Follow Us On

23

November

2024

Saturday

  • സമാധാനത്തിന്റെ പ്രവാചകരാകുക; കൊറിയൻ ജനതയ്ക്ക് പാപ്പയുടെ ആഹ്വാനം

    സമാധാനത്തിന്റെ പ്രവാചകരാകുക; കൊറിയൻ ജനതയ്ക്ക് പാപ്പയുടെ ആഹ്വാനം0

    വത്തിക്കാൻ സിറ്റി: ശത്രുത പൂർണമായി അവസാനിപ്പിക്കാനും സമാധാനത്തിന്റെ പ്രവാചകന്മാരായി മാറാനും കൊറിയൻ ജനതയെ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഉത്തര, ദക്ഷിണ കൊറിയകൾ തമ്മിലുള്ള കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. തലസ്ഥാനമായ സോളിലെ മിയോങ്ഡോംഗ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിമധ്യേ, വൈദികർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി പ്രീഫെക്ടും ദക്ഷിണ കൊറിയൻ കർദിനാളുമായ ലസാറസ് യു ഹ്യൂങാണ് പാപ്പയുടെ സന്ദേശം വായിച്ചത്. ‘മാനവ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന യുദ്ധങ്ങളും സംഘട്ടനങ്ങളും സമൂഹങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും

  • ഫെയ്‌സ് ഓഫ്  ദി ഫെയ്‌സ്‌ലെസ്‌

    ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലെസ്‌0

    ജോസഫ് മൈക്കിള്‍ ”ഈ സിനിമ ഒരു ഓസ്‌കര്‍ അര്‍ഹിക്കുന്നു.” ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്’ എന്ന സിനിമയുടെ പ്രിവ്യൂ കണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാഗസിന്റെ മുന്‍ ഇന്ത്യന്‍ ചീഫ് എഡിറ്റര്‍ മോഹന്‍ ശിവാനന്ദ് നടത്തിയ ആദ്യപ്രതികരണമായിരുന്നത്. ഇത്ര മനോഹരമായ സിനിമ ഞാന്‍ അടുത്ത കാലത്ത് കണ്ടിട്ടില്ലെന്നും ഈ സിനിമ ആരും കാണാതെപോകരുതെന്നും തുടര്‍ന്ന് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട 50 പേരടങ്ങുന്ന അതിഥികള്‍ക്കായിട്ടായിരുന്നു ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസിന്റെ’

  • മദ്യവരുമാനം അധാര്‍മിക വരുമാനം

    മദ്യവരുമാനം അധാര്‍മിക വരുമാനം0

    കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍)   സുതാര്യമല്ലാത്ത, സത്യസന്ധമല്ലാത്ത, അധാര്‍മികമായ ഒരു വരുമാനം ഒരു വ്യക്തിക്കും ഭൂഷണമല്ല, അതുപോലെതന്നെ ഒരു സംസ്ഥാനത്തിനും. കുറച്ചുനാളത്തേക്ക് അത് നല്ലതായി തോന്നിയേക്കാം. പക്ഷേ ആത്യന്തികമായി നാശത്തിനും തകര്‍ച്ചക്കും മാത്രമേ കാരണമാകുകയുള്ളൂ. ഒരു ഭവനം പണിയുമ്പോള്‍ അടിത്തറയുടെ കാര്യം നാം വളരെ ശ്രദ്ധിക്കും, എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ മൊത്ത വികസനസൗധത്തിന്റെ അടിത്തറയെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കാറില്ല. സത്യസന്ധമായ മാര്‍ഗത്തില്‍ സമ്പാദിച്ച പണംകൊണ്ട് പണിയുന്ന ഭവനം സുരക്ഷിതമായിരിക്കും, കാരണം അത് പണിയപ്പെട്ടിരിക്കുന്നത് പാറമേല്‍ ആണ്.

  • ഉത്തരവാദി

    ഉത്തരവാദി0

    മാത്യു സൈമണ്‍ 2017 ല്‍ പുറത്തിറങ്ങിയ ‘തീരന്‍ അധികാരം ഒണ്ട്രു’ എന്ന തമിഴ് കുറ്റാന്വേഷണ സിനിമ വന്‍വിജയമായിരുന്നു. 2005 ല്‍ ഓപ്പറേഷന്‍ ബവാരിയ എന്ന പേരില്‍ തമിഴ്‌നാട് പോലീസ് യഥാര്‍ത്ഥത്തില്‍ നടത്തിയ ഒരു കേസ് അന്വേഷണമാണ് ഇതിന്റെ കഥ. പത്തുവര്‍ഷത്തോളം രാജ്യത്തെ ഭീതിയിലാഴ്ത്തിയ കൊള്ളയുടെയും കൊലപാതകത്തിന്റയും പരമ്പരയായിരുന്നു പോലീസ് അന്വേഷിച്ചത്. കൊള്ളക്കാരുടെ കൂടെയുള്ള സ്ത്രീകള്‍ മോഷണത്തിനായി ഹൈവേയുടെ അടുത്തുള്ള എതെങ്കിലും വീട് പകല്‍ നോക്കി വെയ്ക്കുന്നതായിരുന്നു അവരുടെ രീതി. രാത്രി വീട്ടില്‍ കയറുന്ന കൊള്ളസംഘം കാണുന്നവരെയെല്ലാം ക്രൂരമായി

  • ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ തുർക്കിയിൽ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയ്ൻ

    ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ തുർക്കിയിൽ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയ്ൻ0

    ഇസ്താംബുൾ: തുർക്കിയിൽ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയിൻ. ഇസ്താംബുളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ആഗസ്റ്റ്15ന് ട്രാബ്‌സോണിലെ ചരിത്രപ്രസിദ്ധമായ സുമേലാ മൊണാസ്ട്രിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന തിരുനാൾ തടയാനാണ് ദേശീയ ഇസ്ലാമിസ്റ്റ് പാർട്ടികൾ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. പ്രചാരണത്തിന് നേതൃത്വം നൽകുന്നത് തുർക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 1,600 വർഷം പഴക്കമുള്ള ട്രാബ്‌സോണിലെ സുമേല മൊണാസ്ട്രിയിലെ ആഘോഷങ്ങൾ റദ്ദാക്കാൻ ദേശീയവാദികളും ഇസ്ലാമിക

  • ”ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാൽ കൊല്ലപ്പെടേണ്ടി വന്നാലും ഞാൻ ക്രിസ്തുവിനെ ഉപേക്ഷിക്കില്ല”; ആർച്ച്ബിഷപ്പ് ജാക്കസ് ഇന്നും മറന്നിട്ടില്ല ആ ദൃഢനിശ്ചയം

    ”ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാൽ കൊല്ലപ്പെടേണ്ടി വന്നാലും ഞാൻ ക്രിസ്തുവിനെ ഉപേക്ഷിക്കില്ല”; ആർച്ച്ബിഷപ്പ് ജാക്കസ് ഇന്നും മറന്നിട്ടില്ല ആ ദൃഢനിശ്ചയം0

    ക്രിസ്തുവിനെ തള്ളിപ്പറയണം, അല്ലെങ്കിൽ മരിക്കണം! ആരുമൊന്ന് പതറുമെങ്കിലും സെമിനാരിക്കാരനായ ജാക്കസ് മുറാദ് തിരഞ്ഞെടുത്തത് മരണത്തിലേക്കുള്ള പാത. പക്ഷേ, അവിടെ സംഭവിച്ചത് ഒരു അത്ഭുതമാണ്. ആ സെമിനാരിക്കാരനാണ് ഇന്നത്തെ സിറിയൻ ആർച്ച്ബിഷപ്പ് ജാക്കസ് മുറാദ്. സിറിയയിലെ ഹോംസ് ആർച്ച്ബിഷപ്പ് ജാക്കസ് മുറാദിന് ആ ദിനങ്ങൾ ഇപ്പോഴും മറക്കാനാവുന്നില്ല. ഓർമയിലിപ്പോഴും, തന്റെ കഴുത്തിനോട് വാൾ ചേർത്തുവെച്ച് നിൽക്കുന്ന തീവ്രവാദിയുടെ മുഖമാണ്. അവന്റെ വാക്കുകൾ ചുട്ടുപഴുത്ത ഈയം പോലെ പൊള്ളിക്കുന്നതും. എന്താണ് തങ്ങൾ ചെയ്യുന്നതെന്നറിയാത്ത ഒരുകൂട്ടം മനുഷ്യർ മാത്രമായിരുന്നു അവർ. അവരുടെ

  • ‘മദ്യരഹിത’ കേരളത്തിലെ  വിസ്മയ കാഴ്ചകള്‍

    ‘മദ്യരഹിത’ കേരളത്തിലെ വിസ്മയ കാഴ്ചകള്‍0

    അഡ്വ. ചാര്‍ളി പോള്‍  (ലേഖകന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വക്താവാണ്). ‘മദ്യരഹിത കേരള’മാണ്  ഇടതുമുന്നണി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ നടപടികളെല്ലാം ‘മദ്യ’കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയായിരുന്നു: ”മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി  സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ജനകീയ ബോധവത്ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും.” സമാനമായ വാഗ്ദാനം 2016-ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍

  • അന്യസംസ്ഥാന തൊഴിലാളികള്‍  കേരളത്തിന് ഭീഷണിയാവരുത്‌

    അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ഭീഷണിയാവരുത്‌0

    ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). ഏതാനും ദിവസം മുമ്പാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കേവലം അഞ്ചുവയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ആലുവാ നഗരത്തിന്റെ ആളൊഴിഞ്ഞ ഒരു കോണില്‍വച്ച് ക്രൂരമായ ലൈംഗികപീഡനത്തിന് വിധേയയാക്കിയശേഷം ആ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടത് ബീഹാര്‍ സ്വദേശികളായ അന്യസംസ്ഥാനത്തൊഴിലാളികളുടെ മകള്‍. കുറ്റവാളിയായ അഷ്ഫാക് ആലം എന്നയാളും ബീഹാര്‍ സ്വദേശി തന്നെ. അഷ്ഫാക് എന്ന വാക്കിന്റെ അര്‍ത്ഥമോ ‘ദയ’, ‘കാരുണ്യം’ എന്നൊക്കെയാണ്. എന്തൊരു വിരോധാഭാസം! കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്തുപോയ വേളയില്‍, ഏതാനും

Latest Posts

Don’t want to skip an update or a post?