊന്തുപെറ്റ അമ്മയുടെ കണ്ണുനീര്‍ കാണാതെ ഇന്നലെ കണ്ടവന്റെ കൂടെ ഒളിച്ചോടി പോകുന്നതും… വിശ്വസിച്ച് ഏല്പിച്ച പണംകൊണ്ട് കടന്നുകളയുന്ന തൊഴിലാളിയും, പരീക്ഷ ടൈമില്‍ ഇരുന്ന് ആരും കാണാതെ മൊബൈലില്‍ തോണ്ടി കൊണ്ടിരിക്കുന്ന കുട്ടികളും, സന്യാസിയായിട്ടും മറ്റ് വേഷം കെട്ടി നല്ല പിള്ള ചമയുന്നതുമെല്ലാം ചതിയുടെ നാനാര്‍ത്ഥങ്ങളാണ് സഖേ..

ഈ നോമ്പിലെങ്കിലും  ആരെയെയും ചതിക്കാതെ ജീവിക്കാം..

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?