ഒരിക്കല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത ഈ നവ കപ്പൂച്ചിന്‍ വൈദികന് സോഷ്യല്‍ മീഡിയയിലെ മിന്നും താരമായതിന് പിന്നില്‍...
- ASIA, Asia National, Featured, INDIA, Kerala, LATEST NEWS
- November 15, 2025

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്ന തിനും പരിഹാരം കാണുന്നതിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്ക ല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ് ഡോ. സിറില്‍ വാസില്‍ തന്റെ ദൗത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി എറണാകുളം കത്തീഡ്രല്‍ ബസിലിക്ക സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സീറോമലബാര്‍ സഭ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി. പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവര്‍ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധ സമരങ്ങള്‍ നടത്തുന്നതും അപലപനീയമാണ്. അദ്ദേഹത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സംഘര്‍ഷ സാഹചര്യം

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഓഗസ്റ്റ് 15, അമ്മയോര്‍മകളുടെ മഹാദിനം. സ്വാതന്ത്ര്യലബ്ധിയുടെ സ്മരണകള്‍ തുളുമ്പുന്ന ഉത്സവദിനം. തിന്മയുടെ ശക്തിയില്‍ അടിപ്പെട്ടുപോയ മാനവരാശിക്ക് സാക്ഷാല്‍ വിമോചകന്‍ പിറന്ന മണ്ണ്; അമ്മ മറിയം. വൈദേശിക അധിനിവേശങ്ങള്‍ക്ക് കീഴമര്‍ത്തപ്പെട്ടിരുന്ന ബഹുജനത്തിന് സ്വാതന്ത്ര്യം പിറന്ന മണ്ണ്; ഭാരതമണ്ണ്. ശരിക്കും ഓര്‍മകളുടെ ആഘോഷം നടക്കുന്ന ദിനം. ഉന്നതബോധ്യങ്ങളുടെയും തീക്ഷ്ണ നിശ്ചയങ്ങളുടെയും തീവ്രനിലപാടുകളുടെയും സുന്ദരസ്വപ്നങ്ങളുടെയും അവിരാമ പരിശ്രമങ്ങളുടെയും അഗാധസ്‌നേഹത്തിന്റെയും ആത്മത്യാഗത്തിന്റെയും തപോനിഷ്ഠകളുടെയും വ്രതശുദ്ധിയുടെയും ഉപവാസങ്ങളുടെയും ഉപാസനകളുടെയും അഹിംസയുടെയും ബലിദാനങ്ങളുടെയുമെല്ലാം പവിത്രസ്മൃതികളുടെ ആഘോഷമാണിത്. ഇനി വരുന്നൊരു തലമുറയ്ക്ക്

ഫാ. തോമസ് തേയ്ക്കാനത്ത് എംഎഫ് 1939 മുതല്‍ 1945 വരെ പരിശുദ്ധ സിംഹാസനം നേരിട്ട രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികളും അരാജകത്വങ്ങളും ക്രിസ്തീയ വിശ്വാസജീവിതത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. റഷ്യയില്‍ ശക്തി പ്രാപിച്ച വിശ്വാസത്തിന് എതിരെയുള്ള പടനീക്കങ്ങളും കമ്യൂണിസത്തിന്റെ വരവും ജര്‍മന്‍ ഭരണകൂടം നടത്തിയ കൂട്ടക്കൊലകളും അതിനിരയായ ജനങ്ങളും തിരുസഭയെയും മാര്‍പാപ്പയെയും പ്രതിസന്ധിയിലാക്കി. ഈ പശ്ചാത്തലത്തില്‍, പരിശുദ്ധ മറിയം തന്റെ മകന്റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ട സഭാമക്കളുടെ വിശ്വാസം ക്ഷയിക്കാതെ എന്നും കാത്തുസംരക്ഷിക്കുന്നുവെന്ന വിശ്വാസം സഭയില്‍ പ്രബലമായി. 1950 നവംബര്‍

വത്തിക്കാൻ സിറ്റി: ശത്രുത പൂർണമായി അവസാനിപ്പിക്കാനും സമാധാനത്തിന്റെ പ്രവാചകന്മാരായി മാറാനും കൊറിയൻ ജനതയെ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഉത്തര, ദക്ഷിണ കൊറിയകൾ തമ്മിലുള്ള കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. തലസ്ഥാനമായ സോളിലെ മിയോങ്ഡോംഗ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിമധ്യേ, വൈദികർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി പ്രീഫെക്ടും ദക്ഷിണ കൊറിയൻ കർദിനാളുമായ ലസാറസ് യു ഹ്യൂങാണ് പാപ്പയുടെ സന്ദേശം വായിച്ചത്. ‘മാനവ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന യുദ്ധങ്ങളും സംഘട്ടനങ്ങളും സമൂഹങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും

ജോസഫ് മൈക്കിള്‍ ”ഈ സിനിമ ഒരു ഓസ്‌കര്‍ അര്‍ഹിക്കുന്നു.” ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്’ എന്ന സിനിമയുടെ പ്രിവ്യൂ കണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാഗസിന്റെ മുന്‍ ഇന്ത്യന്‍ ചീഫ് എഡിറ്റര്‍ മോഹന്‍ ശിവാനന്ദ് നടത്തിയ ആദ്യപ്രതികരണമായിരുന്നത്. ഇത്ര മനോഹരമായ സിനിമ ഞാന്‍ അടുത്ത കാലത്ത് കണ്ടിട്ടില്ലെന്നും ഈ സിനിമ ആരും കാണാതെപോകരുതെന്നും തുടര്‍ന്ന് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട 50 പേരടങ്ങുന്ന അതിഥികള്‍ക്കായിട്ടായിരുന്നു ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസിന്റെ’

കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) സുതാര്യമല്ലാത്ത, സത്യസന്ധമല്ലാത്ത, അധാര്‍മികമായ ഒരു വരുമാനം ഒരു വ്യക്തിക്കും ഭൂഷണമല്ല, അതുപോലെതന്നെ ഒരു സംസ്ഥാനത്തിനും. കുറച്ചുനാളത്തേക്ക് അത് നല്ലതായി തോന്നിയേക്കാം. പക്ഷേ ആത്യന്തികമായി നാശത്തിനും തകര്‍ച്ചക്കും മാത്രമേ കാരണമാകുകയുള്ളൂ. ഒരു ഭവനം പണിയുമ്പോള്‍ അടിത്തറയുടെ കാര്യം നാം വളരെ ശ്രദ്ധിക്കും, എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ മൊത്ത വികസനസൗധത്തിന്റെ അടിത്തറയെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കാറില്ല. സത്യസന്ധമായ മാര്‍ഗത്തില്‍ സമ്പാദിച്ച പണംകൊണ്ട് പണിയുന്ന ഭവനം സുരക്ഷിതമായിരിക്കും, കാരണം അത് പണിയപ്പെട്ടിരിക്കുന്നത് പാറമേല്‍ ആണ്.

മാത്യു സൈമണ്‍ 2017 ല്‍ പുറത്തിറങ്ങിയ ‘തീരന്‍ അധികാരം ഒണ്ട്രു’ എന്ന തമിഴ് കുറ്റാന്വേഷണ സിനിമ വന്‍വിജയമായിരുന്നു. 2005 ല്‍ ഓപ്പറേഷന്‍ ബവാരിയ എന്ന പേരില്‍ തമിഴ്‌നാട് പോലീസ് യഥാര്‍ത്ഥത്തില്‍ നടത്തിയ ഒരു കേസ് അന്വേഷണമാണ് ഇതിന്റെ കഥ. പത്തുവര്‍ഷത്തോളം രാജ്യത്തെ ഭീതിയിലാഴ്ത്തിയ കൊള്ളയുടെയും കൊലപാതകത്തിന്റയും പരമ്പരയായിരുന്നു പോലീസ് അന്വേഷിച്ചത്. കൊള്ളക്കാരുടെ കൂടെയുള്ള സ്ത്രീകള്‍ മോഷണത്തിനായി ഹൈവേയുടെ അടുത്തുള്ള എതെങ്കിലും വീട് പകല്‍ നോക്കി വെയ്ക്കുന്നതായിരുന്നു അവരുടെ രീതി. രാത്രി വീട്ടില്‍ കയറുന്ന കൊള്ളസംഘം കാണുന്നവരെയെല്ലാം ക്രൂരമായി

ഇസ്താംബുൾ: തുർക്കിയിൽ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയിൻ. ഇസ്താംബുളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ആഗസ്റ്റ്15ന് ട്രാബ്‌സോണിലെ ചരിത്രപ്രസിദ്ധമായ സുമേലാ മൊണാസ്ട്രിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന തിരുനാൾ തടയാനാണ് ദേശീയ ഇസ്ലാമിസ്റ്റ് പാർട്ടികൾ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. പ്രചാരണത്തിന് നേതൃത്വം നൽകുന്നത് തുർക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 1,600 വർഷം പഴക്കമുള്ള ട്രാബ്‌സോണിലെ സുമേല മൊണാസ്ട്രിയിലെ ആഘോഷങ്ങൾ റദ്ദാക്കാൻ ദേശീയവാദികളും ഇസ്ലാമിക




Don’t want to skip an update or a post?