Follow Us On

22

December

2024

Sunday

കോട്ടപ്പുറം രൂപതയുടെ മെത്രാനായി ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി

കോട്ടപ്പുറം രൂപതയുടെ മെത്രാനായി ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ മൂന്നാമത്തെ ഇടയനായി ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതിയും വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും സാക്ഷ്യം വഹിച്ചു.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കോട്ടപ്പുറം രൂപതയുടെ പ്രഥമ ബിഷപ് ആര്‍ച്ച്ബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും ദ്വീതിയ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യസഹകാര്‍മികരായി. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനെ കോട്ടപ്പുറം ബിഷപ്പായി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ബൂള (നിയമനപത്രം) ചാന്‍സലര്‍ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തില്‍ ലത്തീനിലും  രൂപതയുടെ മുന്‍ ചാന്‍സലര്‍  റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ മലയാളത്തിലും വായിച്ചു.  കോഴിക്കോട് ബിഷപ്പും കെആര്‍എല്‍സിബിസി പ്രസിഡന്റുമായ ഡോ.വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി.
തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ദോ ജിറേലി ബിഷപ് അംബ്രോസിന് ആശംസകള്‍ അറിയിച്ചു.  സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു.  മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യപ്രഭാ ഷണം നടത്തി. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശന്‍ മുഖ്യാതിഥിയായിരുന്നു. എംപിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡ്, വൈദിക പ്രതിനിധി ഫാ. ജോഷി കല്ലറക്കല്‍, സന്യസ്ത പ്രതിനിധി സിസ്റ്റര്‍ ജിജി പുല്ലയില്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ പി.ജെ. തോമസ്, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി കുരിശിങ്കല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?