മെല്‍ബണ്‍ യുവജന കണ്വെന്ഷന് ശ്രദ്ധേയമായി
- Asia National, INTERNATIONAL, LATEST NEWS, WORLD
- February 10, 2025
യുദ്ധകലുഷിതവും, വെറുപ്പും വിഭാഗീയതയും നിറഞ്ഞതുമായ അന്തരീക്ഷം നിലനില്‍ക്കുന്ന ലോകത്തില്‍ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണ് അറിയപ്പെടുന്ന നോവലിസ്റ്റും കവിയുമായ അഭിലാഷ് ഫ്രേസറുടെ പുതിയ പുസ്തകമായ FATHER. അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്ഫ് ആന്‍ഡ് സ്റ്റോക്ക് പബ്ലിഷേഴ്‌സ് (Wipf and Stock Publisher) ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യരെ തമ്മിലകറ്റുന്ന വെറുപ്പിനും വിഭാഗീയതയ്ക്കും ഒരു ഔഷധമേയുള്ളൂ, അത് സാഹോദര്യത്തില്‍ അധിഷ്ഠിതമായ സ്‌നേഹമാണ്. ഈ സാഹോദര്യത്തിന്റെ ആധാരമാകട്ടെ, ഒരേ സ്വര്‍ഗസ്ഥനായ പിതാവിന്റെ
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓരോ മനുഷ്യനും രണ്ടുതവണ ദൈവത്തിന്റെ ന്യായവിധിയെ നേരിടാനുണ്ട്. ഒന്ന്, തനതുവിധി. രണ്ട്, പൊതുവിധി. തനതുവിധി ഓരോ വ്യക്തിയും മരിച്ച അടുത്ത നിമിഷം നടക്കുന്നതാണ്. മരിച്ച വ്യക്തിയും ദൈവവും തമ്മില്‍ മുഖത്തോടുമുഖം കണ്ടുമുട്ടുന്ന സമയമാണത്. ഓരോ ആളുടെയും മരിക്കുമ്പോഴത്തെ ആത്മീയ അവസ്ഥവച്ച് ദൈവം ആളെ വിധിക്കും. രണ്ടാമത്തേത് പൊതുവിധി. ലോകാവസാനത്തിലാണ് പൊതുവിധി നടക്കുക. പൊതുവിധിവരെ ദൈവം ആത്മാക്കളെ താഴെ പറയുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക്, ആളുടെ ആത്മീയസ്ഥിതി അനുസരിച്ച്
ഭൂവനേശ്വര്‍ (ഒഡീഷ): പീഡനങ്ങളുടെ നടുവില്‍ ക്രൈസ്തവ വിശ്വാസം ഉയര്‍ത്തിപ്പിടിച്ച്, മരണത്തിനുപോലും ദൈവസ്‌നേഹത്തില്‍നിന്നും വേര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് ജീവിതംകൊണ്ട് തെളിയിച്ച് രക്തസാക്ഷികളായി മാറിയ കാണ്ടമാലിലെ 35 വിശ്വാസവീരന്മാരുടെ നാമകരണ നടപടി കള്‍ ആരംഭിക്കാന്‍ വത്തിക്കാന്റെ അനുമതി. സ്വതന്ത്ര ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ പീഡനമായിരുന്നു 2008-ല്‍ നടന്ന കാണ്ടമാല്‍ കലാപം. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപത്തില്‍ നിയമസംവിധാനങ്ങള്‍ കലാപകാരികള്‍ക്കൊപ്പമായിരുന്നു. കലാപത്തില്‍ 100 ക്രൈസ്തവര്‍ വധിക്കപ്പെടുകയും 296 ദൈവാലയങ്ങളും 6,000-ത്തിലധികം വീടുകളും തീവച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിന്
മനാമ (ബഹറിൻ): അറേബ്യൻ നാടുകളിൽ ക്രിസ്തുവിനു വേണ്ടി ജീവൻ ബലികഴിച്ചവരുടെ രക്തസാക്ഷിത്വ സ്മരണകൾ പുതുക്കി 1500-ാം (523-2023) രക്തസാക്ഷിത്വ ജൂബിലി വർഷത്തിനായി അറേബ്യൻ സഭ തയ്യാറെടുക്കുന്നു. വടക്കൻ വികാരിയാത്തിന് പ്രത്യേകിച്ചും അറേബ്യൻ ഗൾഫിലുള്ള എല്ലാ ക്രിസ്ത്യൻ സമൂഹങ്ങൾക്കു പൊതുവെയും കൃപയുടെ വർഷമാണിതെന്ന് വടക്കൻ അറേബ്യയിലെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് അൽഡോ ബെരാർഡി പറഞ്ഞു.ബഹ്‌റൈൻ,ഖത്തർ,കുവൈറ്റ്, സൗദി അറേബ്യ എന്നിവയുൾപ്പെടുന്ന വടക്കേ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമൻ, ഒമാൻ എന്നിവയുൾപ്പെടുന്ന തെക്കേ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തും
ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി ചെറുപ്പം മുതല്‍ ഞാന്‍ മുടങ്ങാതെ ദൈവാലയത്തില്‍ പോയിരുന്നു. പരിശുദ്ധ കുര്‍ബാനയോടുള്ള അഭിനിവേശമൊന്നുമായിരുന്നില്ല അതിന് കാരണം. എന്നും ദൈവാലയത്തില്‍ പോകണമെന്നത് അമ്മച്ചിക്ക് നിര്‍ബന്ധമായിരുന്നു. പിന്നീട് അള്‍ത്താരബാലനായപ്പോള്‍ വൈദികനാകണമെന്ന ആഗ്രഹം മനസില്‍ തോന്നിയിട്ടുണ്ട്. എന്നാല്‍, പത്താം ക്ലാസ് എത്തിയപ്പോഴേക്കും ആ ആകര്‍ഷണം വല്ലപ്പോഴും മാത്രം മനസിലേക്ക് വരുന്ന ഒരു ചിന്ത മാത്രമായി ചുരുങ്ങി. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞുള്ള അവധി ദിനങ്ങളില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയിരുന്നു. അവിടെ വച്ചാണ് ഹോളിക്രോസ് സഭാംഗമായ സിസ്റ്റര്‍ ജെറോമിനെ കാണുന്നത്.
ഇത് കുറിക്കുമ്പോള്‍ ഗാസ മുനമ്പിലെ ഏതോ അജ്ഞാത കേന്ദ്രങ്ങളില്‍ ഭീകരരുടെ തടവില്‍ കഴിയുന്ന നൂറോളം ഇസ്രായേല്‍ക്കാര്‍ ഏത് നിമിഷവും വധിക്കപ്പെട്ടേക്കാമെന്ന അവസ്ഥയിലാണുള്ളത്. ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ ഇസ്രായേലില്‍ അവരുടെ കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്നു, തങ്ങളുടെ പ്രിയപ്പെട്ടവര്‍ അപകടമൊന്നും കൂടാതെ തിരികയെത്തുമെന്ന പ്രതീക്ഷയോടെ. ഈ തടവുകാര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ലോകത്തിലെ സഹൃദയരായ മനുഷ്യര്‍ മുഴുവന്‍ അവര്‍ക്ക് ഒന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥനയിലാണ്. മറുവശത്ത് ഇരുപത്തിമൂന്ന് ലക്ഷത്തോളം വരുന്ന ഗാസയിലെ ജനങ്ങള്‍ക്കുള്ള വൈദ്യുതിയും വെള്ളവും ഇന്ധനവും ഇസ്രായേല്‍ തടഞ്ഞിട്ട് ദിവസങ്ങള്‍
ഫാ. ജിന്‍സ് കാരയ്ക്കാട്ട് (ലേഖകന്‍ ഇടുക്കി രൂപതാ മീഡിയ കമ്മീഷന്‍ ഡയറക്ടറാണ്) കേരളത്തെയും തമിഴ്‌നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രധാന ഘടകം പശ്ചിമഘട്ട മലനിരകളാണ്. പശ്ചിമഘട്ടമാണ് കേരളത്തില്‍ സമൃദ്ധമായി മഴ ലഭിക്കാനും തമിഴ്‌നാട്ടില്‍ മഴ ലഭിക്കാതിരിക്കാനുമുള്ള കാരണം. തമിഴ്‌നാട് വരണ്ട ഭൂപ്രദേശമാണ്. ജലലഭ്യതയും ജലസ്രോതസുകളും അവിടെ കുറവാണ്. ആദ്യകാലത്ത് തമിഴ്‌നാട് ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായിരുന്നു. കേരളം നാട്ടുരാജാക്കന്മാരുടെ ഭരണത്തിന് കീഴിലുമായിരുന്നു. 1876 മുതല്‍ 1878 വരെയുള്ള കാലഘട്ടത്തില്‍ മദ്രാസില്‍ വലിയൊരു ജലക്ഷാമം രൂക്ഷമാകുകയും 55 ലക്ഷം ആളുകള്‍ മരണപ്പെടുകയും
സ്വന്തം ലേഖകന്‍ കോഴിക്കോട് കേരളത്തിലെ ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാതെ സംസ്ഥാന ഗവണ്‍മെന്റ് പൂട്ടിവച്ചിരിക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയരുകയാണ്. സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായിരുന്നു ജസ്റ്റിസ് ജെ.ബി കോശി അധ്യക്ഷനും മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ടു സമര്‍പ്പിച്ച് അഞ്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
Don’t want to skip an update or a post?