Follow Us On

15

March

2025

Saturday

പദ്ധതി

പദ്ധതി

ദൈവിക പദ്ധതിയെ പൂര്‍ണ്ണമായും മാനിച്ചവനെയാണ് നാം കാല്‍വരിക്കുന്നില്‍ കാണുന്നത്. സാഹചര്യങ്ങളെല്ലാം പ്രതികൂലമാകുമെന്നറിഞ്ഞിട്ടും ആ നസ്രായന്‍ കുരിശു മരണം തിരഞ്ഞെടുത്തത് ദൈവിക പദ്ധതിയെ മാനിക്കാന്‍ തന്നെയായിരുന്നു. ഭാരമേറിയ കുരിശ് അവന് നിഷേധിക്കാമായിരുന്നു.
കുരിശുയാത്ര അവന് ഒഴിവാക്കാമായിരുന്നു. പടയാളികളുടെ ആക്രോശങ്ങള്‍ക്ക് അവന് നിന്നുകൊടുക്കാതിരിക്കാമായിരുന്നു. കുന്തം കൊണ്ട് കുത്തുമ്പോള്‍ കുതറിമാറാമായിരുന്നു. മൂന്നാണികള്‍ കൈകാലുകളില്‍ നിന്നും ഊരിയെറിയാമായിരുന്നു. അവന്‍ ഒന്നും ചെയ്തില്ല. അതവന്റെ കഴിവുകേടല്ല. പിന്നെയോ, ദൈവിക പദ്ധതികളോടുള്ള അവന്റെ ബഹുമാനം ഒന്ന് മാത്രമാണ് കാല്‍വരിയില്‍ അരങ്ങേറിയ സ്‌ക്രിപ്റ്റിന്റെ Master brain.

ദൈവിക പദ്ധതികളോട് No പറയുന്നവരൊന്നും സ്വര്‍ഗനാദോയില്‍ (സീയോനില്‍) നീരാടിയിട്ടില്ല. യൂദാസിനെ മാത്രം ഓര്‍ത്താല്‍ കാര്യങ്ങള്‍ നല്ലതുപോലെ പിടികിട്ടും. പലപ്പോഴും ഈശോ അവരോടു തനിച്ചായി സംസാരിച്ചിട്ടുണ്ട്. ഒഴിവാക്കാനാവാത്ത കുരിശു മരണത്തെക്കുറിച്ച് ഐഹീക ജീവിതത്തിന്റെ പൊള്ളത്തര ങ്ങളെക്കുറിച്ച്. എല്ലാം ദൈവിക പദ്ധതിയായി കാണാന്‍ പ്രിയ യൂദാസ് നീ പഠിക്കണം എന്ന് ഈശോ അവന്റെ കാല്‍ക്കല്‍ വീണു പറഞ്ഞിട്ടുള്ളതുമാണ്. ഒന്നും അവന്‍ കേട്ടില്ല. അവന്‍ അവന്റെതായ കളിവള്ളത്തില്‍ തുഴയാന്‍ തുടങ്ങിയതിനു അല്പ്പായുസേ ഉണ്ടായിട്ടുള്ളൂ എന്ന് തൂങ്ങിയാടുന്ന യൂദാസ് നമ്മോട് പറയാതെ പറയുന്നുണ്ട്.

നോമ്പ് കാലമാണ്, സ്വന്തം പദ്ധതികളൊക്കെ ആ പുഴയിലേക്ക് വലിച്ചെറിയൂ. എന്നിട്ട് കുരിശിലേക്ക് നോക്കി പറ. ഇനി എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം മാത്രം എന്നില്‍ നിറവേറട്ടെ… അപ്പോള്‍ എല്ലാം ശുഭമായി ഭവിക്കും. ഏതോ കുന്നിന്‍ ചെരുവില്‍ നിന്ന് ഒരു മാലാഖ പാടുന്നത് ഈ നോമ്പിന്റെ സന്ധ്യയില്‍ കേള്‍ക്കുന്നില്ലേ.
കൊഴിയുകില്ലൊരു തൂവല്‍ പോലും നീ അറിയാതെ… വളരുകില്ലൊരു പുല്‍ക്കൊടിയും നീ അറിയാതെ.
തെളിയുകില്ലൊരു നാളും മാനത്തു താരകം നീ ഒന്ന് പുഞ്ചിരി ച്ചില്ലെങ്കില്‍ നിന്‍ തിരുഹിതം അറിഞ്ഞില്ലെങ്കില്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?