ഡമാസ്‌ക്കസ്: തെക്കന്‍ സിറിയയില്‍ വ്യാപകമായ ആക്രമണങ്ങളും ബോംബാക്രമണങ്ങളും തുടരുന്നതിനിടെ 250-ലധികം ആളുകള്‍ക്ക് അഭയം നല്‍കി കപ്പൂച്ചിന്‍ ദൈവാലയം. നിരവധി ക്രൈസ്തവര്‍ ഉള്‍പ്പെടെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള 60 മുതല്‍ 70 വരെ കുടുംബങ്ങളാണ് സുവൈദ നഗരത്തിലെ ജീസസ് ദി കിംഗിന്റെ കപ്പുച്ചിന്‍ ദൈവാലയത്തില്‍ അഭയം തേടിയത്.
ഡ്രൂസ് വംശജരും ബെഡോവിന്‍ വംശജരും തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ തെക്കന്‍ സിറിയയില്‍ കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. സമീപ ദിവസങ്ങളില്‍, ദൈവാലയ കോമ്പൗണ്ടിലും തീവ്രമായ ഷെല്ലാക്രമണം ഉണ്ടായെങ്കിലും അത്ഭുതകരമായി ആരും പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ആശ്രമത്തില്‍ ഒരു ഷെല്‍ പതിച്ചതിനെ തുടര്‍ന്ന് വാട്ടര്‍ ടാങ്കുകള്‍ക്കും ഗ്ലാസ് ജനാലകള്‍ക്കും നാശനഷ്ടമുണ്ടായി. വെള്ളത്തിന്റെയും വൈദ്യുതിയുടെയും അഭാവം, ഭക്ഷണസാധനങ്ങളുടെ ക്ഷാമം, കൊള്ള എന്നിവയാല്‍ പ്രദേശത്തെ ജീവിതം അസഹനീയമായി മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അടുത്ത ദിവസങ്ങളില്‍ 38 ക്രൈസ്തവരുടെ ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയതിനെ തുടര്‍ന്ന് 70 ഓളം പേര്‍ ഷാബയിലെ ഒരു ദൈവാലയത്തിന്റെ ഹാളില്‍ അഭയം പ്രാപിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *