ഒരിക്കല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത ഈ നവ കപ്പൂച്ചിന്‍ വൈദികന്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരമായതിന് പിന്നില്‍...
- ASIA, Asia National, Featured, INDIA, Kerala, LATEST NEWS
- November 15, 2025

ലാഹോർ: പാക് പഞ്ചാബിലെ ജരൻവാല പട്ടണത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ചും മാപ്പു ചോദിച്ചും പാക്കിസ്ഥാനിലെ മുസ്ലിം നേതാക്കൾ. ഏതാനും വർഷം മുമ്പുവരെ ചിന്തിക്കാനാകാത്ത ഒന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന വാക്കുകളോടെ അക്കാര്യത്തിലുള്ള സന്തുഷ്ടി പ്രകടിപ്പിച്ച് ലാഹോർ ആർച്ച്ബിഷപ്പ് സെബാസ്റ്റ്യൻ ഷാ. സുന്നികളും ഷിയാകളും ഉൾപ്പെടെ വ്യത്യസ്ത ഇസ്ലാമിക ചിന്താധാരകളിൽ നിന്നുള്ള മൂന്ന് വ്യത്യസ്ത പ്രതിനിധി സംഘങ്ങളെ താൻ അനുഗമിക്കുകയുണ്ടായെന്ന് പറഞ്ഞ ആർച്ച്ബിഷപ്പ് ഷാ, അവരുമായി സ്ഥാപിച്ച സൗഹാർദപരമായ ബന്ധം, ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മോടൊപ്പമായിരിക്കാൻ അവരെ പ്രേരിപ്പിച്ചെന്നും

പെണ്‍കുട്ടികള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം നല്‍കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ ഇടയലേഖനം കേരളസമൂഹത്തില്‍, വിശിഷ്യാ ക്രൈസ്തവരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. നിയമപരമായി പിതൃസ്വത്തിന് തുല്യാവകാശം ഉണ്ടെങ്കില്‍പ്പോലും ക്രൈസ്തവരുടെ ഇടയില്‍ ഇന്നും സ്വത്തുവിഭജനത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിലേക്കായിരുന്നു ആര്‍ച്ചുബിഷപ് പാംപ്ലാനിയുടെ ലേഖനം വിരല്‍ചൂണ്ടിയത്. ഇതിന്റെ അനന്തരഫലമാണ് സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളെന്നും അവ എത്രത്തോളം ദോഷകരമായാണ് സമൂഹത്തെ ബാധിക്കുന്നതെന്നും ലേഖനത്തില്‍ മാര്‍ പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ സാമ്പത്തികമേഖല മുതല്‍ വീട്ടുജോലികള്‍

ജെയിംസ് ഇടയോടി, മുംബൈ അമേരിക്കന്‍ സ്ഥാപനമായ സിറ്റി ബാങ്കിലെ ഉന്നത പദവി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച ഒരു യുവവൈദികന്റെ അപൂര്‍വ സമര്‍പ്പണത്തിന്റെ കഥ തോമസ് 2009-ല്‍ എഞ്ചിനീയറിംഗ് പാസായത് കഷ്ടിച്ചായിരുന്നു. അതുകൊണ്ടുതന്നെ മികച്ച ജോലിയൊന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് പലരും വിധിയെഴുതി. ദൈവം തന്നെ പരിപാലിക്കുമെന്ന ഉറച്ച ബോധ്യം ഹൃദയത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആ ചെറുപ്പക്കാരനെ അതൊട്ടും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. മുംബൈയിലെ പ്രശസ്തമായ ഫാ. ആഗ്നല്‍ എഞ്ചിനീയറിങ്ങ് കോളജില്‍ തനിക്കു പ്രവേശനം ലഭിച്ചതുതന്നെ ദൈവാനുഗ്രഹമായിരുന്നു എന്ന് അവന് നിശ്ചയം

മാത്യു സൈമണ്‍ കോയമ്പത്തൂരിലെ കാരമടയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്‌ഷെപ്പേര്‍ഡ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ സെന്റര്‍ ആന്‍ഡ് ഡിസ്‌പെന്‍സറി, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ സാമൂഹ്യ പുനരുദ്ധാരണമേഖലയില്‍ ഏറെ വേറിട്ടുനില്‍ക്കുന്ന പ്രസ്ഥനമാണ്. സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതയില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ഗാന്ധിപുരം ലൂര്‍ദ്ദ് ഇടവകയുടെ വികാരിയായിരുന്ന മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളിയുടെ മനസില്‍ രൂപംകൊണ്ട ഗ്രാമവികസനം എന്ന ദര്‍ശനത്തിന്റെ ഫലമായിരുന്നു 1977 ല്‍ എളിയ രീതിയില്‍ രൂപംകൊണ്ട ഈ സെന്റര്‍. 1979 മുതല്‍ ഇതിന്റെ ഭാഗമാണ് സിസ്റ്റര്‍ അനില മാത്യു എഫ്‌സിസി.

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പതിവില്ലാതെ ജാന്‍സി ആന്റിയുടെ ഫോണ്‍. കാന്‍സറിന്റെ അവസാന സ്റ്റേജിലാണ് ആന്റി. ഓര്‍മകള്‍ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ ദിവസങ്ങളില്‍ ഞങ്ങളുടെയെല്ലാം പ്രാത്ഥനകളില്‍ ആന്റി നിറഞ്ഞു നില്‍ക്കുന്ന സമയം. ഞാന്‍ അത്ഭുതപ്പെട്ടു, തലയ്ക്കുള്ളിലാണ് കാന്‍സര്‍, ഓര്‍മകള്‍ എല്ലാം പോയി, എങ്കിലും ആന്റി എന്തുകൊണ്ടായിരിക്കും എന്നെ ഫോണ്‍ വിളിച്ചത്? സംസാരിച്ചു തുടങ്ങിയപ്പോള്‍ അപ്പുറത്ത് മോളാണ്. അവള്‍ പറഞ്ഞു അമ്മയ്ക്ക് കൊടുക്കാം! പിന്നീടുള്ള പത്ത് മിനിറ്റുകള്‍ ഞാന്‍ ഈ ഭൂമിയില്‍ കേട്ട ഏറ്റവും

ബൊവനെര്‍ഗെസ് തുറന്ന ജീപ്പില്‍ ജനലക്ഷങ്ങളെ ആവേശഭരിതരാക്കി, ജാഥനയിച്ച് മുന്നേറുന്ന യുവനേതാവിനെ പൊലീസ് തടഞ്ഞു. ‘നിങ്ങള്‍ ഈ ജനത്തെ പിരിച്ചുവിടുന്നില്ലെങ്കില്‍ എനിക്ക് വെടിവയ്‌ക്കേണ്ടിവരും…’ കമ്മീഷണര്‍ ആക്രോശിച്ചു. അപ്പോള്‍ ജീപ്പില്‍ ചാടിയെഴുന്നേറ്റുനിന്ന്, നേതാവ് ഗര്‍ജിച്ചു, ‘മിസ്റ്റര്‍ കമ്മീഷണര്‍, ഞാനാണ് നേതാവ്, ആദ്യം എന്റെനേരെ വെടിയുതിര്‍ക്കൂ, അല്ലാതെ എന്റെ ജനങ്ങളെ ഒന്നുംചെയ്യാന്‍ കഴിയില്ല.’ ആ വാക്ക്കരു ത്തിനു മുമ്പില്‍ പൊലീസ് നിശ്ചലരായി. തുടര്‍ന്ന്, ജനത്തിനുനേരെ കുതിരപ്പട്ടാളത്തെ ഓടിച്ചുകയറ്റുക എന്നതായിരുന്നു തീരുമാനം. ഇതറിഞ്ഞ നേതാവ്, കമിഴ്ന്നുകിടക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചു. നിലത്തുകിടക്കുന്ന ജനത്തിനുമുകളിലേക്ക് കുതിരപ്പട്ടാളത്തെ

ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ (രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനറാണ് ലേഖകന്‍) നിലവിലുള്ള റബര്‍ നിയമം (റബര്‍ ആക്ട് 1947) റദ്ദുചെയ്ത് പുതിയ നിയമം (റബര്‍ പ്രോത്സാഹന വികസന ആക്ട് 2023) പാര്‍ലമെന്റ് പാസാക്കാനൊരുങ്ങുന്നു. വിലത്തകര്‍ച്ചയില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന റബര്‍മേഖലയിലെ ലക്ഷക്കണക്കിന് കര്‍ഷകരെ നിലയില്ലാക്കയത്തില്‍ ചവിട്ടിത്താഴ്ത്തുന്നതാണ് പുതിയ നിയമം. റബറിന് കിലോയ്ക്ക് 300 രൂപ പരിഗണനയിലില്ലെന്നുള്ള കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേലിന്റെ കഴിഞ്ഞ ദിവസത്തെ ലോക്‌സഭയിലെ പ്രഖ്യാപനവുംകൂടി വരുമ്പോള്‍ റബറിന്റെ ഗതി അധോഗതിയിലേക്ക്. റബര്‍ ബോര്‍ഡാകട്ടെ

വത്തിക്കാന്‍ സിറ്റി: ഒക്‌ടോബറില്‍ വത്തിക്കാനില്‍ സമ്മേളിക്കുന്ന സിനഡില്‍ രണ്ടു സന്യാസിനിമാര്‍ ഉള്‍പ്പെടെ ഭാരത കത്തോലിക്കാ സഭയില്‍നിന്ന് 12 അംഗ സംഘം പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വോട്ടവകാശമുള്ള 364 പേരാണ് ‘സിനഡാലിറ്റി’ എന്ന വിഷയത്തെ ആധാരമാക്കി ഒക്‌ടോബറില്‍ നടക്കുന്ന വത്തിക്കാന്‍ സിനഡില്‍ പങ്കെടുക്കുന്നത്. ഇവരെക്കൂടാതെ വിവിധ മേഖലകളിലെ വിദഗ്ധരും സ്പിരിച്വല്‍ സഹായികളുമടക്കം വോട്ട് അവകാശമില്ലാത്ത എഴുപത്തിയഞ്ച് പേരും സിനഡില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനുപുറമെ ലത്തീന്‍ സഭയില്‍നിന്ന് കര്‍ദിനാള്‍ ഡോ.ഫിലിപ്പ് നേരി ഫെറാവോ, കര്‍ദിനാള്‍




Don’t want to skip an update or a post?