ജനഹൃദയങ്ങള്‍ തൊട്ടറിഞ്ഞ ഇടയന്‍
- ASIA, Asia National, Featured, Interviews, WORLD, കാലികം
- June 2, 2023
കൊച്ചി: മണിപ്പൂരില്‍ ശാശ്വതസമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. മണിപ്പൂരില്‍ അക്രമങ്ങള്‍ക്ക് ഇരയായത് നല്ലൊരു വിഭാഗം ക്രൈസ്തവരാണ്. നിരവധി ആരാധനാലയങ്ങളും ഭവനങ്ങളും തകര്‍ക്കപ്പെട്ടു. ഛത്തീസ്ഘട്ടിലെ ഗ്രാമങ്ങളില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടവര്‍ ഇന്നും നിസ്സഹായരായി കഴിയുകയാണെന്ന് വിസി. സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവിലാണ് പലയിടങ്ങളി ലും ക്രൈസ്തവര്‍ അക്രമത്തിനിര യാകുന്നതും കള്ളക്കേസുകളില്‍ കുടുക്കപ്പെടുന്നതും. ക്രൈസ്തവ കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യംവെച്ചുള്ള ആസൂത്രിത
മനില: മരിയൻ വണക്കത്തിനായി തിരുസഭ സമർപ്പിച്ചിരിക്കുന്ന മേയ് മാസത്തിൽ, സാന്ത്വന നാഥയുടെ വിശേഷാൽ തിരുസ്വരൂപ പ്രയാണം സംഘടിപ്പിച്ച് ഫിലിപ്പൈൻസിലെ സഭ. മനിലയുടെ ഏറ്റവും പുരാതന ദൈവാലയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇൻട്രാമുറോസിലെ സെന്റ് അഗസ്റ്റിൻ തീർത്ഥാടനകേന്ദ്രമാണ് തിരുസ്വരൂപ പ്രയാണത്തിന് നേതൃത്വം വഹിക്കുന്നത്. കഴിഞ്ഞദിവസം മരിയൻ പ്രയാണത്തിനുള്ള തിരുരൂപം കൂദാശ ചെയ്ത് കൈമാറി. ദൈവമാതാവിനോടുള്ള ഭക്തി കൂടുതലായി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘പെരിഗ്രിനേഷൻ മരിയേ’ എന്ന അല്ലെങ്കിൽ മേരിയുടെ തീർത്ഥാടനം എന്ന് പേരിൽ ഈ തീർത്ഥാടനം നടത്തുന്നതെന്ന് സെന്റ് അഗസ്റ്റിൻ
വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസത്തെപ്രതി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓർത്തഡോക്‌സ് രക്തസാക്ഷികളെ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തി ഫ്രാൻസിസ് പാപ്പ. കോപ്റ്റിക് ഓർത്തഡോക്‌സ് സഭയുടെയും കത്തോലിക്കാ സഭയുടെയും ആത്മീയ കൂട്ടായ്മയുടെ അടയാളമായാണ് ഈ നടപടി. കോപ്റ്റിക് ഓർത്തഡോക്‌സ് സഭാ തലവൻ പാത്രിയാർക്കീസ് തവാദ്രോസ് രണ്ടാമനുമായി വേദി പങ്കിട്ടുകൊണ്ടായിരുന്നു പാപ്പയുടെ പ്രഖ്യാപനം. റഷ്യൻ, ജോർജിയ, ഗ്രീക്ക്, അർമേനിയൻ ഓർത്തഡോക്‌സ് സഭകളിൽനിന്നുള്ള ചില രക്തസാക്ഷികളെ കത്തോലിക്കാ സഭയുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്രയേറെ രക്തസാക്ഷികളെ
തിരുവനന്തപുരം: മണിപ്പൂരിലെ സംഘര്‍ഷ ങ്ങള്‍ ഇല്ലാതാക്കാനും ജനജീവിതം സുഗമമാ ക്കാനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. മനുഷ്യര്‍ ജീവന്‍ ഭയന്ന് പലായനം ചെയ്യുന്നു. വൈദികര്‍ ഉള്‍പ്പെടെ ആക്രമിക്ക പ്പെടുന്നു. ക്രൈസ്തവ സമൂഹം ഭയാശങ്കക ളോടെയാണ് ഈ ആക്രമണങ്ങളെ കാണുന്നത്. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സമാധാനവും സഹവര്‍ത്തിത്വവും പുലരുന്ന നടപടികളാണ് കൈക്കൊള്ളേണ്ടത്. ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് മറ്റൊരു വിഭാഗത്തിന്
