പാട്ടുംപാടി പുതിയ ജീവിതത്തിലേക്ക് !
- ഈസ്റ്റർ സ്പെഷ്യൽ
- April 16, 2019
തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലെ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസോച്ഛ്വാസം നടത്തുമ്പോഴും ലിജോയ്ക്ക് ഒരു പ്രാര്‍ഥന മാത്രമാണുണ്ടായിരുന്നത്. എങ്ങനെയെങ്കിലും വീട്ടിലേക്ക് മടങ്ങണം;അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ ജീവിക്കണം എന്നതായിരുന്നു ആ പ്രാര്‍ഥന. ഒന്നരവര്‍ഷക്കാലം ഐസിയുവിന്റെ നാല് ചുമരുകള്‍ക്ക് ഉള്ളില്‍ ജീവിതം കഴിച്ചുകൂട്ടിയ ആ ചെറുപ്പക്കാരന്റെ നുറുങ്ങിയ ഹൃദയത്തിന്റെ പ്രാര്‍ഥന ദൈവത്തിന് നിരസിക്കാന്‍ സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ കരങ്ങളും കാലുകളുമാണ് ദൈവം ഉപയോഗിക്കുന്നത് എന്നാണല്ലോ പറയുന്നത്. ദൈവത്തിന്റെ കരങ്ങളും കാലുകളുമായിത്തീരാന്‍ തയാറുള്ളവരുണ്ടോ എന്നറിയാന്‍ ദൈവം ഭൂമിയിലേക്ക് നോക്കിയിട്ടുണ്ടാവണം. അങ്ങനെയാണ് ദൈവം വിപിനെ കണ്ടെത്തുന്നത്.
ഔസേപ്പച്ചൻ മനുഷ്യനാണ് കാര്യങ്ങൾ പദ്ധതിയിടുന്നതെങ്കിലും ദൈവമാണ് അവ നടപ്പാക്കുന്നത്. ദൈവത്തിന്റെ തീരുമാനങ്ങളേ നടപ്പിലാവൂ. ഞാൻ പൂർണമായും ഇക്കാര്യം വിശ്വസിക്കുന്നു. തൃശൂരിലെ ഒല്ലൂരിലാണ് വീടെങ്കിലും 38 വർഷമായി ചെന്നൈയിലാണ് ഞാൻ താമസിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ കേരളത്തിലെത്താറുള്ളൂ. വളരെ നാളുകളായി എന്നെ അലട്ടിയിരുന്ന പ്രശ്നമാണ് ലിവർ സിറോസിസ്. പല പരിശോധനകളിലും പരിധിക്കപ്പുറമായിരുന്നു റിസൽട്ട്. ചെറുപ്പം മുതൽക്കേ ആശുപത്രികളോടും ഇംഗ്ലീഷ് ഡോക്ടർമാരോടും എനിക്ക് അലർജിയാണ്. ആശുപത്രിയിൽ ചെല്ലുമ്പോഴേ അവിടുത്തെ തിരക്കുകൾ എന്നെ ശ്വാസംമുട്ടിക്കും. എന്റെ ഉദരവും അസ്വസ്ഥമാകും. അതുകൊണ്ട് ഹോമിയോ
തൃശൂർ കേരളവർമ കോളജിൽ വർണത്തുമ്പിയെപ്പോലെ പാറിപ്പറന്നു നടക്കുമ്പോഴാണ് ജീനയുടെ കൈ കാലുകൾക്ക് ബലക്ഷയം അനുഭവപ്പെടാൻ തുടങ്ങിയത്. ഫിലോസഫി അവസാനവർഷ വിദ്യാർത്ഥിനിയായിരുന്നു അപ്പോൾ. തൃശൂർ നഗരത്തിലായിരുന്നു ജീനയുടെ വീട്. എന്താണ് സംഭവിക്കുന്നതെന്ന് അവൾക്കോ മെഡിക്കൽ സയസിനോ പൂർണമായി മനസിലായില്ല. വാതസംബന്ധമായ രോഗമാണെന്നായിരുന്നു പ്രാഥമികമായ വിലയിരുത്തൽ. നടക്കുമ്പോൾ വേഗത കുറഞ്ഞു എന്നുമാത്രമല്ല, ചിലപ്പോൾ വീഴാനും തുടങ്ങി. കൂട്ടുകാരെ കണ്ട് അവരുടെ അടുത്തേക്ക് വേഗത്തിൽ എത്താൻ ശ്രമിക്കുമ്പോഴായിരിക്കും തന്റെ കാലുകളുടെ വേഗത കുറഞ്ഞ കാര്യം അവൾ ഓർക്കുക. ആദ്യമൊക്കെ ജീന വിചാരിച്ചത്,
കോതമംഗലത്ത് സ്വകാര്യ കോളജിൽ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് വിദ്യാർത്ഥിയായിരുന്ന നിഖിൽ അവധിക്ക് വീട്ടിൽ എത്തിയതായിരുന്നു. വൈകുന്നേരത്തെ സുഹൃത്സദസിനിടയിൽ കൂട്ടുകാരന്റെ പുതിയ ബൈക്ക് ഓടിച്ചുനോക്കാൻ മോഹം തോന്നി. യുവത്വത്തിന്റെ പ്രസരിപ്പിൽ വാഹനത്തിന് വേഗത ഏറും തോറും ഹരം കൂടിവന്നു. അതിനിടയിലായിരുന്നു പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ബെല്ലടിച്ചത്. സാധാരണ ചെയ്യുന്നതുപോലെ ഒരു കൈകൊണ്ട് ഫോൺ എടുത്തതുമാത്രമേ നിഖിലിന് ഓർമയുള്ളൂ. പിന്നീട് ബോധം തിരിച്ചുകിട്ടുമ്പോൾ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. വളവിൽവച്ച് ഫോൺ കയ്യിലെടുത്തതും ബാലൻസു തെറ്റി സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
അടുത്ത ഡിസംബർ ഏഴിന് സുജാത കുര്യാക്കോസിന്റെ 30-ാം പിറന്നാളാണ്. ആ ദിവസം സുഹൃത്തുക്കൾ കേക്കുമായി കൃത്യമായി എത്തും; ദൈവം നിയോഗിച്ചതുപോലെ. വർഷങ്ങളായി ആഘോഷത്തിന് മുടക്കമില്ല. 1973 ഏപ്രിൽ 24-ന് ജനിച്ച സുജാതക്ക് 45 വയസായി. ഇത് വീണ്ടും ജനനമാണ്. ദൈവത്തിന്റെ മടിയിലേക്ക് പിറന്നുവീണ ദിവസം. കഴിഞ്ഞ 29 വർഷമായി സുജാത വീടിന്റെ നാല് ചുവരുകൾക്കുള്ളിലാണ്. പ്രാഥമിക ആവശ്യങ്ങൾപ്പോലും സ്വയം നിർവഹിക്കാനാകില്ല. എന്നിട്ടും പരാതികളില്ല, മനസിൽ നിരാശയുടെ കണികപോലുമില്ല. ഉറങ്ങുന്നതിനുമുമ്പ് തന്റെ അമ്മയുടെ ചുക്കിചുളിഞ്ഞ കൈവെള്ളയിൽ ചുംബിക്കുന്നതും അവളുടെ
Don’t want to skip an update or a post?