ബംഗളൂരു: ഏറ്റവും ദുര്‍ബലരായവര്‍ക്കു പ്രതീക്ഷയേകുവാന്‍ സന്യസ്തര്‍ക്ക് കഴിയണമെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മക്കാഡോ. ബംഗ്ലൂരുവില്‍ നടന്ന കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) യുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് തടയിടാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുവാന്‍ അദ്ദേഹം അഹ്വാനം ചെയ്തു. 2014 ല്‍ മോദി ഭരണത്തിലേറിയതിനുശേഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്. 2014 ല്‍ ക്രൈസ്തവര്‍ക്കുനേരെയുളള 147 പീഡനകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2023 ല്‍ അത് 687 ആയി ഉയര്‍ന്നു. അതില്‍ 531 കേസുകളും ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ ബിജെപി ഭരിക്കുന്ന 11 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനനിരോധനനിയമം നടപ്പാക്കിയിരിക്കുന്നു. ആ നിയമമാകട്ടെ ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനായി മാത്രം ദുരുപയോഗം ചെയ്യപ്പെടുന്നു, ആര്‍ച്ചുബിഷപ് മക്കാഡോ ചൂണ്ടിക്കാണിച്ചു.
പ്രാദേശികസഭകളുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ ഇന്ത്യയുടെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ലിയോപോല്‍ഡെ ഗിരെല്ലി ഓര്‍മ്മിപ്പിച്ചു. രാജ്യത്തുടനീളം സന്യാസ സഭകള്‍ നല്‍കുന്ന നിസ്തുലമായ സേവനത്തെ അദ്ദേഹം പ്രശംസിച്ചു.
സമ്മേളനത്തില്‍ 600 ലധികം സന്യാസശ്രേഷ്ഠന്മാര്‍ പങ്കെടുത്തു. ക്രൈസ്തവസഭയ്‌ക്കെതിരെയുള്ള വെല്ലുവിളികളും അക്രമങ്ങളും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കത്തോലിക്ക സഭയിലെ സന്യാസി സന്യാസിനി സമൂഹങ്ങള്‍ ഒരുമിച്ച് സഭയുടെ നന്മയ്ക്കായും സഭയുടെ വളര്‍ച്ചയ്ക്കായും പ്രവര്‍ത്തിക്കുവാന്‍ സമ്മേളനത്തില്‍ തീരുമാനമെടുത്തു.
നാം ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ നൂതനമായ രീതിയും ചിന്തകളും അവലംബിക്കുന്നതിന് സാധിക്കുമെന്ന് മാത്രമല്ല പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുവാനും കഴിയുമെന്ന് ഫോറത്തിന്റെ പ്രസിഡന്റായ അപ്പസ്‌തോലിക് കാര്‍മ്മല്‍ സിസ്റ്റര്‍ മരിയ നിര്‍മലാനി പറഞ്ഞു.
ദൈവവിളി കുറയുന്ന പശ്ചാത്തലത്തില്‍ സന്യാസസഭകള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും സിസ്റ്റര്‍ നിര്‍മ്മലാനി അഭിപ്രായപ്പെട്ടു. പ്രായമാകുന്ന സന്യാസ്തരുടെ എണ്ണം വളരെ കൂടുതലാണ്. അവരെ നോക്കുവാന്‍ പലപ്പോഴും പല കോണ്‍ഗ്രിഗേഷനുകള്‍ക്കും സാധിക്കുന്നില്ല. അതുകൊണ്ട് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഉചിതമായിരിക്കുമെന്നും സിസ്റ്റര്‍ നിര്‍മ്മാലിനി സൂചിപ്പിച്ചു.
സിആര്‍ഐ സംഘടിപ്പിച്ച ആരോഗ്യസംരക്ഷണ പരിപാടിയുടെ ഭാഗമായി ഇന്ത്യയിലെ 190 കോണ്‍ഗ്രിഗേഷനുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 64 ശതമാനം സന്യസ്തരും പ്രായമായവരാണെന്ന് കണ്ടെത്തിയിരുന്നു. അതില്‍തന്നെ 40 ശതമാനത്തോളം സഭകള്‍ക്ക് അവരെ സംരക്ഷിക്കുവാനാവശ്യമായ സംവിധാനങ്ങളില്ലെന്നും സിസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു.
വൈദികരോടും ബ്രദേര്‍സിനോടും സിസ്റ്റേഴിസിനോടും തങ്ങളുടെ സ്ഥാപനത്തിലെ ജോലിക്കുവേണ്ടി സമയം അധികം ചിലവഴിക്കാതെ യൂത്തിനോടും കുടുംബങ്ങളോടുമൊപ്പം സമയം ചിലവഴിക്കുവാന്‍ മാറ്റിവെക്കണമെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *