Follow Us On

18

October

2024

Friday

ന്യൂനപക്ഷ ഫണ്ടിലെ തിരിമറികളില്‍ അന്വേഷണം ആവശ്യപ്പെട്ട് കെസിബിസി ജാഗ്രത കമ്മീഷന്‍

ന്യൂനപക്ഷ ഫണ്ടിലെ തിരിമറികളില്‍ അന്വേഷണം ആവശ്യപ്പെട്ട് കെസിബിസി ജാഗ്രത കമ്മീഷന്‍
കൊച്ചി: ന്യൂനപക്ഷ ഫണ്ടിലെ തിരിമറികളില്‍ സമഗ്ര അന്വേഷണം നടത്തി നീതിയുക്തമായ ഫണ്ട് വിതരണം ഉറപ്പാക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. ഇന്ത്യയിലെ വിവിധ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചി ട്ടുള്ള ഫണ്ട് ദുരുപയോഗിക്കപ്പെടുകയും നൂറുകണക്കിന് കോടി രൂപ നിയമവിരുദ്ധമായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍വഴി ചിലര്‍ കൈവശപ്പെടുത്തുകയും ചെയ്തു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ നടുക്കമുളവാക്കുന്നതാണ്. 21 സംസ്ഥാനങ്ങളിലായി 40 കോടി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഇത്തരം ഇടപാടുകള്‍ക്കായി നിലവിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കു ന്നു. ന്യൂനപക്ഷ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം 830 സ്ഥാപനങ്ങള്‍ വഴിയായി 144 കോടി രൂപയുടെ കൃത്രിമങ്ങള്‍ നടന്നതായി സിബിഐ കണ്ടെത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സാമ്പത്തിക പിന്തുണ ആവശ്യമുള്ള സമുദായ ങ്ങളെയും വ്യക്തികളെയും പിന്തള്ളി അനര്‍ഹമായ ആനുകൂല്യങ്ങള്‍ ചിലര്‍ നേടിയെടുക്കുന്ന തോടൊപ്പം ഗുരുതരമായ അഴിമതിയും ഈ മേഖലയില്‍ നടക്കുന്നു എന്ന ഇപ്പോഴത്തെ സാഹചര്യത്തെ ഗൗരവമായി കാണാനും അടിയ ന്തിര ഇടപെടലുകള്‍ നടത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ദേശീയ അന്വേഷണ ഏജന്‍ സികളുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷ ണങ്ങള്‍ ഉണ്ടാവുകയും ശക്തമായ നിയമനടപടി കള്‍ ഉറപ്പുവരുത്തുകയും വേണമെന്ന് ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?