Follow Us On

06

February

2025

Thursday

  • ബാങ്ക് ജോലി ഉപേക്ഷിച്ച  വൈദികന്‍

    ബാങ്ക് ജോലി ഉപേക്ഷിച്ച വൈദികന്‍0

    ജെയിംസ് ഇടയോടി, മുംബൈ അമേരിക്കന്‍ സ്ഥാപനമായ സിറ്റി ബാങ്കിലെ ഉന്നത പദവി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച ഒരു യുവവൈദികന്റെ അപൂര്‍വ സമര്‍പ്പണത്തിന്റെ കഥ തോമസ് 2009-ല്‍ എഞ്ചിനീയറിംഗ് പാസായത് കഷ്ടിച്ചായിരുന്നു. അതുകൊണ്ടുതന്നെ മികച്ച ജോലിയൊന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് പലരും വിധിയെഴുതി. ദൈവം തന്നെ പരിപാലിക്കുമെന്ന ഉറച്ച ബോധ്യം ഹൃദയത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആ ചെറുപ്പക്കാരനെ അതൊട്ടും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. മുംബൈയിലെ പ്രശസ്തമായ ഫാ. ആഗ്നല്‍ എഞ്ചിനീയറിങ്ങ് കോളജില്‍ തനിക്കു പ്രവേശനം ലഭിച്ചതുതന്നെ ദൈവാനുഗ്രഹമായിരുന്നു എന്ന് അവന് നിശ്ചയം

  • തമിഴ്മക്കളുടെ  മലയാളി അമ്മ

    തമിഴ്മക്കളുടെ മലയാളി അമ്മ0

    മാത്യു സൈമണ്‍ കോയമ്പത്തൂരിലെ കാരമടയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്‌ഷെപ്പേര്‍ഡ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ സെന്റര്‍ ആന്‍ഡ് ഡിസ്‌പെന്‍സറി, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ സാമൂഹ്യ പുനരുദ്ധാരണമേഖലയില്‍ ഏറെ വേറിട്ടുനില്‍ക്കുന്ന പ്രസ്ഥനമാണ്. സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതയില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ഗാന്ധിപുരം ലൂര്‍ദ്ദ് ഇടവകയുടെ വികാരിയായിരുന്ന മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളിയുടെ മനസില്‍ രൂപംകൊണ്ട ഗ്രാമവികസനം എന്ന ദര്‍ശനത്തിന്റെ ഫലമായിരുന്നു 1977 ല്‍ എളിയ രീതിയില്‍ രൂപംകൊണ്ട ഈ സെന്റര്‍. 1979 മുതല്‍ ഇതിന്റെ ഭാഗമാണ് സിസ്റ്റര്‍ അനില മാത്യു എഫ്‌സിസി.

  • ഏറ്റുപറച്ചിലുകള്‍

    ഏറ്റുപറച്ചിലുകള്‍0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പതിവില്ലാതെ ജാന്‍സി ആന്റിയുടെ ഫോണ്‍. കാന്‍സറിന്റെ അവസാന സ്റ്റേജിലാണ് ആന്റി. ഓര്‍മകള്‍ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ ദിവസങ്ങളില്‍ ഞങ്ങളുടെയെല്ലാം പ്രാത്ഥനകളില്‍ ആന്റി നിറഞ്ഞു നില്‍ക്കുന്ന സമയം. ഞാന്‍ അത്ഭുതപ്പെട്ടു, തലയ്ക്കുള്ളിലാണ് കാന്‍സര്‍, ഓര്‍മകള്‍ എല്ലാം പോയി, എങ്കിലും ആന്റി എന്തുകൊണ്ടായിരിക്കും എന്നെ ഫോണ്‍ വിളിച്ചത്? സംസാരിച്ചു തുടങ്ങിയപ്പോള്‍ അപ്പുറത്ത് മോളാണ്. അവള്‍ പറഞ്ഞു അമ്മയ്ക്ക് കൊടുക്കാം! പിന്നീടുള്ള പത്ത് മിനിറ്റുകള്‍ ഞാന്‍ ഈ ഭൂമിയില്‍ കേട്ട ഏറ്റവും

  • ടീച്ചര്‍ നയിച്ച  പ്രതിഷേധറാലി

    ടീച്ചര്‍ നയിച്ച പ്രതിഷേധറാലി0

     ബൊവനെര്‍ഗെസ് തുറന്ന ജീപ്പില്‍ ജനലക്ഷങ്ങളെ ആവേശഭരിതരാക്കി, ജാഥനയിച്ച് മുന്നേറുന്ന യുവനേതാവിനെ പൊലീസ് തടഞ്ഞു. ‘നിങ്ങള്‍ ഈ ജനത്തെ പിരിച്ചുവിടുന്നില്ലെങ്കില്‍ എനിക്ക് വെടിവയ്‌ക്കേണ്ടിവരും…’ കമ്മീഷണര്‍ ആക്രോശിച്ചു. അപ്പോള്‍ ജീപ്പില്‍ ചാടിയെഴുന്നേറ്റുനിന്ന്, നേതാവ് ഗര്‍ജിച്ചു, ‘മിസ്റ്റര്‍ കമ്മീഷണര്‍, ഞാനാണ് നേതാവ്, ആദ്യം എന്റെനേരെ വെടിയുതിര്‍ക്കൂ, അല്ലാതെ എന്റെ ജനങ്ങളെ ഒന്നുംചെയ്യാന്‍ കഴിയില്ല.’ ആ വാക്ക്കരു ത്തിനു മുമ്പില്‍ പൊലീസ് നിശ്ചലരായി. തുടര്‍ന്ന്, ജനത്തിനുനേരെ കുതിരപ്പട്ടാളത്തെ ഓടിച്ചുകയറ്റുക എന്നതായിരുന്നു തീരുമാനം. ഇതറിഞ്ഞ നേതാവ്, കമിഴ്ന്നുകിടക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചു. നിലത്തുകിടക്കുന്ന ജനത്തിനുമുകളിലേക്ക് കുതിരപ്പട്ടാളത്തെ

  • പുതിയ റബര്‍ നിയമം  കര്‍ഷകന് ഇരുട്ടടിയോ?

    പുതിയ റബര്‍ നിയമം കര്‍ഷകന് ഇരുട്ടടിയോ?0

    ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ (രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനറാണ് ലേഖകന്‍) നിലവിലുള്ള റബര്‍ നിയമം (റബര്‍ ആക്ട് 1947) റദ്ദുചെയ്ത് പുതിയ നിയമം (റബര്‍ പ്രോത്സാഹന വികസന ആക്ട് 2023) പാര്‍ലമെന്റ് പാസാക്കാനൊരുങ്ങുന്നു. വിലത്തകര്‍ച്ചയില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന റബര്‍മേഖലയിലെ ലക്ഷക്കണക്കിന് കര്‍ഷകരെ നിലയില്ലാക്കയത്തില്‍ ചവിട്ടിത്താഴ്ത്തുന്നതാണ് പുതിയ നിയമം. റബറിന് കിലോയ്ക്ക് 300 രൂപ പരിഗണനയിലില്ലെന്നുള്ള കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേലിന്റെ കഴിഞ്ഞ ദിവസത്തെ ലോക്‌സഭയിലെ പ്രഖ്യാപനവുംകൂടി വരുമ്പോള്‍ റബറിന്റെ ഗതി അധോഗതിയിലേക്ക്. റബര്‍ ബോര്‍ഡാകട്ടെ

  • വത്തിക്കാന്‍ സിനഡിന് 364 പേര്‍;  ഭാരത സഭയില്‍നിന്ന് 12 പ്രതിനിധികള്‍

    വത്തിക്കാന്‍ സിനഡിന് 364 പേര്‍; ഭാരത സഭയില്‍നിന്ന് 12 പ്രതിനിധികള്‍0

    വത്തിക്കാന്‍ സിറ്റി: ഒക്‌ടോബറില്‍ വത്തിക്കാനില്‍ സമ്മേളിക്കുന്ന സിനഡില്‍ രണ്ടു സന്യാസിനിമാര്‍ ഉള്‍പ്പെടെ ഭാരത കത്തോലിക്കാ സഭയില്‍നിന്ന് 12 അംഗ സംഘം പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വോട്ടവകാശമുള്ള 364 പേരാണ് ‘സിനഡാലിറ്റി’ എന്ന വിഷയത്തെ ആധാരമാക്കി ഒക്‌ടോബറില്‍ നടക്കുന്ന വത്തിക്കാന്‍ സിനഡില്‍ പങ്കെടുക്കുന്നത്. ഇവരെക്കൂടാതെ വിവിധ മേഖലകളിലെ വിദഗ്ധരും സ്പിരിച്വല്‍ സഹായികളുമടക്കം വോട്ട് അവകാശമില്ലാത്ത എഴുപത്തിയഞ്ച് പേരും സിനഡില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനുപുറമെ ലത്തീന്‍ സഭയില്‍നിന്ന് കര്‍ദിനാള്‍ ഡോ.ഫിലിപ്പ് നേരി ഫെറാവോ, കര്‍ദിനാള്‍

  • മണര്‍കാട് ദൈവാലയത്തില്‍ എട്ടുനോമ്പ്  പെരുന്നാളിന് ഒരുക്കങ്ങളായി

    മണര്‍കാട് ദൈവാലയത്തില്‍ എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കങ്ങളായി0

    മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പാചരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണ് പെരുന്നാള്‍. പെരുന്നാള്‍ ദിനങ്ങളില്‍ താഴത്തെ ദൈവാലയത്തില്‍ സഭയിലെ ബിഷപ്പുമാരുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ ദിവസവും മൂന്നിന്മേല്‍ കുര്‍ബാനയും സെപ്റ്റംബര്‍ ആറിന് അഞ്ചിന്മേല്‍ കുര്‍ബാനയും നടക്കും. സെപ്റ്റംബര്‍ ഒന്നിന് ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ തിമോത്തിയോസ്, രണ്ടിന് പൗലോസ് മാര്‍ ഐറേനിയസ്, മൂന്നിന് കുര്യാക്കോസ് മാര്‍ കൂറിലോസ്, നാലിന് മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, അഞ്ചിന് കുര്യാക്കോസ്

  • ഇന്ത്യന്‍ ഭരണഘടനയുടെ ശില്പികളിലൊരാളായ  ഫാ. ജെറോം ഡിസൂസ അനുസ്മരണം നടത്തി

    ഇന്ത്യന്‍ ഭരണഘടനയുടെ ശില്പികളിലൊരാളായ ഫാ. ജെറോം ഡിസൂസ അനുസ്മരണം നടത്തി0

    മംഗളൂരു: മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടനയുടെ ശില്പികളിലൊരാളായ മംഗലാപുരം സ്വദേശിയായിരുന്ന ജെസ്യൂട്ട് വൈദികന്‍ ഫാ. ജെറോം ഡിസൂസ (1897-1977) യുടെ ഓര്‍മയില്‍ മംഗളൂരുവിലെ കത്തോലിക്കാ വിശ്വാസികള്‍. 1950 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മിതിക്കായി 1946-1950 വരെ കൂടിയ ഇന്ത്യയുടെ കോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലിയില്‍ അംഗമായിരുന്നു ഫാ. ഡിസൂസ. ഫാ. ഡിസൂസ തീക്ഷ്ണമതിയായ രാജ്യസ്‌നേഹിയും മതവും രാഷ്ട്രീയവും സമജ്ഞസമായി സമ്മേളിക്കുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നുവെന്ന് മംഗളൂരു ബിഷപ് പീറ്റര്‍ പോള്‍ സല്‍ദാന പറഞ്ഞു. ഫാ. ജെറോം ഡിസൂസയെക്കുറിച്ച്

Latest Posts

Don’t want to skip an update or a post?