Follow Us On

07

July

2024

Sunday

പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം എന്തായിരിക്കും?

പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം എന്തായിരിക്കും?

വത്തിക്കാന്‍ സിറ്റി: ഭാവിയിലെ പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ പരമാധികാരം എപ്രകാരമുള്ളതായിരക്കും? മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ച് ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സഭൈക്യം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രസിദ്ധീകരിച്ച 130 പേജുള്ള പഠനരേഖയിലെ ഒരു പ്രതിപാദ്യവിഷ്യമാണിത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ചു നടന്നിട്ടുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകളുടെ സംഗ്രഹമായ ഈ രേഖയില്‍ പെട്രൈന്‍ ശുശ്രൂഷ എപ്രകാരം സിനഡാത്മകമായി ചെയ്യാനാവുമെന്ന് പരിശോധിക്കുന്നു. കത്തോലിക്ക സഭയില്‍ സിനഡാലിറ്റി വളരേണ്ടത് ആവശ്യമാണെന്നും പൗരസ്ത്യ സഭകളുടെ സിനഡല്‍ സംവിധാനങ്ങളില്‍ നിന്ന് ലത്തീന്‍ സഭക്ക് പ്രചോദനമുള്‍ക്കൊള്ളാനാവുമെന്നും രേഖയില്‍ പറയുന്നു. കത്തോലിക്ക സഭയുമായി പൂര്‍ണമായി ഐക്യത്തിലേക്ക് കടന്നു വരുന്നതിന് സഭയുടെ സിനഡാലിറ്റി പ്രധാന ഘടകമാണെന്ന് രേഖയുടെ പ്രസിദ്ധീകരണത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീഡിയോ ലിങ്ക് വഴി പങ്കെടുത്ത അര്‍മേനിയന്‍ അപ്പസ്‌തോലിക സഭയുടെ പ്രതിനിധി ആര്‍ച്ചുബിഷപ് കജാജ് ബാര്‍സമിയാന്‍ പറഞ്ഞു.
ലത്തീന്‍ സഭയുടെ തലവെനെന്ന നിലയിലും വിവിധ സഭകളുടെ കൂട്ടായ്മുടെ തലവന്‍ എന്ന നിലയിലുള്ള മാര്‍പാപ്പയുടെ ഉത്തരവാദിത്വങ്ങളെ വേര്‍തിരിച്ച് പഠനവിധേയമാക്കുന്ന രേഖയില്‍ ഒരു പരിധിവരെയുള്ള സ്വയംഭരണാവകാശം നിലനിര്‍ത്തിക്കൊണ്ട് മറ്റ് പാശ്ചാത്യസഭകള്‍ക്ക് എങ്ങനെ പാപ്പയുടെ പരമാധികാരത്തെ അംഗീകരിക്കാനാവുമെന്നും പരിശോധിക്കുന്നുണ്ട്. മാര്‍പാപ്പയുടെ അപ്രമാദിത്വം, പരമാധികാരത്തിന്റെ അതിര്‍വരമ്പുകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന രേഖ നിരവധി എക്യുമെനിക്കല്‍ സംഭാഷണങ്ങളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ടാണെന്നും മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ചുള്ള കത്തോലിക്ക മജിസ്റ്റീരയത്തിന്റെ സമ്പൂര്‍ണ സംഗ്രഹമല്ലെന്നും കര്‍ദിനാള്‍ കര്‍ട്ട് കോച്ച് വ്യക്തമാക്കി

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?