Follow Us On

02

May

2024

Thursday

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

എല്ലാ പ്രാര്‍ഥനയുടെയും സംക്ഷിപ്ത രൂപം ക്രിസ്തുവിന്റെ ഓരോ പ്രാര്‍ത്ഥനയിലും അന്തര്‍ലീനമായിട്ടുണ്ട്. ക്രിസ്തു പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നെന്നു തന്നെയാണ് അവന്റെ ഓരോ ചലനത്തില്‍ നിന്നും നാം മനസിലാക്കുന്നത്.

പ്രാര്‍ത്ഥിക്കാതെ  കുരിശു  ചുമക്കാനും കുരിശില്‍ തൂങ്ങി മരിക്കാനും മൂന്നാം ദിവസം ഉയിര്‍ക്കാനും ക്രിസ്തുവിന്  കഴിയുമായിരുന്നില്ല. ക്രിസ്തു ക്രിസ്തുവായത്  അവന്റെ പ്രാര്‍ത്ഥനാ ജീവിതം കൊണ്ടുമാത്രമാണ്. അപകടങ്ങളെ തരണം ചെയ്യാനും അനര്‍ത്ഥങ്ങളുടെ മധ്യേ തളരാതിരിക്കാനും ക്രിസ്തുവിന് ശക്തി കിട്ടിയത് അവന്റെ പ്രാര്‍ത്ഥന കൊണ്ടാണ്. കുരിശില്‍ കിടന്നു പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിനെ നിശ്ചയമായും നോമ്പില്‍ ധ്യാന വിഷയമാക്കണം. ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയ്ക്കു ഒരു ശൈലി ഉണ്ട്. ആ ശൈലിയാണ് നമ്മള്‍ പഠിച്ചെടുക്കേണ്ടത്. തിരുഹിതത്തിന് സമര്‍പ്പിച്ച് പ്രത്യാശയോടെ മാത്രമേ ക്രിസ്തു പ്രാര്‍ത്ഥിച്ചിരുന്നുള്ളൂ. ഓര്‍ക്കണം നമ്മുടെ പ്രാര്‍ത്ഥനാ രീതികള്‍. കുടുംബ വിളക്കും, സാന്ത്വനവുമൊക്കെ കണ്ടു കഴിഞ്ഞു പ്രാര്‍ത്ഥിക്കാന്‍ പോലും നേരമില്ലാത്ത നമ്മളോട് നസ്രായന്‍ പൊറുക്കട്ടെ. ക്രിസ്തുവിനെപോലെ പ്രത്യാശ യോടെ ഈ നോമ്പില്‍ നമുക്ക് പ്രാര്‍ത്ഥിച്ചു തുടങ്ങാം.
പ്രത്യാശയോടെ പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ ഉത്തരം കിട്ടില്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയ സനല്‍ എന്ന ചെറുപ്പക്കാരനെ ഈ നോമ്പില്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തി ഈ കുറിപ്പവസാനിപ്പിക്കാം.

ഒരിക്കല്‍ ഒരു ധ്യാന ശുശ്രൂഷക്കിടയിലാണ് അവന്‍ ആ ചോദ്യം ചോദിച്ചത്. അച്ചോ ദൈവം എല്ലാ പ്രാര്‍ത്ഥനയും കേള്‍ക്കുമോ? ‘ഉവ്വ്’ എന്ന് വചനം വെച്ച് ഞാന്‍ അവനെ ഉപദേശിച്ചു. പ്രാര്‍ത്ഥി ച്ചാല്‍ ഉത്തരമുണ്ടെന്നും. മുട്ടുവിന്‍  തുറക്കപ്പെടുമെന്നൊക്കെ നീ വായിച്ചിട്ടില്ലേ? എന്ന് മറുചോദ്യം ചോദിക്കുമ്പോള്‍ അവന്‍ പറഞ്ഞത്  ഇങ്ങനെയാണ്; ലക്ഷങ്ങള്‍ കട ബാധ്യതയുള്ള ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അച്ചന്റെ ദൈവം ഉത്തരം തന്നില്ല. ഇനിമേല്‍ ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് വെറുതെ കിടന്നു ഓളിയിടല്ലേ അച്ചോ. സനലിന്റെ മുന്‍പില്‍ തിരിച്ചൊന്നും പറയാനാവാതെ ഞാന്‍ ലജ്ജിച്ചു. പിറ്റേന്ന് ഈശോയോട് ചോദിച്ചു; എന്തിനാണ് ഈശോയെ ആ കൊച്ചന്റെ മുന്നില്‍ പോലും നീ എന്നെ നാണം കെടുത്തിയത്.

ഈശോ എന്നോട് പറഞ്ഞു; നീ ഇനിയും വചനം മനസിരുത്തി വായിച്ച് പ്രാര്‍ത്ഥിക്കണം. ഞാന്‍ എല്ലാ ചോദ്യങ്ങള്‍ക്കും എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം കൊടുക്കാറില്ല. ബൈബിളിലുള്ള ഏലിയ പ്രവാചകന്റെ സംഭവം വായിക്കാന്‍ ആവശ്യപ്പെട്ടു. സംഭവം ഇതായിരുന്നു: മരണത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന എലിയായുടെ പ്രാര്‍ത്ഥന ഒരിക്കലും കേട്ടില്ല എന്നാണ് രാജാക്കന്മാരുടെ പുസ്തകത്തില്‍ വായിക്കുന്നത്. അതെ ഏലിയ തന്നെ വിധവയുടെ മകനെ ഉയര്‍പ്പിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നതും അതെ പുസ്തകത്തില്‍ ഉണ്ട്. ആ പ്രാര്‍ത്ഥന ദൈവം കേട്ടു. വിധവയുടെ മകന്‍ ജീവന്‍ നേടി എന്ന് സുവിശേഷം. ഈ സംഭവവും കാണിച്ചു തന്ന് ഈശോ ഇപ്രകാരം പറഞ്ഞു; നിരാശയോടെയും തിരുഹിതം അറിയാതെയും നീ പ്രാര്‍ത്ഥിച്ചാല്‍ നിന്റെ ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല. മറിച്ചു, ക്രൂശില്‍ കിടന്നു ഈശോ പ്രത്യാശയോടെ പ്രാര്‍ത്ഥിച്ചതുപോലെ പ്രാര്‍ത്ഥിച്ചാല്‍ നീ ദൈവ മഹത്വം ദര്‍ശിക്കും. സനലിന്റെ സംശയം ഈശോ ഈ വചനത്തിലൂടെ ദൂരീകരിച്ചു.

പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ ക്രൂശിതന്‍ പ്രാര്‍ത്ഥന കേള്‍ക്കുകയുള്ളൂ. ആ പ്രാര്‍ത്ഥനയില്‍ പ്രത്യാശ ഉണ്ടാകണം. ലോട്ടറിയടിക്കണമെങ്കില്‍ ആദ്യം ലോട്ടറി ടിക്കറ്റ് എടുക്കണം എന്ന് പറയും പോലെ തന്നെ സിംബിള്‍ ആണ് ഈ ദൈവശാസ്ത്രവും…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?