നഴ്സിംഗ്/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
- Asia National, Featured, LATEST NEWS
- December 30, 2024
വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍. സിനിമയിലെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീത ത്തിനുമാണ് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചത്. പ്രമുഖ സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ മൂന്നു ഗാനങ്ങളാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തിലേക്കുള്ള ഓസ്‌കറിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. സിനിമയിലെ ‘ഏക് സപ്ന മേരാ സുഹാന, ജല്‍താ ഹേ സൂരജ് എന്നീ ഗാനങ്ങളും മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിന്റെ തനിമയില്‍ തയാറാക്കിയ
റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ (സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍) സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുമായി (LGBTQIA+) ബന്ധപ്പെട്ട അവകാശവാദങ്ങളെ എതിര്‍ക്കുന്ന കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ തന്നെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് ‘കാതല്‍ – ദ കോര്‍’. തികച്ചും ക്രൈസ്തവ പശ്ചാത്തലമാണ് സിനിമയ്ക്ക് ആദ്യന്തമുള്ളത്. രണ്ടാമതൊരു പശ്ചാത്തലം ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്. വിപരീത സ്വഭാവമുള്ള രണ്ട് വ്യത്യസ്ഥ പശ്ചാത്തലങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ച സംവിധായകന്‍ ജിയോ ബേബിയും രചയിതാക്കളായ ആദര്‍ശ് സുകുമാരനും, പോള്‍സണ്‍ സ്‌കറിയയും
ഹെനോയ്: വിയറ്റ്‌നാമിൽ ജയിലിൽ കഴിയുന്ന രണ്ട് ക്രൈസ്തവര്‍ക്ക് വിയറ്റ്‌നാമിലെ ഉന്നത മനുഷ്യാവകാശ പുരസ്കാരം. ‘വിയറ്റ്‌നാം ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്‌വര്‍ക്ക്’’ എന്ന മനുഷ്യാവകാശ സംഘടനയുടെ അവാർഡിനാണ് തടവില്‍ കഴിയുന്ന ട്രാന്‍ വാന്‍ ബാങ്ങും, വൈ വോ നിയുമാണ് അര്‍ഹരായിരിക്കുന്നത്. വിയറ്റ്‌നാമീസ് പൗരന്‍മാര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും അവാർഡ് പ്രഖ്യാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതപീഡനം അവസാനിപ്പിക്കാനും, കമ്മ്യൂണിസ്റ്റുകള്‍ കൈവശപ്പെടുത്തിയ തങ്ങളുടെ പൂര്‍വ്വിക സ്വത്ത് മടക്കിക്കിട്ടുന്നതിനും, വംശീയ മതന്യൂനപക്ഷ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനും വേണ്ടി നടത്തിയ
ലാഹോര്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട ഹാരുൺ ഷഹസാദിന് കോടതി കുറ്റവിമുക്തനാക്കിയിട്ടും സാധാരണ ജീവിതം നയിക്കാനാകുന്നില്ല. പാക്കിസ്ഥാനിലെ ലാഹോർ ഹൈക്കോടതിയാണ് ഹാരുൺ ഷഹസാദിനെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം അദ്ദേഹം മോചിതനായെങ്കിലും തീവ്ര ഇസ്ലാം മതസ്ഥരുടെ ഭീഷണിയില്‍ ഷഹസാദിന്റെ കുടുംബം വ്യത്യസ്ത സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുകയാണിപ്പോൾ. കഴിഞ്ഞ ജൂൺ 30 – ന് ഹാരുൺ ഷഹസാദ് ഫേസ്ബുക്കിൽ ബൈബിൾ വചനം പോസ്റ്റ് ചെയ്തതാണ് ഇസ്ലാം മത വിശ്വാസികളെ പ്രകോപിപ്പിച്ചത്. തുടര്‍ച്ചയായ
