Follow Us On

25

December

2024

Wednesday

സംഘർഷങ്ങൾക്കിടയിലും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കപ്പെടുന്നു: ജെറുസലേം കർദിനാൾ

സംഘർഷങ്ങൾക്കിടയിലും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കപ്പെടുന്നു: ജെറുസലേം കർദിനാൾ

വത്തിക്കാൻ സിറ്റി: വിശുദ്ധ നാട്ടിലും, പ്രത്യേകമായി ഗാസയിലും നിലനിൽക്കുന്ന സങ്കടകരമായ അവസ്ഥകൾ പങ്കുവച്ചുകൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അസാധാരണ സമ്മേളനത്തിൽ ജറുസലേമിലെ ലത്തീൻ പാത്രിയാർകീസ് കർദിനാൾ പിയർബാത്തിസ്ത്ത പിറ്റ്സബാല്ല ഇറ്റലിയിലെ മെത്രാൻമാരുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. വിശുദ്ധ ഫ്രാൻസിസിന്റെ നാടായ അസീസിയിൽ വച്ചായിരുന്നു മെത്രാൻ സമിതിയുടെ അസാധാരണ സമ്മേളനം.

ഇസ്രയേലിലും,പലസ്തീനിലും തുടരുന്ന സാഹചര്യത്തെ, നാടകീയമായ അവസ്ഥയെന്നാണ് വിശേഷിപ്പിച്ച കർദിനാൾ, ഗാസയിൽ മാത്രം കൊല്ലപ്പെട്ട പതിനൊന്നായിരത്തോളം പേരിൽ നാലായിരത്തോളം പേർ പ്രായപൂർത്തിയാകാത്തവരാണെന്നത് സങ്കടകരമാണെന്ന് പറഞ്ഞു.ഓർത്തഡോക്സ്‌, കത്തോലിക്കാ സഭകളുടെ ഇടവക ദേവാലയങ്ങളിൽ അഭയം പ്രാപിച്ച സാധാരണക്കാരിൽ ഏകദേശം മൂവായിരത്തോളം മുസ്ളീം സഹോദരങ്ങളുണ്ടെന്നതും കർദിനാൾ പറഞ്ഞു. ബെത്ലെഹെമിലെ ക്രൈസ്തവരെ കുറിച്ചുള്ള ആശങ്കയും കർദിനാൾ പങ്കുവെച്ചു. ദുരിതപൂർണ്ണമായ ഈ അവസ്ഥയിൽ ഇറ്റലിയിലെ കത്തോലിക്കാ സഭ നൽകുന്ന ആത്‌മീയവും,ഭൗതീകവുമായ എല്ലാ സഹായങ്ങൾക്കും കർദിനാൾ നന്ദി പറഞ്ഞു.

നിരപരാധികളായ എല്ലാ ഇരകൾക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു . ദൈവമുമ്പാകെ നിരപരാധികളുടെ കഷ്ടപ്പാടുകൾക്ക് വിലയേറിയതും വീണ്ടെടുപ്പുള്ളതുമായ ഒരു മൂല്യമുണ്ട്, കാരണം അത് ക്രിസ്തുവിന്റെ സഹനത്തോട് ഐക്യപ്പെട്ടിരിക്കുന്നു. അവരുടെ കഷ്ടപ്പാടുകൾ സമാധാനം കൂടുതൽ അടുപ്പിക്കട്ടെ, കൂടുതൽ വിദ്വേഷം ജനിപ്പിക്കാതിരിക്കട്ടെ, അദ്ദേഹം ഉപസംഹരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?