Follow Us On

21

January

2025

Tuesday

രാജസ്ഥാനിലും മധ്യപ്രദേശിലും ക്രൈസ്തവര്‍ക്കുനേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു

രാജസ്ഥാനിലും മധ്യപ്രദേശിലും ക്രൈസ്തവര്‍ക്കുനേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുള്ള അക്രമങ്ങള്‍ പെരുകുന്നു. രാജസ്ഥാനിലെ ഭരത്പൂരില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന 20 പേരെ പോലീസ് നിര്‍ബന്ധിത മതപരിവര്‍ത്തനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഒരു വീട്ടില്‍ പ്രാര്‍ത്ഥനാസമ്മേളനം നടത്തുകയായിരുന്ന ഇവാഞ്ചലിക്കല്‍ കമ്മ്യൂണിറ്റിയില്‍ പെട്ടവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിശ്വഹിന്ദു പരിഷത് നേതാവായ രാജേഷ് സിംഗാളിന്റെ നേതൃത്വത്തിലായിരുന്നു ഹിന്ദുമതമൗലികവാദികള്‍ അവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്. നിര്‍ബന്ധിതമതപരിവര്‍ത്തനം നടത്തുകയാണെന്നായിരുന്നു മതമൗലികവാദികളുടെ വാദം. അക്രമം നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ മദുരഗേയ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത സ്ത്രീകളെയടക്കം 28 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേ സമയം മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ മതപരിവര്‍ത്തനക്കുറ്റം ചുമത്തി ജയിലിലടച്ച പ്രൊട്ടസ്റ്റന്റ് ബിഷപ്പിനെയും വൈദികനെയും മറ്റ് അഞ്ച് ക്രൈസ്തവസ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരെയും മാനേജര്‍മാരെയും മോചിപ്പിക്കണമെന്ന് പാര്‍ലിമെന്റില്‍ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. മെയ് 27 മുതല്‍ പോലീസ് അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. സ്‌കൂളില്‍ കൂടുതല്‍ ഫീസ് ചോദിച്ചുവെന്നതാണ് അവര്‍ക്കെതിരെയുള്ള കുറ്റം.
കഴിഞ്ഞവര്‍ഷം ജബല്‍പൂരില്‍ ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ ക്രൈസ്തവ സ്‌കൂളുകളില്‍ റെയ്ഡ് നടത്തുകയും ജബല്‍പ്പൂര്‍ ബിഷപ് ജെറാള്‍ അല്‍മെയ്ഡയ്‌ക്കെതിരെ പ്രകോപനപരമായ കാമ്പെയ്ന്‍ നടത്തുകയും ചെയ്തിരുന്നു. പ്രൊട്ടസ്റ്റന്റ് ബിഷപ് അജയ് ഉമേഷ്‌കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ, ജബല്‍പ്പൂര്‍ രൂപതയിലെ ഫാ. അബ്രാഹം താഴത്തേടത്തും മറ്റ് രണ്ട് കത്തോലിക്ക സ്‌കൂളുകളിലെ സ്റ്റാഫും അടക്കും 22 പേര്‍ കൂടി ജയിലിലുണ്ട്. അവരുടെ പേരില്‍ ചുമത്തിയ കുറ്റം പബ്ലിഷര്‍മാരുമായി ഗൂഡാലോചന നടത്തി പുസ്തകങ്ങള്‍ക്ക് അമിതവില ഈടാക്കി എന്നതാണ്. ജബല്‍പ്പൂരില്‍ 1037 സ്‌കൂളുകളുണ്ടെങ്കിലും അവര്‍ റെയ്ഡ് നടത്തിയത് 11 സ്‌കൂളുകളിലാണ്, അതില്‍ 7 എണ്ണം വളരെ പ്രശ്തമായ ക്രിസ്ത്യന്‍ സ്‌കൂളുകളാണ്. ക്രൈസ്തവസ്ഥാപനങ്ങള്‍ക്കെതിരെ ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്.
ക്രൈസ്തവരെ ക്രിമിനലുകളെകപ്പോലെയാണ് അറസ്റ്റ് ചെയ്ത് തടവിലാക്കിയിരിക്കുന്നതെന്ന് ജബല്‍പ്പൂര്‍ രൂപത വികാരി ജനറാള്‍ ഫാ. ഡേവിസ് ജോര്‍ജ് പറഞ്ഞു. അക്കൗണ്ട് ബുക്കില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതിന് വിശദീകരണം ചോദിക്കുകയല്ലേ വേണ്ടത് അല്ലാതെ ജയിലില്‍ പിടിച്ചിടുകയാണോ എന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തെ പരിഹസിക്കലാണ്. അവര്‍ക്കുവേണ്ടി ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ടെങ്കിലും അത് പരിഗണിക്കുന്നത് നീട്ടിക്കൊണ്ടുപോകുകയാണ്. മധ്യപ്രദേശിലെ 72 മില്യണ്‍ ജനങ്ങളില്‍ ക്രൈസ്തവര്‍ വെറും ഒരു ശതമാനമാണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?