Follow Us On

26

December

2024

Thursday

ഹമാസിനെ തുരത്താതെ വിശുദ്ധ നാട്ടിൽ സമാധാനമുണ്ടാകില്ല

ഹമാസിനെ തുരത്താതെ വിശുദ്ധ നാട്ടിൽ സമാധാനമുണ്ടാകില്ല

ടെല്‍ അവീവ്: ഹമാസ് തീവ്രവാദികളുടെ പ്രവർത്തനം സാത്താനികമാണെന്നും അവരെ പരാജയപ്പെടുത്താതെ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സാധ്യമല്ലെന്നും ഇസ്രായേലിലെ പ്രമുഖ ക്രൈസ്തവ നേതാവായ ശാദി കലൂൾ. യഹൂദരെയും, ക്രൈസ്തവരെയും ഇല്ലാതാക്കുക, ഇസ്രായേലിനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക തുടങ്ങീയ ലക്ഷ്യങ്ങള്‍ മാത്രമാണ് തീവ്രവാദികള്‍ക്കുള്ളതെന്ന് ‘ക്രിസ്റ്റ്യൻ പോസ്റ്റി’നു നൽകിയ അഭിമുഖത്തിൽ കലൂൾ പറഞ്ഞു.

ഇസ്രായേലിലെ ‘ക്രിസ്ത്യൻ അറമായ’ അസോസിയേഷന്റെ അധ്യക്ഷൻ കൂടിയായ കലൂൾ, ക്രിസ്തു സംസാരിച്ച അറമായ ഭാഷ സംരക്ഷിക്കുന്നതിനായി വടക്കൻ ഇസ്രായേലിൽ അർമേനിയൻ ക്രൈസ്തവർക്കൊപ്പമാണ് കഴിയുന്നത്. ഇറാൻ പിന്തുണയ്ക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്ബുളള ഇപ്പോഴത്തെ യുദ്ധത്തിൽ പങ്കുചേരുമോയെന്ന ആശങ്ക തനിക്കുണ്ടെന്നും,50,000 മുതൽ ലക്ഷത്തോളം ഹിസ്ബുളള തീവ്രവാദികൾ ഉണ്ടെന്നും മാരകമായ ആയുധങ്ങൾ ഇവരുടെ കൈവശമുണ്ടെന്നും കലൂൾ ചൂണ്ടിക്കാട്ടി.

അതിർത്തിയിൽ ജീവിക്കുന്ന ഒരു ക്രൈസ്തവനെന്ന നിലയിലും, രാജ്യത്തോട് കൂറുള്ള പൗരനെന്ന നിലയിലും തനിക്ക് ആശങ്കയുണ്ടെന്നും ഒരു പിതാവ് എന്ന നിലയിൽ അതിർത്തിയിൽ രാക്ഷസനോപ്പം ജീവിക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യഹൂദരും ക്രൈസ്തവരും അധിവസിക്കുന്ന ഇസ്രായേലിലെ മൂന്നാമത്തെ വലിയ പട്ടണമായ ഹയ്ഫ നഗരം അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ശാദി കലൂൾ ആശങ്ക പ്രകടിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?