Follow Us On

31

October

2024

Thursday

സ്വവര്‍ഗ വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ കത്തോലിക്കാ സഭ തീരുമാനിച്ചോ?

സ്വവര്‍ഗ വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ കത്തോലിക്കാ സഭ തീരുമാനിച്ചോ?

റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ
(സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍)

ഈ തലക്കെട്ടിലുള്ള വാര്‍ത്തകള്‍ക്ക് വിപുല പ്രചാരമാണ് സമൂഹമാധ്യമങ്ങളിലും എന്തിനേറെ ചില മുഖ്യധാരാ മാധ്യമങ്ങളിലും… വിപ്ലവകരമായ തീരുമാനമെന്ന് ചിലര്‍ അവകാശപ്പെടുന്നു. കത്തോലിക്കാ സഭയിലെ മെത്രാന്മാരെയും വൈദികരെയും പിന്തിരിപ്പന്മാരും യാഥാസ്ഥിതികരും എന്ന് ആക്ഷേപിക്കുന്ന ചിലര്‍ മാര്‍പാപ്പയുടെ ‘വിപ്ലവകരമായ തീരുമാനത്തെ’ പുകഴ്ത്തുന്നു.

എന്താണ് സംഭവിച്ചത്?

ഡിസംബര്‍ 18ന് വിശ്വാസകാര്യങ്ങള്‍ക്കുള്ള ഡിക്കാസ്റ്ററിയുടെ മാര്‍പാപ്പയുടെ ഒപ്പോടുകൂടിയ ഒരു പ്രഖ്യാപനം വത്തിക്കാ നില്‍നിന്ന് ഉണ്ടായി. ആ ഡോക്യുമെന്റിലെ മൊത്തം 45 ഖണ്ഡികകളെ നാല് തലക്കെട്ടുകളിലായി വേര്‍തിരിച്ചിട്ടുണ്ട്. അവതരണത്തില്‍ പ്രീഫെക്ട് വിക്ടര്‍ മാനുവല്‍ കാര്‍ഡിനല്‍ ഫെര്‍ണാണ്ടസ് വ്യക്തമായി ചില കാര്യങ്ങള്‍ പറയുന്നുണ്ട്.

ഒന്നാമതായി, ഈ പ്രഖ്യാപനം വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗതമായ പഠനത്തില്‍ ഉറച്ചുനില്‍ക്കുന്നു.

രണ്ട്, ഈ പ്രഖ്യാപനം ആശീര്‍വാദങ്ങളുടെ അജപാലനപരമായ അര്‍ത്ഥത്തെ സവിശേഷമായി വിശദീകരിക്കുന്നു.

മൂന്ന്, ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലം ക്രമരഹിതമായ അവസ്ഥകളിലുള്ളവര്‍ക്കും സ്വവര്‍ഗ വിവാഹിതരാകാന്‍ തീരുമാനിക്കുന്നവര്‍ക്കും നല്‍കപ്പെടാവുന്ന ആശീര്‍വാ ദത്തിനുള്ള സാധ്യതകളാണ്. ഇതൊരു കാരണവശാലും ക്രമരഹിതമായ വിവാഹങ്ങളെ സാധൂകരിക്കുകയോ, വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങളില്‍ യാതൊരുവിധ മാറ്റങ്ങളും വരുത്തുകയോ ചെയ്യുന്നില്ല.

പ്രസ്തുത പ്രഖ്യാപനത്തിന്റെ അവതാരികയില്‍ ഇത്തരം വസ്തുതകള്‍ വ്യക്തമായി എഴുതിയിട്ടും മാധ്യമങ്ങള്‍ക്കും സാമൂഹിക മാധ്യമ പ്രബോധകര്‍ക്കും വാസ്തവം മനസിലാക്കാന്‍ കഴിയുന്നില്ല എന്നുള്ളത് ദുഃഖകരമാണ്. അവര്‍ തെറ്റിദ്ധാരണാജനകമായ തലക്കെട്ടുകള്‍ സൃഷ്ടിച്ച് പുകമറകള്‍ സൃഷ്ടിക്കുന്ന തിരക്കിലാണ്. ഈ തലക്കെട്ടുകള്‍ക്ക് പിന്നാലെ സത്യമറിയാതെ അഭിപ്രായപ്രകടനം നടത്തുന്ന തിരക്കിലാണ് മറ്റുള്ള അനേകര്‍.

തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ പുരോഹിതന്‍ നല്‍കുന്ന ആശീര്‍വാദങ്ങളെക്കുറിച്ചും, ആശീര്‍വാദങ്ങളുടെ അജപാലനപര മായ അര്‍ത്ഥതലങ്ങളെക്കുറിച്ചുമുള്ള വിശാലമായ ഒരു പഠനമാണ് ഈ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. നാല് തലക്കെട്ടുകളിലായാണ് ഇവയുടെ അവതരണം.

