ഇന്ഫാം കിസാന് ജെംസ് എക്സലന്സ് അവാര്ഡുകള് വിതരണം ചെയ്തു
- ASIA, Asia National, LATEST NEWS
- June 17, 2025
മാത്യു സൈമണ്‍ സംഭവം നടക്കുന്നത് ദുബായിലാണ്. ആദ്യകുര്‍ബാന സ്വീകരിക്കുന്നതിനുമുമ്പ് 1200 വചനങ്ങള്‍ എഴുതി കൊണ്ടുവരണമെന്ന് വികാരിയച്ചന്‍ അലനോട് നിര്‍ദ്ദേശിച്ചു. അങ്ങനെ എന്നും വചനമെഴുതുമ്പോള്‍ അതിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും അലന്‍ നാട്ടിലുള്ള വല്യമ്മച്ചിയായ റോസിടീച്ചര്‍ക്ക് അയച്ചുകൊടുക്കും. 81 വയസുള്ള ടീച്ചര്‍ക്ക് ദൈവവചനം എല്ലാക്കാലത്തും ഏറെ പ്രിയപ്പെട്ടതായിരുന്നു. കൊച്ചുമകന്റെ മെസേജുകള്‍ കണ്ടുകൊണ്ടിരിക്കവേ റോസി ടീച്ചര്‍ക്ക് ഒരു പ്രചോദനം, വെറുതെ ഇരുന്ന് സമയം കളയാതെ കര്‍ത്താവിന്റെ തിരുവചനങ്ങള്‍ എഴുതി ആത്മീയ അനുഭൂതിയിലേക്ക് വന്നുകൂടേ? അതൊരു തുടക്കമായിരുന്നു. അങ്ങനെയാണ് തൃശൂര്‍ ആമ്പല്ലൂര്‍
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ മൂന്നാമത്തെ ഇടയനായി ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതിയും വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും സാക്ഷ്യം വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കോട്ടപ്പുറം രൂപതയുടെ പ്രഥമ ബിഷപ് ആര്‍ച്ച്ബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും ദ്വീതിയ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യസഹകാര്‍മികരായി. ഡോ. അംബ്രോസ്
വിനോദ് നെല്ലയ്ക്കല്‍ ആരും പരാതി പറയാത്ത, പാവങ്ങളോട് കരുണകാട്ടുന്ന വൈദികനാകണമെന്നായിരുന്നു റാഫേലിനോട് അമ്മ പറഞ്ഞത്. പാവങ്ങളോട് കാരുണ്യത്തോടെ ഇടപെടുന്ന അമ്മയെ കണ്ട് വളര്‍ന്ന റാഫേലിന്റെ ഹൃദയത്തിലാണ് ആ വാക്കുകള്‍ പതിഞ്ഞത്. പിന്നീട് ആ മകന്‍ വളര്‍ന്ന് ഫാ. റാഫേല്‍ തട്ടിലും, ബിഷപ് തട്ടിലുമായപ്പോഴും അമ്മയുടെ ആ വാക്കുകളും ഒപ്പം വളര്‍ന്നുകൊണ്ടിരുന്നു. കരുതലും കാരുണ്യവും വഴിഞ്ഞൊഴുകുന്ന ഹൃദയമാണ് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കുന്നത്. ഒരു മണിക്കൂര്‍ കാറില്‍ യാത്ര ചെയ്യേണ്ട ദൂരം പിന്നിടാന്‍
കോഴിക്കോട്: കപ്പൂച്ചിന്‍ സഭാംഗമായ ഫാ. സിറില്‍ ഇമ്മാനുവേല്‍ കുറ്റിക്കല്‍ (37) നിര്യാതനായി. മണിമൂളി ക്രിസ്തുരാജ ഇടവകയിലെ കുറ്റിക്കല്‍ തോമസ്- മേരിക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ്. മൃതസംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച (ജനുവരി 18) രാവിലെ പത്തിന് പട്ടാരം വിമലഗിരി ധ്യാനമന്ദിരത്തില്‍ നടക്കും. പാവനാത്മാ കപ്പൂച്ചിന്‍ പ്രൊവിന്‍സ് അംഗമായ ഫാ. സിറില്‍ 2015 നവംബറിലാണ് വൈദികപട്ടം സ്വീകരിച്ചത്. മാനന്തവാടി രൂപതയിലെ കുഞ്ഞോം ഇടവകയില്‍ സഹവികാരി, പയ്യന്നൂര്‍ അമലഗിരി സെമിനാരിയിലെ അധ്യാപകന്‍, കണ്ണൂര്‍ പാവനാത്മാ കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യലേറ്റില്‍ വൊക്കേഷന്‍ പ്രൊമോട്ടര്‍, ഗുജറാത്തിലെ
