നഴ്സിംഗ്/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
- Asia National, Featured, LATEST NEWS
- December 30, 2024
ഉലാൻബത്താർ: സന്തോഷത്തോടെ ആയിരിക്കാൻ നാം പ്രശസ്തരോ സമ്പന്നരോ ശക്തരോ ആകേണ്ടതില്ലെന്നും സ്നേഹത്തിനു മാത്രമേ യഥാർത്ഥ സന്തോഷം നൽകാനാകൂവെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സ്നേഹം മാത്രമേ നമ്മുടെ ഹൃദയത്തിന്റെ ദാഹം ശമിപ്പിക്കൂവെന്നും സ്നേഹം മാത്രമേ നമ്മുടെ മുറിവുകളെ സുഖപ്പെടുവെന്നും പാപ്പ കൂട്ടിച്ചേർത്തു. മംഗോളിയൻ പര്യടനത്തിന്റെ മൂന്നാം ദിനത്തിൽ തലസ്ഥാന നഗരിയായ ഉലാൻബത്താറിലെ സ്റ്റെപ്പി അരീനയിൽ ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകവേയായിരുന്നു പാപ്പയുടെ ഉദ്‌ബോധനം. ‘സ്നേഹം മാത്രമേ നമ്മുടെ ദാഹം ശമിപ്പിക്കൂ, നമ്മെ സുഖപ്പെടുത്തൂ. ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നമ്മെ
വടക്കൻ മംഗോളിയയിലെ ഡാർഖൻ എന്ന വിദൂര ഗ്രാമം. യാതൊരു പ്രത്യേകതയുമില്ലാത്തൊരു പ്രഭാതം. കുടിലിൽ വിശന്നു കരയുന്ന കുഞ്ഞുങ്ങൾക്ക് ഒരു നേരമെങ്കിലും ആഹാരത്തിനുള്ള വക കണ്ടെത്തണം. സെറ്റ്സെജി എന്ന മംഗോളിയൻ സ്ത്രീ തന്റെ കൂരയിൽ നിന്നിറങ്ങിയപ്പോൾ ചിന്തിച്ചത് ഇക്കാര്യമൊന്നു മാത്രം. മറ്റൊന്നും അവളുടെ മനസിലുണ്ടായിരുന്നില്ല. അസ്ഥികളിലേക്കെത്തുന്ന രാത്രിയിലെ കൊടും തണുപ്പിന്റെ മരവിപ്പ് അപ്പോഴും അവളുടെ ശരീരത്തെ വിറകൊള്ളിച്ചുകൊണ്ടിരുന്നു. പതിവുപോലെ അവൾ മാലിന്യക്കൂനകൾക്കിടയിൽ തിരച്ചിലാരംഭിച്ചു. പക്ഷേ ഏറെ നേരം പിന്നിട്ടിട്ടും യാതൊന്നും കിട്ടാത്തതിന്റെ നിരാശയോടെ ഓരോ സ്ഥലത്തുനിന്ന് പിന്തിരിയുമ്പോഴും കൺമുമ്പിലേക്കെത്തുന്നത്
വത്തിക്കാൻ സിറ്റി: ഏഷ്യയുടെ ഹൃദയഭാഗത്തേക്ക് ‘ഒരുമിച്ച് പ്രതീക്ഷിക്കുന്നു’ എന്ന ആപ്തവാക്യവുമായി ഫ്രാൻസിസ് പാപ്പ കടന്നുചെല്ലുന്നതിൽ താൻ ഏറെ ആവേശഭരിതനാണെന്ന് അദ്ദേഹത്തോടൊപ്പം മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്താറിലെത്തിയ വത്തിക്കാൻ വിദേശകാര്യ മന്ത്രി കൂടിയായ കർദിനാൾ പിയട്രോ പരോളിൻ. മംഗോളിയൻ ഭരണകൂടത്തിന്റെയും രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന്റെയും ക്ഷണം സ്വീകരിച്ചാണ് ആഗോള കത്തോലിക്കാ സഭയുടെ തലവൻ ലോകത്തെ ഏറ്റവും ചെറിയ കത്തോലിക്കാ സമൂഹം ഉൾപ്പെടുന്ന മംഗോളിയയിലെത്തിയിരിക്കുന്നത്. പത്രോസിന്റെ പിൻഗാമിയെ ആദ്യമായി സ്വന്തം നാട്ടിൽ കാണുന്ന മംഗോളിയൻ വിശ്വാസികളുടെ ചടുലതയും യുവത്വവും പാപ്പയെ ആവേശഭരിതനാക്കുമെന്നും
ഉലാൻബത്താർ: ഫ്രാൻസിസ് പാപ്പയുടെ മംഗോളിയ സന്ദർശനം ചരിത്രപരവും വളരെ പ്രധാനപ്പെട്ടതുമാണന്ന് മംഗോളിയയുടെ മുൻ പ്രസിഡന്റും മംഗോളിയൻ ചക്രവർത്തിയായിരുന്ന ചെങ്കിസ് ഖാന്റെ ചെറുമകനുമായ നമ്പാരിൻ എൻഖ്ബയാർ. 1990കളിൽ ആരംഭിച്ച ജനാധിപത്യ പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തിൽ മതപരമായ ബഹുസ്വരതയെ ആശ്ലേഷിക്കുന്നത് മംഗോളിയ തുടരുന്നതിനാലാണ് ഫ്രാൻസിസ് പാപ്പ ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രം സന്ദർശിക്കുന്നതെന്നും മുൻ പ്രസിഡന്റ് പറഞ്ഞു. 