ലിയോ പതിനാലാമന്‍ പാപ്പയ്ക്ക് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി കെസിബിസി
- Asia National, Kerala, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 10, 2025
കൊച്ചി: കാലം ചെയ്ത റാഞ്ചി അതിരൂപതയുടെ ആര്‍ച്ചുബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ടെലസ്ഫോര്‍ പി. ടോപ്പോയുടെ വിയോഗത്തില്‍ ആദരജ്ഞലികളര്‍പ്പിച്ച് സഭാനേതാക്കളും വിശ്വാസിസമൂഹവും. ദുംഗ രൂപതയുടെ മെത്രാനായി ഇടയ സേവനം ആരംഭിച്ച കര്‍ദിനാള്‍, റാഞ്ചി അതിരൂപത അധ്യക്ഷനും രണ്ടുപ്രാവശ്യം ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷനും ഒരു പ്രാവശ്യം ഭാരത കത്തോലിക്ക മെത്രാന്‍സമിതിയുടെ അധ്യക്ഷനുമായിരുന്നു. വരാപ്പുഴ അതിരൂപതയുമായി സൗഹൃദബന്ധം സ്ഥാപിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു കര്‍ദിനാളെന്നും വ്യക്തിപരമായി അദ്ദേഹവുമായുള്ള ബന്ധം ഏറെ വിലപ്പെട്ടതായിരുന്നു എന്നും വരാപ്പുഴ ആര്‍ച്ചുബിഷപ് ജോസഫ്
വത്തിക്കാൻ സിറ്റി: ചൈനയിൽ നടന്നുവരുന്ന സുവിശേഷവൽക്കരണ പദ്ധതികൾ അവരെ കത്തോലിക്കരാക്കി മാറ്റുക എന്ന അജtണ്ടയിലധിഷ്ഠിതമാക്കാതെ ദൈവസ്നേഹത്തിന്റെ ആശയവിനിമയത്തിനുള്ള മാർഗമെന്നതിലേക്ക് മാറേണ്ടിയിരിക്കുന്നുവെന്ന് ഹോങ്കോങ് ബിഷപ്പും നിയുക്ത കർദ്ദിനാളുമായ സ്റ്റീഫൻ ചൗ അഭിപ്രായപ്പെട്ടു. കർദിനാൾ സ്ഥാനാരോഹണത്തിനായി വത്തിക്കാനിൽ എത്തിയ അദ്ദേഹം, വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ചൈനീസ് പൗരന്മാരെ കത്തോലിക്ക വിശ്വാസികളാക്കുക എന്ന അജണ്ടയ്ക്കു പകരം ദൈവസ്നേഹമെന്താണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുകയാണ് യഥാർത്ഥ സുവിശേഷവൽക്കരണമെന്ന തിരിച്ചറിവോടെയുള്ള പ്രവർത്തനങ്ങളാണ് അവിടെ ആവശ്യം. ഇതിന് വിപരീതമായ പ്രവർത്തനങ്ങൾ ചൈനയിൽ എതിർപ്പുകൾക്കിടയാക്കും.
ജെബെ(ലെബനൻ): ആഗോള മെത്രാൻ സിനഡിന്റെ പൊതുസമ്മേളനത്തിനൊരുക്കമായി ലബനനിലെ ജെബെയിൽ അഞ്ഞൂറോളം യുവജനങ്ങൾ പ്രാർത്ഥന നടത്തി. സമാധാനം, യുദ്ധങ്ങളുടെ അവസാനം, സൃഷ്ടിയുടെ പരിപാലനം, സിനഡിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തുടങ്ങിയ നിയോഗങ്ങൾക്കായിട്ടായിരുന്നു പ്രാർത്ഥന. മധ്യ പൂർവേഷ്യയിലെ വിവിധ സഭാ വിഭാഗങ്ങളിൽപ്പെട്ട യുവജനങ്ങളാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്. ലെബനീസ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെയും (പിഎംഎസ്) തെയ് സെ കമ്മ്യൂണിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ‘ഒന്നിച് ‘ (together) എന്ന പേരിൽ നടന്ന ഈ എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനം.ജാഗരണ പ്രാർത്ഥനയ്ക്ക് മുന്നോടിയായി ജെബെയിൽ തുറമുഖത്ത് ബോട്ടിൽ എത്തിയ യേശുവിന്റെ
അലെപ്പോ: സിറിയൻ കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഫ്രാന്‍സിസ്കന്‍ വൈദികനായ മോണ്‍. ഹന്ന ജല്ലോഫ് ഒ.എഫ്.എം പ്രഥമ തദ്ദേശീയ മെത്രാനായി അവരോധിതനായി. ആലപ്പോയിലെ സെന്റ് ഫ്രാന്‍സിസ് ലത്തീന്‍ കത്തോലിക്കാ ദേവാലയത്തിൽ നടന്ന അഭിഷേക ശുശ്രൂഷകൾക്കൊടുവിലാണ് അലെപ്പോയിലെ കത്തോലിക്കാ സമൂഹത്തിന്റെ അപ്പസ്തോലിക വികാരിയായി ചുമതല മോണ്‍.ഹന്ന ഏറ്റെടുത്തത്. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവൻ ക്ലോഡിയോ ഗുഗെരോട്ടി ശുശ്രൂഷകൾക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സിറിയയിലെ അപ്പസ്തോലിക പ്രതിനിധി കര്‍ദ്ദിനാള്‍ മാരിയോ സെനാരി, ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല
ജെയിംസ് ഇടയോടി ദൈര്‍ഘ്യമേറിയ ഒരു പ്രയാണത്തിന്റെ നടുക്കടലില്‍ നിന്നാണ് ദൈവം പൊക്കിയെടുത്ത് തന്റെ മുന്തിരിത്തോപ്പിലെ വേലക്കാരനാക്കിയ ആളാണ് ഫാ. ലിനോയ് ജോസ് തരകന്‍ എസ്.ജെ. മഹാരാഷ്ട്രയിലെ വസായ് സെന്റ് മൈക്കിള്‍സ് ഫൊറോനാ ദൈവാലയത്തിലെ അസി. വികാരിയാണ് ഈ വൈദികന്‍. പ്രശസ്തമായ ഒരു കമ്പനിയുടെ പരിശീലന രംഗത്തെ അതികായകനായും സ്റ്റാഫിനെല്ലാം ഓഡര്‍ കൊടുത്ത് അനുസരിപ്പിക്കുന്ന മേലുദ്യോഗസ്ഥനുമായി പ്രവര്‍ത്തിച്ചിരുന്ന ലിനോയ് ദൈവത്തിന്റെ വേലക്കാരനായി മാറിയ യാത്ര ഏവരെയും സ്പര്‍ശിക്കും. തൃശൂരിന്റെ മണ്ണില്‍ വേരുപാകിയതും എന്നാല്‍ അനേക വര്‍ഷം മുമ്പേ മഹാരാഷ്ട്രയിലെ
തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക- വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം നേടി തിരുവനന്തപുരം, മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജ് വിദ്യാര്‍ത്ഥി. കോളേജിലെ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥി സ്റ്റീവ് സാജന്‍ ജേക്കബിനാണ് ഈ അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച പന്ത്രണ്ട് വിദ്യാര്‍ത്ഥികളില്‍ കേരളത്തില്‍ നിന്നുള്ള ഏക വിദ്യാര്‍ത്ഥി സ്റ്റീവാണ്. സെപ്റ്റംബര്‍ 26-ന് നടക്കുന്ന സംവാദത്തില്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ്, ചെന്നൈ ല
സണ്ണി കുറ്റിക്കാട്ട് സിഎംഐ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും പരിവര്‍ത്തനങ്ങളും നിരവധിയാണ്. ആ വ്യക്തിയില്‍ വ്യക്തമായ ദിശാബോധം ഉരുത്തിരിയും. ആന്തരികസമാധാനം ഹൃദയത്തില്‍ ഭരണം തുടങ്ങും. സ്‌നേഹത്തിന്റെ പൂര്‍ണതയിലേക്ക് വളരാന്‍ സാധിക്കുന്നതോടൊപ്പം ഉള്ളില്‍ ക്ഷമയുടെയും കാരുണ്യത്തിന്റെയും ഉറവകള്‍ ജന്മമെടുക്കും. ഏതു ജോലിക്കും പ്രാര്‍ത്ഥനയുടെ പിന്‍ബലമുണ്ടെങ്കില്‍ ലക്ഷ്യമിടുകയും ആഗ്രഹിക്കുകയും ചെയ്യുന്നതില്‍ കൂടുതല്‍ മികവോടെ അത് പൂര്‍ത്തീകരിക്കുവാന്‍ കഴിയും. എന്നാല്‍ സ്വന്തം കഴിവിലും പ്രതിഭയിലും മാത്രം ആശ്രയിച്ചാണ് ഒരു ദൗത്യം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ലക്ഷ്യമിട്ടിരിക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ എപ്പോഴും
മാത്യൂ സൈമണ്‍ അനുദിന ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും പിരിമുറുക്കങ്ങളും അല്പനേരത്തേക്കെങ്കിലും മറക്കാന്‍ സഹായിക്കുന്നവയാകണം സിനിമകളെന്നാണ് ഒരു സങ്കല്‍പ്പം. അതുകൊണ്ടാണല്ലോ ഇതിനെ എന്റര്‍ടെയ്ന്‍മെന്റ് അഥവാ വിനോദം എന്ന് പറയുന്നത്. എന്നാല്‍ അടുത്തതായി ഹിറ്റ് എന്ന പേരുകേള്‍പ്പിച്ച തമിഴ് സൂപ്പര്‍ സ്റ്റാറിന്റെ സിനിമകണ്ടപ്പോള്‍ കൊല്ലും കൊലയുമാണോ ഇപ്പോഴത്തെ പ്രധാന വിനോദം എന്ന് തോന്നിപ്പോയി. സിനിമയുടെ ഓണ്‍ലൈന്‍ പ്രൊമോഷന്‍ കണ്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഏതെങ്കിലും ഒരു ഭാഷയില്‍ നിര്‍മിച്ച് മറ്റ് വിവിധ ഭാഷകളില്‍ മൊഴിമാറ്റം നടത്തി ഇന്ത്യ മുഴുവന്‍ ഒരുമിച്ച് റിലീസ് ചെയ്ത്
Don’t want to skip an update or a post?