ലിയോ പതിനാലാമന്‍ പാപ്പയ്ക്ക് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി കെസിബിസി
- Asia National, Kerala, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 10, 2025
ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി ചെറുപ്പം മുതല്‍ ഞാന്‍ മുടങ്ങാതെ ദൈവാലയത്തില്‍ പോയിരുന്നു. പരിശുദ്ധ കുര്‍ബാനയോടുള്ള അഭിനിവേശമൊന്നുമായിരുന്നില്ല അതിന് കാരണം. എന്നും ദൈവാലയത്തില്‍ പോകണമെന്നത് അമ്മച്ചിക്ക് നിര്‍ബന്ധമായിരുന്നു. പിന്നീട് അള്‍ത്താരബാലനായപ്പോള്‍ വൈദികനാകണമെന്ന ആഗ്രഹം മനസില്‍ തോന്നിയിട്ടുണ്ട്. എന്നാല്‍, പത്താം ക്ലാസ് എത്തിയപ്പോഴേക്കും ആ ആകര്‍ഷണം വല്ലപ്പോഴും മാത്രം മനസിലേക്ക് വരുന്ന ഒരു ചിന്ത മാത്രമായി ചുരുങ്ങി. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞുള്ള അവധി ദിനങ്ങളില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയിരുന്നു. അവിടെ വച്ചാണ് ഹോളിക്രോസ് സഭാംഗമായ സിസ്റ്റര്‍ ജെറോമിനെ കാണുന്നത്.
ഇത് കുറിക്കുമ്പോള്‍ ഗാസ മുനമ്പിലെ ഏതോ അജ്ഞാത കേന്ദ്രങ്ങളില്‍ ഭീകരരുടെ തടവില്‍ കഴിയുന്ന നൂറോളം ഇസ്രായേല്‍ക്കാര്‍ ഏത് നിമിഷവും വധിക്കപ്പെട്ടേക്കാമെന്ന അവസ്ഥയിലാണുള്ളത്. ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ ഇസ്രായേലില്‍ അവരുടെ കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്നു, തങ്ങളുടെ പ്രിയപ്പെട്ടവര്‍ അപകടമൊന്നും കൂടാതെ തിരികയെത്തുമെന്ന പ്രതീക്ഷയോടെ. ഈ തടവുകാര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ലോകത്തിലെ സഹൃദയരായ മനുഷ്യര്‍ മുഴുവന്‍ അവര്‍ക്ക് ഒന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥനയിലാണ്. മറുവശത്ത് ഇരുപത്തിമൂന്ന് ലക്ഷത്തോളം വരുന്ന ഗാസയിലെ ജനങ്ങള്‍ക്കുള്ള വൈദ്യുതിയും വെള്ളവും ഇന്ധനവും ഇസ്രായേല്‍ തടഞ്ഞിട്ട് ദിവസങ്ങള്‍
ഫാ. ജിന്‍സ് കാരയ്ക്കാട്ട് (ലേഖകന്‍ ഇടുക്കി രൂപതാ മീഡിയ കമ്മീഷന്‍ ഡയറക്ടറാണ്) കേരളത്തെയും തമിഴ്‌നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രധാന ഘടകം പശ്ചിമഘട്ട മലനിരകളാണ്. പശ്ചിമഘട്ടമാണ് കേരളത്തില്‍ സമൃദ്ധമായി മഴ ലഭിക്കാനും തമിഴ്‌നാട്ടില്‍ മഴ ലഭിക്കാതിരിക്കാനുമുള്ള കാരണം. തമിഴ്‌നാട് വരണ്ട ഭൂപ്രദേശമാണ്. ജലലഭ്യതയും ജലസ്രോതസുകളും അവിടെ കുറവാണ്. ആദ്യകാലത്ത് തമിഴ്‌നാട് ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായിരുന്നു. കേരളം നാട്ടുരാജാക്കന്മാരുടെ ഭരണത്തിന് കീഴിലുമായിരുന്നു. 1876 മുതല്‍ 1878 വരെയുള്ള കാലഘട്ടത്തില്‍ മദ്രാസില്‍ വലിയൊരു ജലക്ഷാമം രൂക്ഷമാകുകയും 55 ലക്ഷം ആളുകള്‍ മരണപ്പെടുകയും
സ്വന്തം ലേഖകന്‍ കോഴിക്കോട് കേരളത്തിലെ ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാതെ സംസ്ഥാന ഗവണ്‍മെന്റ് പൂട്ടിവച്ചിരിക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയരുകയാണ്. സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായിരുന്നു ജസ്റ്റിസ് ജെ.