തൃശൂര്‍: അനാവശ്യമായി ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ ക്കുമായി ചെലവഴിക്കുന്ന പണം മുഴുവന്‍ പാവങ്ങള്‍ക്കു കൊടുക്കാന്‍ സഭ കടപ്പെട്ടിരിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് കുണ്ടുകുളമാണ് ഇക്കാര്യത്തില്‍ എന്റെ പാഠപുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അതിരൂപത നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ തട്ടില്‍. ആര്‍ഭാടങ്ങളും ആഘോഷ ങ്ങളുമായി നടക്കുന്ന സഭയോട് വലിയ വിയോജിപ്പുണ്ട്. പെരുന്നാളുകള്‍ക്ക് താന്‍ എതിരല്ലെന്നും പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും സഭ മുന്നിലുണ്ടാകണമെന്നും മാര്‍ തട്ടില്‍ പറഞ്ഞു. സീറോമലബാര്‍ സഭയുടെ മേജര്‍
കാക്കനാട്: അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം തന്നെ ഓര്‍മിപ്പിക്കുന്നതെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒത്തിരിയേറെപേരുടെ പ്രാര്‍ത്ഥനയുടെയും ത്യാഗങ്ങളുടെയും ഫലമായാണ് സഭയുടെ പിതാവും തലവനായി ദൈവം തന്നെ ഉയര്‍ത്തിയതെന്ന് മാര്‍ തട്ടില്‍ അനുസ്മരിച്ചു. തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ലെന്ന് മറുപടി പ്രസംഗത്തില്‍ മാര്‍
കാക്കനാട്: സീറോമലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്ച്ചു ബിഷപായി ഷംഷാബാദ് രൂപതാ മെത്രാന് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. വത്തിക്കാനിലും കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഇതു സംബന്ധിച്ച പ്രഖ്യാപനം ഒരേ സമയം നടന്നു. സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന മെത്രാന് സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്ച്ചുബിഷപായി തിരഞ്ഞെടുത്തുത്. ഇന്നലെ വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് നടപടികള് പൂര്ത്തിയായിയിരുന്നെങ്കിലും ഫ്രാന്‍സിസ് മാര്പാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം
ആന്സന് വല്യാറ ഒരു കുടുംബത്തിലെ ആകെയുള്ള രണ്ട് സഹോദരങ്ങള് ഒരുമിച്ച് വൈദികരാകുന്ന അത്യപൂര്വ സംഭവത്തിന് സാക്ഷ്യം വഹിച്ചതിന്റെ ചാരിതാര്ത്ഥ്യത്തിലാണ് പാലക്കാട് രൂപതയിലെ കഞ്ചിക്കോട് ഗുഡ് ഷെപ്പേഡ് ഇടവക. ഈ ഇടവകയിലെ ചിറമേല് മെല്വിന്, മെല്ജോ സഹോദരങ്ങളാണ് നിരവധി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഒരുമിച്ച് പൗരോഹിത്യജീവിതത്തിലേക്ക് പ്രവേശിച്ചത്. ഗാനശുശ്രൂഷയിലൂടെ നിരവധി വ്യക്തികളെയും കുടുംബങ്ങളെയും ദൈവത്തിലേക്ക് അടുപ്പിക്കുകയും അതുവഴി അവരുടെ ജീവിതങ്ങളെ പ്രകാശമാനമാക്കുകയും ചെയ്ത ചിറമേല് ചാക്കോ ജോര്ജിന്റെ ആകെയുള്ള രണ്ടു മക്കളാണിവര്. ആരോരുമില്ലാത്ത അനേകര്ക്ക് അത്താണിയായി മാറിക്കൊണ്ട് കഞ്ചിക്കോടിനടുത്ത് മരിയന്
Don’t want to skip an update or a post?