ഒന്ന്, വിവാഹമാകുന്ന കൂദാശയിലെ ആശീര്‍വാദം The blessing in the sacrament of marriage

രണ്ട്, വിവിധ തരത്തിലുള്ള ആശീര്‍വാദങ്ങളുടെ അര്‍ത്ഥം The meaning of the various blessinsg

മൂന്ന്, ക്രമരഹിതമായ അവസ്ഥകളിലുള്ള ദമ്പതിമാര്‍ക്കും, സ്വവര്‍ഗ ദമ്പതിമാര്‍ക്കുമുള്ള ആശീര്‍വാദങ്ങള്‍ blessings of couples in irregular situatuions and couples of the same sex

നാല്, ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തിന്റെ കൂദാശയാണ് സഭ The Church is the sacrament of God’s infinite lov-e.

വ്യത്യസ്ത തലക്കെട്ടുകളില്‍ അവതരിപ്പിച്ചിരിക്കുന്ന നാല് വിഷയങ്ങളുടെ വിശദമായ പഠനമാണ് ഈ പ്രഖ്യാപനത്തിന്റെ ഇതിവൃത്തം. തെറ്റിദ്ധാരണാജനകമായി മാധ്യമങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളല്ല അത് ഉള്‍ക്കൊ ള്ളുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമെന്ന കൂദാശയില്‍ നല്‍കുന്ന ആശീര്‍വാദമല്ല പ്രാര്‍ത്ഥന തേടി യെത്തുന്ന ക്രമരഹിതമായ ജീവിതാവസ്ഥകളിലുള്ളവര്‍ക്ക് നല്‍കുന്നത്.

ആശീര്‍വാദം തേടിയെത്തുന്നവര്‍ക്ക് അവരുടെ അവസ്ഥയെ പരിഗണിക്കാതെതന്നെ, പിതൃസഹജമായ കരുതലോടെ, ആരാധനാക്രമപരമല്ലാത്ത ആശീര്‍വാദം എല്ലായ്‌പ്പോഴും പുരോഹിതന് നല്‍കാം.

ദൈവത്തിന്റെ ഇടപെടലുകളോട് തുറവി പ്രകടിപ്പിക്കുന്നവരാണ് ആശീര്‍വാദത്തിനായി സഭയെ സമീപിക്കുന്നവര്‍ എന്നതി നാലാണ് അത്. അങ്ങനെ അവര്‍ക്ക് ലഭിക്കുന്ന ആശീര്‍വാദം സുവിശേഷത്തോടുള്ള വിശ്വസ്തതയിലേക്കും പക്വമായ ബന്ധങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിലേക്കും അവരെ നയിക്കും. അതിനുള്ള കൃപയ്ക്കായാണ് പുരോഹിതന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.

ആശീര്‍വാദം ചോദിച്ചു വരുന്നവരെ തുറവിയോടെ കാണുക, അവരെ കാരുണ്യത്തോടെ സമീപിക്കുക, സ്‌നേഹത്തോടെ സ്വീകരിക്കുക, പ്രാര്‍ത്ഥനയോടെ ആശീര്‍വദിക്കുക എന്നിങ്ങ നെയുള്ള ആഹ്വാനങ്ങളുടെ അര്‍ത്ഥം, അവരുടെ ക്രമരാഹി ത്യങ്ങളെ അംഗീകരിക്കുക എന്നതല്ല. ദൈവത്തിന്റെ കൃപയ്ക്ക് മുന്നില്‍ അവരെ സമര്‍പ്പിക്കുക എന്നതാണ്. ആ കൃപയുടെ പിന്‍ബലത്തോടെ അവരുടെ ക്രമരഹിതമായ ജീവിതാവ സ്ഥകള്‍ക്ക് മാറ്റം സംഭവിച്ചേക്കാം.

ഇതാണ് വത്തിക്കാനില്‍നിന്നുള്ള പ്രഖ്യാപനത്തിന്റെ കാതല്‍. ഉള്ളടക്കം ശരിയാംവിധം മനസിലാക്കാന്‍ ശ്രമിക്കാതെ കത്തോലിക്കാ സഭ സ്വവര്‍ഗ വിവാഹത്തെ അംഗീക രിച്ചിരിക്കുന്നു എന്ന രീതിയിലുള്ള അവതരണങ്ങള്‍ നടത്തു ന്നവരുടെ അജ്ഞതയെക്കുറിച്ചോര്‍ത്ത് സഹതപിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?