Follow Us On

02

December

2025

Tuesday

  • കര്‍ഷക വിലാപം  കേള്‍ക്കാന്‍ ആരുമില്ലേ?

    കര്‍ഷക വിലാപം കേള്‍ക്കാന്‍ ആരുമില്ലേ?0

    സ്വന്തം ലേഖകന്‍ കോഴിക്കോട് സംസ്ഥാനത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വിഭാഗമായി കര്‍ഷകര്‍ മാറിയിട്ടും അവരെ സംരക്ഷിക്കാനുള്ള യാതൊരുവിധ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വിലത്തകര്‍ച്ച, വന്യമൃഗശല്യം തുടങ്ങി എണ്ണിയാല്‍ തീരാത്ത പ്രശ്‌നങ്ങളുടെ നടുവിലാണ് കര്‍ഷകര്‍. എന്നിട്ടും അവരുടെ വിലാപങ്ങള്‍ കേള്‍ക്കേണ്ടവര്‍ കേട്ടില്ലെന്നു നടിക്കുന്നു. ഭരണാധികാരികളുടെ വാക്കുകളില്‍ കര്‍ഷക സ്‌നേഹം വഴിഞ്ഞൊഴുകുമ്പോഴും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാതെ അനന്തമായി നീളുകയാണ്. വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലിറങ്ങി എല്ലാം നശിപ്പിക്കുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചിട്ടും അധികൃതര്‍ അതൊന്നും കാണാത്ത ഭാവം നടിക്കുന്നു. കാട്ടുപന്നികളുടെ

  • യുദ്ധവും സമാധാനവും

    യുദ്ധവും സമാധാനവും0

    കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ അവസാനം ഗാസയില്‍ നിന്നൊരു ആശ്വാസവാര്‍ത്ത എത്തിയിരിക്കുന്നു- നാളുകളായി ദുരിതവും ദുരന്തവും വിതച്ചുകൊണ്ടിരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് ഒരു താല്‍ക്കാലിക വിരാമമായിരിക്കുന്നു. ഖത്തറിന്റെ മധ്യസ്ഥത്തില്‍ അഞ്ചാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഗാസയില്‍ നാലുദിവസം വെടി നിര്‍ത്താമെന്ന് ഇസ്രയേലും ഹമാസും സമ്മതിച്ചു. നാലെങ്കില്‍ നാല്. അത്രയെങ്കിലും ദിവസം നിഷ്‌കളങ്ക രക്തച്ചൊരിച്ചിലും അനാഥരുടെ കണ്ണീരും കുറയുമല്ലോ. എന്നാല്‍ റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം ഇപ്പോഴും അവിരാമം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പുതിയതൊന്നു വന്നപ്പോള്‍ പഴയതില്‍നിന്ന് മാധ്യമശ്രദ്ധയും ജനശ്രദ്ധയും മാറിയെന്നേയുള്ളൂ. ആക്രമിക്കുന്നവര്‍ക്കും പ്രത്യാക്രമണം നടത്തുന്നവര്‍ക്കും നൂറ്

  • നോമ്പ്‌

    നോമ്പ്‌0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത എല്ലാ സംസ്‌കാരങ്ങളിലും അനശ്വരതയുടെയും പ്രപഞ്ചത്തിന്റെയും ആത്മാവിന്റെയും മൂലമാതൃകയാണ് വൃത്തം. നിങ്ങള്‍ പുറപ്പെട്ടിടത്തുതന്നെ തിരികെയെത്തുന്നു എന്നതാണ് വൃത്തത്തില്‍ ചുറ്റുന്നതിന്റെ അഥവാ പ്രദക്ഷിണം വെയ്ക്കുന്നതിന്റെ ഒരര്‍ത്ഥം. നിങ്ങളുടെ അവസാനത്തിലാണ് നിങ്ങളുടെ ആരംഭം എന്ന് നിങ്ങള്‍ കണ്ടെത്തുന്നു. ശരിക്കും, പൂര്‍ണത്തില്‍ നിന്നും പൂര്‍ണമെടുത്താലും പൂര്‍ണം പൂര്‍ണത്തോട് കൂട്ടിയാലും കുറവും കൂടുതലുമില്ലെന്ന് ഉപനിഷത്തുകാരന്‍ പറയുമ്പോഴും ആദിമധ്യാന്തബോധം നമ്മിലുണര്‍ത്തുന്ന വാക്കാണത്. ദിനചര്യകളുടെ സ്വഭാവിക തുടര്‍ച്ചകളൊക്കെ സംഗതമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. ഭക്ത്യാചാരങ്ങളൊക്കെ വിമര്‍ശനവിധേയമാകുന്ന യുക്തിപരതയുടെ കാലം കൂടിയാണിത്. ഒരു പക്ഷേ

