Follow Us On

08

October

2024

Tuesday

ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ തുർക്കിയിൽ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയ്ൻ

ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ തുർക്കിയിൽ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയ്ൻ

ഇസ്താംബുൾ: തുർക്കിയിൽ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയിൻ. ഇസ്താംബുളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ആഗസ്റ്റ്15ന് ട്രാബ്‌സോണിലെ ചരിത്രപ്രസിദ്ധമായ സുമേലാ മൊണാസ്ട്രിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന തിരുനാൾ തടയാനാണ് ദേശീയ ഇസ്ലാമിസ്റ്റ് പാർട്ടികൾ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

പ്രചാരണത്തിന് നേതൃത്വം നൽകുന്നത് തുർക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 1,600 വർഷം പഴക്കമുള്ള ട്രാബ്‌സോണിലെ സുമേല മൊണാസ്ട്രിയിലെ ആഘോഷങ്ങൾ റദ്ദാക്കാൻ ദേശീയവാദികളും ഇസ്ലാമിക സംഘടനകളും പിന്തുണ നൽകുന്നതായും റിപ്പോർട്ടുണ്ട്. തിരുനാൾ സംഘടിപ്പിക്കുന്നതിന് എതിരായി ദിനങ്ങൾക്കുമുമ്പ്, കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസ് ബാർത്തലോമിയോ ഒന്നാമനെ വിമർശിച്ചുകൊണ്ട് സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

ട്രാബ്‌സോണിൽ ഓട്ടോമൻ അധിനിവേശം നടന്നത് ഓഗസ്റ്റ് 15ാം തിയതിയായിരുന്നു. അന്നേ ദിനം പരിശുദ്ധ അമ്മയുടെ തിരുനാൾ നടത്തുന്നത് ഓട്ടോമൻ അധിനിവേശവുമായി ബന്ധപ്പെട്ട ദിനത്തിന്റെ പ്രാധാന്യം നഷ്ടമാക്കുമോ എന്ന ആശങ്കയാണ് ഇസ്ലാമിസ്റ്റ് പാർട്ടികൾ കാംപെയിൻ സംഘടിപ്പിക്കാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. വിശ്വ വിഖ്യാത ക്രിസ്ത്യൻ ദൈവാലയമായിരുന്ന ഹഗിയ സോഫിയ, മോസ്‌ക്ക് ആക്കി മാറ്റിയത് ഉൾപ്പെടെ തുർക്കി ഭരണകൂടം അഴിച്ചുവിടുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് സ്വർഗാരോപണ തിരുനാൾ മുടക്കാനുള്ള ശ്രമം.

ഇന്ന് തുർക്കി എന്ന് അറിയപ്പെടുന്ന ഏഷ്യാമൈനറിലെ ക്രൈസ്തവപാരമ്പര്യത്തിനും ക്രിസ്തുമതത്തിനും ഒരേ പ്രായമാണെന്ന് പറയാം. എ.ഡി. 301ൽ അർമേനിയൻ രാജാവ് ഡഫ്ദാത് ക്രിസ്തുമതത്തെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. അതായത്, കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് ഒരു വ്യാഴവട്ടം മുമ്പ്. (എ.ഡി 313ലായിരുന്നു ആ പ്രഖ്യാപനം) അങ്ങനെ, ലോകത്തിലെ ആദ്യ ക്രിസ്ത്യൻ പൊളിറ്റിക്കൽ സ്റ്റേറ്റായി അർമേനിയ.

എന്നാൽ, അതേ വിശ്വാസത്തിനുവേണ്ടി പിന്നീട് അവരുടെ പിൻതലമുറക്കാർ പീഡനമേൽക്കേണ്ടിവന്നു എന്നതാണ് വിരോധാഭാസം. മാത്രമല്ല, സ്വന്തം മണ്ണിൽനിന്നും അവർ പിഴുതെറിയപ്പെടുകയും ചെയ്തു. ഇസ്ലാമിക ഭരണകൂടമായ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധിനിവേശത്തെ തുടർന്ന് അരങ്ങേറിയ അർമേനിയൻ വംശഹത്യയുടെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. 18 ലക്ഷത്തിൽപ്പരം അർമേനിയൻ ക്രൈസ്തവരാണ് അക്കാലയളവിൽ അരുംകൊല ചെയ്യപ്പെട്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?