മെല്‍ബണ്‍ യുവജന കണ്വെന്ഷന് ശ്രദ്ധേയമായി
- Asia National, INTERNATIONAL, LATEST NEWS, WORLD
- February 10, 2025
ലിസ്ബൺ: ആഗോള കത്തോലിക്കാ സഭ കാത്തുകാത്തിരുന്ന ലോക യുവജന സംഗമത്തിന് ദിനങ്ങൾ മാത്രം ശേഷിക്കേ ആതിഥേയ രാജ്യമായ പോർച്ചുഗലിനൊപ്പം തയാറെടുപ്പുകൾ പൂർത്തിയാക്കി ശാലോം വേൾഡ് ടി.വി. ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയാ പാർട്ണറായ ശാലോം വേൾഡ്, യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പ്രോഗ്രാമുകൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് സജ്ജീകരിക്കുന്നത്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണാണ് ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നടക്കുന്ന ലോക യുവജന സംഗമത്തിന്റെ
കാക്കനാട്: ലോക യുവജന സമ്മേളനത്തിന് ആദ്യമായി സീറോമലബാര്‍ സഭാപ്രതിനിധികളും. ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ സീറോമലബാര്‍സഭയുടെ യുവജ നപ്രസ്ഥാനമായ എസ്എംവൈഎമ്മില്‍ നിന്നും ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുക്കുന്നു. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ ആത്മീയ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നുമായി 16 പേര്‍ ഡല്‍ഹിയില്‍ നിന്നും ലിസ്ബണിലേക്ക് യാത്ര തിരിച്ചു. മാര്‍പാപ്പ വിളിച്ചുചേര്‍ത്ത ആഗോള യുവജന സമ്മേളനത്തിന് മുന്നോടിയായി പോര്‍ച്ചുഗലിലെ ഗ്രാമ പ്രദേശമായ ബേജാ
ലിസ്ബൺ: ലോക യുവജന സംഗമത്തിലെ സീറോ മലബാർ യുവതയുടെ പങ്കാളിത്തം അർത്ഥപൂർണമാക്കാൻ പോർച്ചുഗലിൽതന്നെ വിശേഷാൽ യൂത്ത് ഫെസ്റ്റിവെൽ സംഘടിപ്പിച്ച് സീറോ മലബാർ സഭ. ഭാരതത്തിന് വെളിയിലെ സീറോ മലബാർ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ‘സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് കമ്പൈൻഡ് മിഷനാ’ണ് ‘സീറോ മലബാർ യൂത്ത് ഫെസ്റ്റിവെലി’ന്റെ സംഘാടകർ. ജൂലൈ 26മുതൽ 31 വരെയുള്ള ആറു ദിനങ്ങളിലായി ക്രമീകരിക്കുന്ന ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കുന്നത് ലിസ്ബണിന് സമീപമുള്ള മിൻഡേ പട്ടണമാണ്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോക യുവജന സംഗമം.
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അദ്ദേഹവും എല്ലാവരെയുംപോലെ മണ്ണ് ആയിരുന്നു. ആ മണ്ണിനെ മനുഷ്യനാക്കിയത് അതില്‍ ദൈവം നിവേശിപ്പിച്ച ആത്മാവാണ്. ആ ആത്മാവിനെ ദൈവം തിരിച്ചെടുത്തു. അദ്ദേഹം വീണ്ടും മണ്ണായിത്തീരാന്‍ മണ്ണിലേക്ക് മടങ്ങി. മണ്ണായിക്കൊണ്ടിരിക്കുന്ന പ്രക്രിയയിലൂടെ ആ ശരീരം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ആദരണീയനായ ഉമ്മന്‍ ചാണ്ടി സാറിന്റെ ഓര്‍മയ്ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു; ആ ശവകുടീരത്തില്‍ സ്‌നേഹത്തോടും ആദരവോടുംകൂടി ഏതാനും പൂക്കള്‍ സമര്‍പ്പിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ മൃതശരീരം തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ മുതല്‍ സംസ്‌കാരശുശ്രൂഷകള്‍ കഴിയുന്നിടംവരെയുമുള്ള
യു.കെ: മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണമാണെന്ന് തുറന്നടിച്ചും അക്രമങ്ങൾക്ക് അറുതിവരുത്താൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ഇംഗ്ലണ്ടിലെ ജന സഭ. സകലപരിധിയും വിടുന്ന മണിപ്പൂരിലെ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്നതിനൊപ്പം ലോകത്തിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുംവിധം പ്രധാനമന്ത്രി ഋഷി സുനക്ക് സർക്കാരിന്റെ മതസ്വാതന്ത്ര്യ സമിതിയുടെ അധ്യക്ഷകൂടിയായ എം.പി ഫിയോണ ബ്രൂസ് വിഷയം ചർച്ചയ്ക്ക് കൊണ്ടുവരികയായിരുന്നു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്‌സംഘത്തിന് ഇരയാക്കുകയും ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെയാണ് ഇക്കാര്യം ജന സഭ ചർച്ച
ടി. ദേവപ്രസാദ് മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍, ദീപിക ദീപികയുടെ പ്രതിനിധിയായി 1979-ല്‍ തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തകനായി എത്തിയതുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ്, സി.അച്യുതമേനോന്‍, കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍, സിഎച്ച് മുഹമ്മദ് കോയ, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ അടുത്തു കാണുന്നതിനും സംസാരിക്കുന്നതിനും അവരുടെ പത്രസമ്മേളനങ്ങളില്‍ സംബന്ധിക്കുന്നതിനും സാധിച്ചിട്ടുണ്ട്. എല്ലാവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നൊന്നും പറയാനാവില്ലെങ്കിലും അടുത്തുനിന്ന് വീക്ഷിക്കാനും വിലയിരുത്താനും സാധിച്ചിട്ടുണ്ട്. ഇ.എം.എസ്
ഇംഫാല്‍: മനുഷ്യമനസുകളില്‍ വിദ്വേഷത്തിന്റെയും ശത്രുതയുടെയും വിത്തുകള്‍ വിതച്ചാല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ തെളിവാണ് മണിപ്പൂരില്‍നിന്നും പുറത്തുവന്ന മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച ആ വാര്‍ത്ത. രണ്ടു സ്ത്രീകളെ മാനഭംഗം ചെയ്ത് നഗ്നരായി നടത്തിക്കൊണ്ടുപോകുന്നതായി തെളിയിക്കുന്ന വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. മെയ് നാലിനാണ് ഈ ദാരുണ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ പോലീസും പ്രതികൂട്ടിലാണ്. പോലീസ് അക്രമകാരികള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. അതിന് അടിവരയിടുന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. പോലീസ് അക്രമികള്‍ക്ക് തങ്ങളെ വിട്ടുകൊടുത്തെന്ന
കാക്കനാട്: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് സീറോമലബാര്‍ മാതൃവേദി. ഇത്തരം അതിക്രൂരവും ലജ്ജാകരവുമായ കുറ്റകൃത്യം നടത്തിയവ ര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ ആവശ്യപ്പെട്ടു. ഭാരതാംബയുടെ മാനം കവര്‍ന്നിട്ടും ഭരണാധികാരികള്‍ നിഷ്‌ക്രിയത്വം തുടരുന്നത് അപമാനകരമാണ്. ഇത്തരം ഹീനമായ പ്രവൃത്തി കള്‍ക്കെതിരെ ഭാരതത്തിന്റെ മനഃസാക്ഷി ഉണരണമെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ഭരണകൂടം തയാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇരയായ
Don’t want to skip an update or a post?