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS വായിച്ചിട്ടുള്ളതില്‍ ഹൃദയത്തില്‍ തൊട്ട ചെറുകഥകളിലൊന്നാണ് ടി. പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി. മരണത്തിന്റെ മുന്നില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു പുതിയ മനുഷ്യന്റെ കഥയാണിത്. പുതിയ ഹൃദയത്തിനുടമയായ മനുഷ്യനെ കഥയുടെ അവസാനം വായനക്കാരന് കാണാം. മരിക്കാന്‍ പോകുന്ന കഥാനായകന് ജീവിക്കാനുള്ള പ്രകാശം നല്‍കുകയാണ് ആ പെണ്‍കുട്ടി ഈ കഥയിലൂടെ. മനുഷ്യന്റെ കെട്ടുപിടഞ്ഞു കിടക്കുന്ന ജീവിതത്തില്‍ പ്രകാശം ആവശ്യമാണ്. മനസ് അസ്വസ്ഥമാണ് കഥാനായകന്. ആ അവസ്ഥയിലേക്ക് ഒരു ചിരിയുമായി ആ പെണ്‍കുട്ടി കടന്നുവരുന്നു. മായാത്ത
രഞ്ജിത്ത് ലോറന്‍സ് സാധാരണ മനുഷ്യന്റെ പച്ചയായ ജീവിതാനുഭങ്ങള്‍ ചാലിച്ചെഴുതുന്നതുകൊണ്ടാവണം, ഫാ. ജെന്‍സണ്‍ ലാസലെറ്റിന്റെ എഴുത്തിന് മനുഷ്യന്റെ ഗന്ധമാണുള്ളത്. ദുഃഖത്തിന്റെ ഇരുള്‍ വീണ വഴികളില്‍ തപ്പിത്തടയുന്നവര്‍ക്കും, പ്രതിസന്ധികളുടെ നിലയില്ലാക്കയങ്ങളില്‍ മുങ്ങിത്താഴുന്നവര്‍ക്കും ജീവനിലേക്കുള്ള വഴികാട്ടിയായി അദ്ദേഹത്തിന്റെ വാക്കുകള്‍ മാറുന്നു. അറിയപ്പെടുന്ന എഴുത്തുകാരനും ധ്യാനഗുരുവും കൗണ്‍സിലറുമായ ഫാ. ജെന്‍സണ്‍ ലാസലെറ്റ്, ലാസലെറ്റ് സന്യാസ സഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനം ചെയ്യുന്നു. ? ലാസലെറ്റ് സന്യാസ സഭ മലയാളികള്‍ക്ക് അത്ര പരിചിതമായ സന്യാസ സഭയല്ല. എന്തുകൊണ്ടാണ് അച്ചന്‍ ഈ സഭ
സ്വന്തം ലേഖകന്‍ കോഴിക്കോട് സംസ്ഥാനത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വിഭാഗമായി കര്‍ഷകര്‍ മാറിയിട്ടും അവരെ സംരക്ഷിക്കാനുള്ള യാതൊരുവിധ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വിലത്തകര്‍ച്ച, വന്യമൃഗശല്യം തുടങ്ങി എണ്ണിയാല്‍ തീരാത്ത പ്രശ്‌നങ്ങളുടെ നടുവിലാണ് കര്‍ഷകര്‍. എന്നിട്ടും അവരുടെ വിലാപങ്ങള്‍ കേള്‍ക്കേണ്ടവര്‍ കേട്ടില്ലെന്നു നടിക്കുന്നു. ഭരണാധികാരികളുടെ വാക്കുകളില്‍ കര്‍ഷക സ്‌നേഹം വഴിഞ്ഞൊഴുകുമ്പോഴും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാതെ അനന്തമായി നീളുകയാണ്. വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലിറങ്ങി എല്ലാം നശിപ്പിക്കുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചിട്ടും അധികൃതര്‍ അതൊന്നും കാണാത്ത ഭാവം നടിക്കുന്നു. കാട്ടുപന്നികളുടെ
കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ അവസാനം ഗാസയില്‍ നിന്നൊരു ആശ്വാസവാര്‍ത്ത എത്തിയിരിക്കുന്നു- നാളുകളായി ദുരിതവും ദുരന്തവും വിതച്ചുകൊണ്ടിരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് ഒരു താല്‍ക്കാലിക വിരാമമായിരിക്കുന്നു. ഖത്തറിന്റെ മധ്യസ്ഥത്തില്‍ അഞ്ചാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഗാസയില്‍ നാലുദിവസം വെടി നിര്‍ത്താമെന്ന് ഇസ്രയേലും ഹമാസും സമ്മതിച്ചു. നാലെങ്കില്‍ നാല്. അത്രയെങ്കിലും ദിവസം നിഷ്‌കളങ്ക രക്തച്ചൊരിച്ചിലും അനാഥരുടെ കണ്ണീരും കുറയുമല്ലോ. എന്നാല്‍ റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം ഇപ്പോഴും അവിരാമം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പുതിയതൊന്നു വന്നപ്പോള്‍ പഴയതില്‍നിന്ന് മാധ്യമശ്രദ്ധയും ജനശ്രദ്ധയും മാറിയെന്നേയുള്ളൂ. ആക്രമിക്കുന്നവര്‍ക്കും പ്രത്യാക്രമണം നടത്തുന്നവര്‍ക്കും നൂറ്
Don’t want to skip an update or a post?