  • ഉണ്ണി പിറക്കാത്ത പുല്‍ക്കൂടുകള്‍

    ഉണ്ണി പിറക്കാത്ത പുല്‍ക്കൂടുകള്‍0

    ബ്രദര്‍ ജിതിന്‍ കപ്പലുമാക്കല്‍ ഡിസംബര്‍ വന്നെത്തി, നോമ്പ് നോറ്റ്, പുല്‍ക്കൂട് ഒരുക്കി രക്ഷകന്റെ വരവിനായുള്ള ഒരുക്കത്തിലാണ് ലോകം. ബാഹ്യമായ ഒരുക്കങ്ങള്‍ക്കപ്പുറം ആന്തരികമായ ഒരുക്കങ്ങളെ നാം മറന്നുകളയരുത്. രക്ഷകന്റെ വരവിനായി പിതാവായ ദൈവവും മാതാവും യൗസേപ്പിതാവും സ്വര്‍ഗവും ദൈവദൂതന്മാരും മാലാഖമാരും ഒരുങ്ങിയിരുന്നു. എന്നാല്‍ ലോകം അവനെ അറിഞ്ഞില്ല. അവനുവേണ്ടി സ്ഥലമൊരുക്കാന്‍ ആരുമുണ്ടായില്ല. ‘Our God is God of Small things’ കുഞ്ഞായി വന്നു പിറന്ന നമ്മുടെ ദൈവം കുഞ്ഞിക്കാര്യങ്ങളുടെ ദൈവമാണ്. ദൈവകുമാരന്‍ ആയിരുന്നിട്ടും അവന്‍ പുല്‍ക്കൂട്ടില്‍ പിറന്നു.

  • ഗാസയിൽ വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി

    ഗാസയിൽ വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി0

    ജെറുസലേം : ഗാസ മുനമ്പിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന സംഘർഷത്തിൽ നാലു ദിവസത്തേക്ക് നിശ്ചയിച്ച താൽക്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. വെടിനിരുത്തലിന്റെ  ഭാഗമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 69 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു.  ഇസ്രായേൽ ജയിലുകളിൽ നിന്ന് 117 പലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചിരുന്നു. ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ശേഖരിക്കാൻ ഗാസ നിവാസികൾക്ക് താൽക്കാലിക വെടിനിർത്തൽ സഹായമായി. ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, റഷ്യ, ഖത്തർ

  • ഇസ്രായേൽ അനുകൂല പോസ്റ്റ്;പാക്കിസ്ഥാനിൽ ക്രൈസ്തവ വിദ്യാർത്ഥിയെ വെടിവെച്ചുകൊന്നു

    ഇസ്രായേൽ അനുകൂല പോസ്റ്റ്;പാക്കിസ്ഥാനിൽ ക്രൈസ്തവ വിദ്യാർത്ഥിയെ വെടിവെച്ചുകൊന്നു0

    സിയാല്‍കോട്ട് (പാക്കിസ്ഥാന്‍): ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ക്രൈസ്തവ വിദ്യാർത്ഥിയെ പാക്കിസ്ഥാനിൽ വെടിവെച്ചുകൊന്നു. ഇരുപതു കാരനായ ഫർഹാൻ ഉൾ കമാറാണ് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതില്‍ രോഷാകുലനായ മുഹമ്മദ് സുബൈർ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നുണ്ടെകിലും കൊല്ലപ്പെട്ട ഫർഹാന്റെ കുടുംബത്തോട് കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വെളിപ്പെടുത്താൻ തയാറായിട്ടില്ല. അന്വേഷണം തുടരുന്നുവെന്ന് മാത്രമാണ് പോലീസ് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചിട്ടുള്ളത് . പുലർച്ചെ വീട്ടിൽ കടന്നു

  • പാക്കിസ്ഥാനിൽ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം

    പാക്കിസ്ഥാനിൽ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം0

    ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എല്ലാ മത വിശ്വാസങ്ങളിൽ പെടുന്നവരുടെയും അഭിലാഷങ്ങൾ രാഷ്ട്രീയ പ്രതിനിധ്യത്തിൽ ഉൾക്കൊള്ളിക്കണമെന്ന ആവശ്യം രാജ്യത്ത് ബലപ്പെടുന്നു.നിർണായകമായ വോട്ടെടുപ്പിൽ മത ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുക്കണമെന്ന് ഇസ്ലാമാബാദ്-റാവൽപിണ്ടി രൂപത ആർച്ചുബിഷപ്പ് ജോസഫ് അർഷാദ് ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന പ്രക്രിയയാണ്, എല്ലാ രാഷ്ട്രീയ നേതാക്കളും പാകിസ്ഥാന്റെ അഭിവൃദ്ധിക്കും വികസനത്തിനും ഒരുമിച്ച് പ്രവർത്തിക്കണം. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും അവരുടെ ക്ഷേമവും സംരക്ഷിക്കുക എന്ന പ്രമേയം

  • സഹോദര മെത്രാന്മാരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

    സഹോദര മെത്രാന്മാരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു0

    കരിമ്പന്‍: ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെയും ജേഷ്ഠനും ഗോരഖ്പൂര്‍ രൂപതാധ്യക്ഷനുമായ മാര്‍ മാത്യു നെല്ലിക്കുന്നേലിന്റെയും പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. നവംബര്‍ 5-ന് ഗോരഖ്പൂര്‍ രൂപതാധ്യക്ഷനായി അഭിഷിക്തനായ മാര്‍ മാത്യു നെല്ലിക്കുന്നേലിന് ജന്മനാടായ മരിയാപുരത്ത് ഊഷ്മള വരവേല്‍പ്പും നല്‍കി. മെത്രാഭിഷേകത്തിനുശേഷം ആദ്യമായാണ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍ മരിയാപുരത്ത് എത്തിയത്. സമൂഹബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.  ഇറ്റാനഗര്‍ രൂപതാ മുന്‍ മെത്രാന്‍ മാര്‍ ജോണ്‍ കാട്രുകുടിയില്‍, ഗോരഖ്പൂര്‍ രൂപതാ മുന്‍ മെത്രാന്‍ മാര്‍ തോമസ് തുരുത്തിമറ്റം, എന്നിവരും 50 വൈദികരും

Latest Posts

Don’t want to skip an update or a post?