സമകാലിക ഇന്ത്യാ ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖസമരത്തിന് സ്ഥാനം നല്‍കിയ അമരക്കാരന്‍, കടലോരമക്കളുടെ ജന്മാവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അവരോടൊപ്പംനിന്ന നല്ല ഇടയന്‍, പിന്മാറ്റമല്ല മുന്നേറ്റമാണ് വളര്‍ച്ചയുടെ വിജയമന്ത്രമെന്ന് ജീവിതത്തിലൂടെ പഠിച്ച് മുന്നേറുന്ന ആത്മീയാചാര്യന്‍. തിരുവനന്തപുരം പുതിയതുറ ഇടവകയില്‍ ജസയ്യന്‍ നെറ്റോയുടെയും ഇസബെല്ലാ നെറ്റോയുടെയും മകനായി 1964 ഡിസംബര്‍ 29-ന് ജനനം. 1989 ഡിസംബര്‍ 19-ന് മാതൃരൂപതയ്ക്കായി വൈദികപട്ടം സ്വീകരിച്ചു. 2022 മാര്‍ച്ച് 19-ന് സ്വന്തം രൂപതയുടെ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ അധ്യക്ഷന്‍ ഡോ.തോമസ് ജെ.നെറ്റോ പിതാവ് സണ്‍ഡേ
വിയന്ന: ഫ്രാൻസിസ് പാപ്പയും ദലൈ ലാമയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും യുക്രേനിയൻ പ്രിസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയും ഇടംപിടിച്ച ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ മലയാളിയായ കന്യാസ്ത്രീയും. പ്രമുഖ ഓസ്ട്രിയിൻ മാസികയായ ‘ഊം’ (ooom) പ്രസിദ്ധീകരിച്ച ‘ദ വേൾഡ്‌സ് മോസ്റ്റ് ഇൻസ്പയറിംഗ് പീപ്പീൾസ് 2023’ പട്ടികയിലാണ് അശരണരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘മാഹേർ’ ഫൗണ്ടേഷൻ സ്ഥാപകയായ മലയാളി സിസ്റ്റർ ലൂസി കുര്യൻ ഇടം പിടിച്ചത്. വിവിധ രംഗങ്ങളിൽനിന്നുള്ള പ്രമുഖർ ഉൾപ്പെട്ട പട്ടികയിൽ 54-ാം സ്ഥാനത്താണ് സിസ്റ്റർ.
ജോസഫ് മൂലയില്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാറമകളെ (എഐ) കുറിച്ചുള്ള വാര്‍ത്തകള്‍ ഈ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഭാവിയില്‍ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാനമാര്‍ഗങ്ങളിലൊന്നായി ഈ ക്യാമറകള്‍ മാറാനുള്ള സാധ്യതകളുമുണ്ട്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളുടെ ചിത്രങ്ങളും, റോഡുകളിലെ കുഴികളില്‍ വീണ് അപകടം സംഭവിക്കുന്ന യാത്രക്കാരുടെയും വാഹനങ്ങളുടെയും ചിത്രങ്ങളും ക്യാമറയില്‍ ലഭിക്കുമോ എന്നറിയില്ല. ഇനി കുഴിയില്‍ വീഴുന്നവരുടെ പേരില്‍ അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തി പിഴ ഈടാക്കുമോ എന്നും നിശ്ചയമില്ല. റോഡുകളിലൂടെ ‘പറക്കുംതളികയിലെ
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യങ്ങള്‍പോലും നമ്മെ തേടിവരാന്‍ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്, അല്ലെ …?’ ബെന്ന്യാമിന്റെ ആടുജീവിതത്തിന്റെ ആദ്യ അധ്യായത്തിലെ വരികള്‍. ആഗ്രഹങ്ങള്‍ അസ്തമിച്ച മനുഷ്യരുടെ മനസുവായിക്കുവാന്‍ ഇടയായപ്പോള്‍ മനസിലായി ആഗ്രഹങ്ങളോടൊപ്പം അവരില്‍ അവസാനിച്ചത് പ്രതീക്ഷകള്‍ ആണെന്ന്. അങ്ങനെയും ചിലരുണ്ട്. എല്ലാം നഷ്ടമായി എന്ന് കരുതി, ജീവിതം തോറ്റുപോയെന്ന് കരുതുന്നവര്‍. ചിലരെ കാണുമ്പോള്‍, അവരുടെ രൂപം കാണുമ്പോള്‍ നമ്മള്‍ മനസില്‍ രൂപപ്പെടുത്തുന്ന ചില ബോധ്യങ്ങളുണ്ട്. അവര്‍ തകര്‍ന്നവരാണ്, പരുക്കന്‍ സ്വഭാവമാണെന്നൊക്കെയുള്ള ചിന്തകള്‍. സത്യത്തില്‍
Don’t want to skip an update or a post?