നഴ്സിംഗ്/പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
- Asia National, Featured, LATEST NEWS
- December 30, 2024
ലിസ്ബൺ: ലോക യുവജന സംഗമ വേദിയിലെ കാരുണ്യോദ്യാനത്തിൽ നേരിട്ടെത്തി മൂന്ന് യുവജനങ്ങളുടെ കുമ്പസാര ശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ച് ഫ്രാൻസിസ് പാപ്പ. യുവജന സംഗമത്തിന്റെ നിരവധി സവിശേഷതകളിൽ ഒന്നാണ് ‘കാരുണ്യോദ്യാനം’ (പാർക്ക് ഡോ പെർഡോ) എന്ന പേരിൽ സജ്ജീകരിക്കുന്ന കുമ്പസാര വേദി. പ്രാക്കോ ഡോ ഇംപേരിയോ ചത്വരത്തിന് സമീപത്തെ ജാർഡിം വാസ്‌കോ ഡി ഗാമ ഗാർഡനിൽ ക്രമീകരിച്ച കാരുണ്യോദ്യാനത്തിൽ ഇന്ന് രാവിലെയാണ് പാപ്പ ആഗതനായത്, മൂന്ന് യുവജനങ്ങൾക്ക് പാപ മോചനം നൽകിയത്. തീർത്തും സ്വകാര്യമായിരുന്നു തിരുക്കർമം. ഇതിനായി പാപ്പ
ലിസ്ബൺ: ദൈവം നിങ്ങളെ ഓരോരുത്തരെയും പേരുചൊല്ലി വിളിക്കുന്ന സ്‌നേഹമാണെന്ന ഓർമപ്പെടുത്തലോടെ ലോകയുവജനതയെ ഒന്നടങ്കം ആവേശഭരിതരാക്കി ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിന്റെ മുഖ്യ വേദികളിലൊന്നായ എഡ്വേർഡോ ഏഴാമൻ പാർക്ക് നിറഞ്ഞുകവിഞ്ഞ ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ആരോഗ്യപരമായ ക്ലേശങ്ങളുണ്ടെങ്കിലും തങ്ങളെ കാണാനും തങ്ങളോട് സംവദിക്കാനുമെത്തിയ പാപ്പയ്ക്ക് അതിഗംഭീര സ്വീകരണമാണ് ലോകയുവത ഒരുക്കിയത്. ദൈവത്തിന് ഓരോ വ്യക്തിയിലും വിശ്വാസമുണ്ട്. കാരണം ദൈവത്തിന് ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. നാം ദൈവത്താൽ വിളിക്കപ്പെട്ടവരാണ്. ദൈവം നമ്മുടെ യഥാർത്ഥ സുഹൃത്താണ്. അവിടുന്ന്
ജയ്‌സ് കോഴിമണ്ണില്‍ തിരുവല്ല: ബഥനി മിശിഹാനുകരണ സന്യാസ സമൂഹം മുന്‍ പ്രൊക്കുറേറ്റര്‍ ജനറലും കോട്ടൂര്‍ ബഥനി ആശ്രമാംഗവുമായ റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍ ഒഐസിയുടെ നവതി-പൗരോഹിത്യവജ്ര ജൂബിലി ഓഗസ്റ്റ് അഞ്ചിന് മാതൃ ഇടവകയായ കല്ലൂപ്പാറ കടമാന്‍കുളം തിരുഹൃദയ മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ ആഘോഷിക്കും. രാവിലെ 8.45-ന് കൃതജ്ഞതാബലി, 11 മണിക്ക് പൊതുസമ്മേളനം ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ആര്‍ച്ചുബിഷപ് ഡോ. തോമസ്
ലിസ്ബൺ: സുവിശേഷവത്കരണമാകുന്ന സമുദ്രത്തിലേക്ക് പ്രവേശിക്കാനും ദൗത്യം തുടരാനും പോർച്ചുഗലിലെ സഭാ ശുശ്രൂഷകർക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ദൈവം നൽകിയ കൃപയുടെ സമയം ഉചിതമാം വിധം വിനിയോഗിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു. ലോക യുവജനസംഗമത്തിൽ പങ്കെടുക്കാൻ ലിസ്ബണിലെത്തിയ പാപ്പ, ജെറോണിമോസ് ആശ്രമത്തിൽ ബിഷപ്പുമാർ, വൈദീകർ, സമർപ്പിതർ, ഡീക്കന്മാർ, സെമിനാരി വിദ്യാർത്ഥികൾ എന്നിവരെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം ഉദ്‌ബോധിപ്പിച്ചത്. പോർച്ചുഗലിനെയും അതിന്റെ സൗന്ദര്യത്തെയും സംസ്‌കാരത്തെയും പുകഴ്ത്തിയ പാപ്പ, ഗലീലിക്കടൽ തീരത്ത് യേശു തന്റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന സുവിശേഷഭാഗത്തിലെ സമുദ്രവുമായുള്ള