ബി കോശി അധ്യക്ഷനും മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ടു സമര്‍പ്പിച്ച് അഞ്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ന്യൂയോർക് : ദിവസങ്ങളുടെ ഇടവേളയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ മൂലം തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാനിൽ കുഞ്ഞുങ്ങളുൾപ്പടെ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ രക്ഷിക്കാൻ അടിയന്തിര സഹായം ആവശ്യമാണെന്ന് യുനിസെഫ്. ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രഥമശുശ്രൂഷ, അടിയന്തര, ട്രോമ കെയർ എന്നിവയ്ക്കും , കേടായതോ നശിപ്പിക്കപ്പെട്ടതോ ആയ ജലസ്രോതസുകൾ മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾ തടയുക, സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജല, ശുചിത്വ സൗകര്യങ്ങളുടെ പുനസ്ഥാപനം , പോഷകാഹാരക്കുറവ് ബാധിച്ച കുട്ടികളുടെ നിരീക്ഷണം, ചികിത്സ, തുടങ്ങിയ പ്രവർത്തങ്ങൾക്കായി 20
ജസ്റ്റിസ് കുര്യന്‍ ജോസഫ് പുണ്യശ്ലോകനായ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോ പിതാവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്നത് അദ്ദേഹം സ്വീകരിച്ച ആപ്തവാക്യമാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ 40-ാം അധ്യായം മൂന്നാം വാക്യം: ”കര്‍ത്താവിനു വഴിയൊരുക്കുവിന്‍.” അത് സ്‌നാപക യോഹന്നാനെക്കുറിച്ചുള്ള പ്രവചനമായിരുന്നു. എങ്ങനെയാണ് കര്‍ത്താവിന് വഴി ഒരുക്കുന്നതെന്ന്, വഴി ഒരുക്കുവാന്‍ പറഞ്ഞവന്‍ വീണ്ടും വിവരിക്കുന്നുണ്ട്. കര്‍ത്താവിന്റെ വഴി ഒരുക്കപ്പെടണമെന്നുണ്ടെങ്കില്‍ ആ വഴി നേരെയാകാതെ സാധിക്കുകയില്ല. കാരണം നേരായ വഴിയിലൂടെ മാത്രമേ കര്‍ത്താവിന് സഞ്ചരിക്കാന്‍ സാധിക്കൂ. എല്ലാ പ്രവചകന്മാരും ഇപ്രകാരം
ജെറുസലേം: ഇസ്ലാമിക ഭീകരവാദ സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഗാസയിലെയും ഇസ്രായേലിലെയും പ്രവര്‍ത്തനങ്ങള്‍ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം വിഭാഗം അറിയിച്ചു. കാരിത്താസ് സെക്രട്ടറി ജനറൽ അലിസ്റ്റയര്‍ ഡട്ടനാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. മേഖലയിൽ സാഹചര്യം മെച്ചപ്പെടുന്നതിനനുസൃതമായി സഹായം തുടർന്നും എത്തിക്കുന്നതിനുള്ള അടിയന്തിര പദ്ധതി തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അലിസ്റ്റയര്‍ ഡട്ടൻ അറിയിച്ചു. ഇരു ഭാഗത്തുമുള്ള സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിലവിലെ സാഹചര്യം ഏറെ നിര്‍ണ്ണായകമാണെന്നും, വെസ്റ്റ് ബാങ്കിലെ ചെക്ക്പോയന്റുകള്‍,
ന്യൂയോർക്ക് : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഒക്ടോബർ 7, 11 തീയതികളിലുണ്ടായ തുടർ ഭൂകമ്പങ്ങളുടെ ഇരകളിൽ തൊണ്ണൂറ് ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂനിസെഫ് പറഞ്ഞു. ആദ്യ ദിനത്തിലെ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ സിന്ദാ ജാൻ എന്ന ഗ്രാമത്തിലുള്ളവരായിരുന്നു ഇവർ. ആദ്യ ഭൂകമ്പത്തിന്റെ അതേ തീവ്രതയിൽ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പതിനൊന്നാം തീയതി വീണ്ടും ഉണ്ടായ ഭൂചലനത്തെ തുടർന്ന് പതിനൊന്നായിരത്തിലധികം ആളുകൾക്ക് സ്വഭവനങ്ങൾ വിട്ടുപോകേണ്ടിവന്നിരിക്കുകയാണ്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ
Don’t want to skip an update or a post?