ക്രൂശിതനായ യേശുവിന്റെ മരണം സ്ഥിരീകരിക്കുന്നതിനായി അവിടുത്തെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ട് കുത്തുന്ന പടയാളിയെക്കുറിച്ച് യോഹന്നാന്റെ സുവിശേഷം 19-ാം അധ്യായം 34-ാം വാക്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കുന്തത്താല്‍ കുത്തപ്പെട്ടപ്പോള്‍ ഈശോയുടെ തിരുഹൃദയത്തില്‍നിന്നും രക്തവും വെള്ളവും പുറപ്പെട്ടെന്ന് വചനത്തില്‍ പറയുന്നു.
അന്ന് കുന്തംകൊണ്ട് യേശുവിന്റെ പാര്‍ശ്വത്തില്‍ കുത്തിയത് ഒരു കണ്ണിന് കാഴ്ചയില്ലാത്ത ലോംഗിനസ് എന്ന പടയാളി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കാഴ്ചയില്ലാത്ത കണ്ണിലേക്ക് യേശുവിന്റെ തിരുരക്തം പതിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കാഴ്ച ലഭിച്ചെന്നും പിന്നീട് മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായ അദ്ദേഹം രക്തസാക്ഷിയായെന്നും പാരമ്പര്യം പറയുന്നു. കത്തോലിക്ക സഭ വിശുദ്ധനായി വണങ്ങുന്ന ലോംഗിനസ്, അന്ന് ഉപയോഗിച്ച കുന്തത്തിന്റെ തിരുശേഷിപ്പും ജിയാന്‍ ലോറന്‍സോ ബെര്‍ണിനി രൂപകല്‍പ്പന ചെയ്ത വിശുദ്ധന്റെ രൂപവും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പരമ്പരാഗതമായി വിശുദ്ധ ലോംഗിനസിന്റെ തിരുനാള്‍ മാര്‍ച്ച് 15-നാണ് ആഘോഷിക്കുന്നതെങ്കിലും കത്തോലിക്ക സഭയുടെ വിശുദ്ധരുടെ കലണ്ടറില്‍ ഒക്‌ടോബര്‍ 16-നാണ് വിശുദ്ധ ലോംഗിനസിന്റെ തിരുനാളായി രേഖപ്പെടുത്തിയിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *