Follow Us On

18

October

2024

Friday

പൊന്തിഫിക്കല്‍ ഡെലഗേറ്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

പൊന്തിഫിക്കല്‍ ഡെലഗേറ്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ് ഡോ. സിറില്‍ വാസില്‍ വത്തിക്കാനില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. ഓഗസ്റ്റ് 4 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനത്തെ ക്കുറിച്ചും അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെകുറിച്ചും പരിശുദ്ധ പിതാവിനെ അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ വിഭാഗങ്ങളില്‍ പെട്ടവരുമായി പൊന്തിഫിക്കല്‍ ഡെലഗേറ്റ് ചര്‍ച്ച നടത്തുകയും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
മാര്‍പാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തി ന്റെയും നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ മാര്‍പാപ്പ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിക്കും അതിരൂപതയുടെ പ്രതിസന്ധികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആര്‍ച്ചുബിഷപ് വാസില്‍ നല്‍കിയിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?