ലിസ്ബൺ: ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് രാജ്യം സന്ദർശിക്കുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് സ്‌നേഹോഷ്മള സ്വീകരണം ഒരുക്കി പോർച്ചുഗൽ ജനത. തലസ്ഥാന നഗരിയായ ലിസ്ബണിലെ ചരിത്രപ്രസിദ്ധമായ പ്രസിഡൻഷ്യൽ ബെലെം കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങാനെത്തിയ പാപ്പയെ, അദ്ദേഹത്തിന്റെ കരം ചുംബിച്ചുകൊണ്ടാണ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ വരവേറ്റത്. വിമാനത്താവളത്തിൽനിന്ന് വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ എത്തിച്ചേർന്ന പാപ്പയെ പാലസിന്റെ കവാടത്തിൽ പ്രസിഡന്റ് സ്വീകരിച്ച് പ്രത്യേക പവലിയനിലേക്ക് ആനയിക്കുകയായിരുന്നു. പോർച്ചുഗീസ് ദേശീയ ഗാനമായ ‘ഹീറോയിസ് ഡോ മാർ’, വത്തിക്കാന്റെ ദേശീയ ഗാനമായ ‘മാർച്ചെ
ലിസ്ബൺ: ആഗോള കത്തോലിക്കാ സമൂഹം ആകാംഷയോടെ കാത്തിരുന്ന ലോക യുവജനസംഗമം 2023ന് പോർച്ചുഗലിലെ ലിസ്ബണിൽ പ്രൗഢഗംഭീരം തുടക്കം. മുഖ്യ വേദികളിൽ ഒന്നായ പാർക്ക് എഡ്വേർഡോ ഏഴാമൻ വേദിയിൽ ലിസ്ബൺ പാത്രിയാർക്കീസ് കർദിനാൾ മാനുവൽ ക്ലെമെന്റെയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് 37-ാമത് ലോക യുവജനസംഗമം ഔദ്യോഗികമായി സമാരംഭിച്ചത്. ലക്ഷകണക്കിന് യുവജനങ്ങൾ പങ്കെടുത്ത ദിവ്യബലിയിൽ ജനതകളുടെ സുവിശേഷ വത്ക്കരണത്തിനായുള്ള തിരുസംഘം പ്രോ പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ ഉൾപ്പെടെ നിരവധി കർദിനാൾമാരും ബിഷപ്പുമാരും വൈദീകരും സഹകാർമികരായി. പോർച്ചുഗൽ പ്രസിഡന്റ്
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള യുവജനങ്ങളെയും ലോക യുവജന സംഗമത്തിനെത്തുന്ന തീർത്ഥാടകരെയും പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. പോർച്ചുഗലിലേക്കുള്ള പര്യടനം വിജയകരമാകാൻ വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥനയും അഭ്യർത്ഥിച്ചു ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിന് തിരി തെളിയാൽ മണിക്കൂറുകൾ മാത്രം ശേഷിക്കേ, പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ് പാപ്പ പ്രാർത്ഥന തേടിയത്. ‘ലോക യുവജന ദിനത്തോട് അനുബന്ധിച്ച് പോർച്ചുഗലിലേക്കുള്ള എന്റെ യാത്രയിൽ പ്രാർത്ഥനയുമായി അനുഗമിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പോർച്ചുഗൽ ജനത സവിശേഷമാംവിധം വണങ്ങുകയും ക്രിസ്തീയ യാത്രയിലെ പ്രകാശതാരവുമായ
ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ ഭരണഘടനാ സംവിധാനം തകർന്നെന്നും മേയ് മാസം മുതൽ ജൂലൈവരെ അവിടെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നെന്നും തുറന്നടിച്ച് സുപ്രീംകോടതി. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും വ്യക്തമാക്കിയ സുപ്രീം കോടതി, വെള്ളിയാഴ്ച രണ്ടു മണിക്ക് ഡിജിപി നേരിട്ടു ഹാജരായി വിവരങ്ങൾ നൽകാണമെന്നും ഉത്തരവിട്ടു. ക്രമസമാധാനം തകർന്നിടത്ത് നീതി എങ്ങനെ നടപ്പാക്കുമെന്ന രൂക്ഷ വിമർശനവും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എന്താണു നടന്നതെന്ന് കണ്ടെത്തേണ്ടത് ഡിജിപിയുടെ
Don’t want to skip an update or a post?