2005 മുതൽ 2009വരെ പ്രസിഡന്റായും 2000 മുതൽ 2004വരെ പ്രധാനമന്ത്രിയായും 2004 മുതൽ 2005വരെ പാർലമെന്റിന്റെ സ്പീക്കറുമായിരുന്നു എൻഖ്ബയാർ. അടുത്തിടെ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ആഗമനത്തോടെ മംഗോളിയയിൽ പ്രഥമ പേപ്പൽ പര്യടനം സാധ്യമാകുമ്പോൾ യാഥാർത്ഥ്യമായത് വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ആഗ്രഹം! ഫ്രാൻസിസ് പാപ്പയുടെ മംഗോളിയൻ പര്യടനത്തിന്റെ പശ്ചാത്തലത്തിൽ, ജനതകളുടെ സുവിശേഷീകരണ തിരുസംഘം മുൻ അധ്യക്ഷൻ കർദിനാൾ ക്രെസെൻസിയോ സെപ്പെ ‘വത്തിക്കാൻ ന്യൂസി’ന് നൽകിയ അഭിമുഖത്തിലാണ് മംഗോളിയ സന്ദർശിക്കാനുള്ള വിശുദ്ധ ജോൺ പോളിന്റെ ആഗ്രഹം പങ്കുവെച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രത്യേക ദൂതനായി 2002- 03 കാലഘട്ടത്തിൽ മംഗോളിയ സന്ദർശിച്ച വ്യക്തികൂടിയാണ് കർദിനാൾ ക്രെസെൻസിയോ സെപ്പെ.
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപ തയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി സീറോമ ലബാര്‍സഭയുടെ സിനഡ് നിശ്ചയിച്ച മെത്രാ ന്മാരുടെ പ്രത്യേക കമ്മിറ്റി ചര്‍ച്ചകള്‍ നടത്തികൊ ണ്ടിരിക്കുകയാണ്. പ്രസ്തുത കമ്മിറ്റിയുടെ ചര്‍ച്ചകള്‍ തുടരവേ അപ്പസ്‌തോലിക് അഡ്മി നിസ്‌ട്രേറ്റര്‍ ചര്‍ച്ചകളിലെ ധാരണകള്‍ അട്ടിമറി ക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ തീര്‍ത്തും തെറ്റിദ്ധാരണാജനകമായ വാര്‍ത്ത ഒരു പ്രമുഖ ദിനപത്രത്തിലും സാമൂഹ്യ മാധ്യമങ്ങളിലും കാണാ നിടയായി. ചര്‍ച്ചകളില്‍ ഒരുതരത്തിലും ഇടപെടാത്ത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചര്‍ച്ചകളെ അട്ടിമറിക്കുന്നു എന്ന
ലാഹോർ: പാക് പഞ്ചാബിലെ ജരൻവാല പട്ടണത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ചും മാപ്പു ചോദിച്ചും പാക്കിസ്ഥാനിലെ മുസ്ലിം നേതാക്കൾ. ഏതാനും വർഷം മുമ്പുവരെ ചിന്തിക്കാനാകാത്ത ഒന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന വാക്കുകളോടെ അക്കാര്യത്തിലുള്ള സന്തുഷ്ടി പ്രകടിപ്പിച്ച് ലാഹോർ ആർച്ച്ബിഷപ്പ് സെബാസ്റ്റ്യൻ ഷാ. സുന്നികളും ഷിയാകളും ഉൾപ്പെടെ വ്യത്യസ്ത ഇസ്ലാമിക ചിന്താധാരകളിൽ നിന്നുള്ള മൂന്ന് വ്യത്യസ്ത പ്രതിനിധി സംഘങ്ങളെ താൻ അനുഗമിക്കുകയുണ്ടായെന്ന് പറഞ്ഞ ആർച്ച്ബിഷപ്പ് ഷാ, അവരുമായി സ്ഥാപിച്ച സൗഹാർദപരമായ ബന്ധം, ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മോടൊപ്പമായിരിക്കാൻ അവരെ പ്രേരിപ്പിച്ചെന്നും
പെണ്‍കുട്ടികള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം നല്‍കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ ഇടയലേഖനം കേരളസമൂഹത്തില്‍, വിശിഷ്യാ ക്രൈസ്തവരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. നിയമപരമായി പിതൃസ്വത്തിന് തുല്യാവകാശം ഉണ്ടെങ്കില്‍പ്പോലും ക്രൈസ്തവരുടെ ഇടയില്‍ ഇന്നും സ്വത്തുവിഭജനത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിലേക്കായിരുന്നു ആര്‍ച്ചുബിഷപ് പാംപ്ലാനിയുടെ ലേഖനം വിരല്‍ചൂണ്ടിയത്. ഇതിന്റെ അനന്തരഫലമാണ് സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളെന്നും അവ എത്രത്തോളം ദോഷകരമായാണ് സമൂഹത്തെ ബാധിക്കുന്നതെന്നും ലേഖനത്തില്‍ മാര്‍ പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ സാമ്പത്തികമേഖല മുതല്‍ വീട്ടുജോലികള്‍
Don’t want to skip an update or a post?