മെല്ബണ് യുവജന കണ്വെന്ഷന് ശ്രദ്ധേയമായി
- Asia National, INTERNATIONAL, LATEST NEWS, WORLD
- February 10, 2025
പൂനെ: ഗർഭച്ഛിദ്രത്തിനെതിരായ പോരാട്ടം എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ പ്രോ ലൈഫ് മാർച്ചിന് വീണ്ടും തയാറെടുത്ത് ഭാരതം. ഓഗസ്റ്റ് 10ന് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രോ ലൈഫ് മാർച്ചിന് മഹാരാഷ്ട്രയിലെ പൂനെ നഗരമാണ് വേദിയാകുന്നത്. ഇത് രണ്ടാം തവണയാണ് ഭാരതത്തിൽ ദേശീയ പ്രോ ലൈഫ് മാർച്ച് സംഘടിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം രാജ്യതലസ്ഥാനമായ ഡൽഹിയാണ് പ്രഥമ മാർച്ചിന് വേദിയായത്. മാർച്ചിന്റെ ഭാഗമായി, ഗർഭച്ഛിദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാനാതുറകളിലുള്ള പ്രമുഖർ ഒപ്പിട്ട ഹർജി പൂനെ കളക്ടറിന് സമർപ്പിക്കുകയും ചെയ്യും.
ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. സംഭവിച്ചത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കൈക്കൊണ്ട നടപടികൾ കോടതിയെ അറിയിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്‌നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർണായക ഇടപെടൽ. ‘ഈ ദൃശ്യങ്ങൾ കോടതിയെ വല്ലാതെ
രഞ്ജിത് ലോറന്‍സ് മെത്രാന്‍ പദവിയുടെ അധികാരങ്ങള്‍ വേണ്ടെന്നുവച്ചുകൊണ്ട് ഏകാന്ത താപസ ജീവിതത്തിലേക്ക് പ്രവേശിച്ച പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ ഈ വര്‍ഷം 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെയും കിഡ്‌നി ദാനം ചെയ്തും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരെ ശുശ്രൂഷിച്ചുമൊക്കെ ക്രിസ്തുവിന്റെ പ്രതിരൂപമായി മാറിയ ഈ ഇടയന്‍ ഇടുക്കി ജില്ലയിലെ നല്ലതണ്ണിയിലാണ് താപസജീവിതം നയിക്കുന്നത്. കോടമഞ്ഞ് പുതച്ചു നില്‍ക്കുന്ന ആശ്രമത്തിലിരുന്ന് താപസ ജീവിതത്തിലേക്ക് കടന്നുവരാനിടയായ സാഹചര്യവും ദൈവപരിപാലനയുടെ നാള്‍വഴികളെക്കുറിച്ചും പിതാവ് മനസുതുറന്നു. ? ആദ്യം ലഭിച്ച ദൈവവിളയില്‍
കൊച്ചി: ഏതു പ്രതിസന്ധി കാലഘട്ടത്തിലും അക്ഷോഭ്യനായി കാണാന്‍ കഴിഞ്ഞിരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. സാധാരണ ജനസമൂഹത്തിന് എന്നും സമീപസ്ഥനായിരുന്ന ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും സഹിഷ്ണുതയോടു കൂടി കണ്ടിരുന്ന അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ ജനകീയ മുഖമായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന, കത്തോലിക്കാ സഭയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരള സമൂഹത്തിന് വലിയ നഷ്ടമാണെന്നും ആര്‍ച്ചുബിഷപ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സ്ട്രാസ്ബർഗ്: മണിപ്പൂരിലെ കലാപത്തിന് അറുതിവരുത്തുന്നതിൽ നിഷ്‌ക്രിയത്വം തുടരുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ യൂറോപ്പ്യൻ പാർലമെന്റിന്റെ രൂക്ഷ വിമർശനം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും സത്വര നടപടികൾ സ്വീകരിക്കുന്നതിനൊപ്പം, വിവാദമായ പട്ടാള ഭരണം പിൻവലിക്കണമെന്നും ഇന്റർനെറ്റ് പുനസ്ഥാപിക്കണമെന്നും യൂറോപ്പ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ നടന്ന യൂറോപ്യൻ പാർലമെന്റ് സമ്മേളനം പാസാക്കിയ പ്രമേയത്തിലൂടെയാണ് ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. യൂറോപ്യൻ പാർലമെന്റംഗം പിയർ ലൗടൂറായിരുന്നു ‘ഇന്ത്യ, ദ സിറ്റ്വേഷൻ ഇൻ മണിപ്പൂർ’ എന്ന പേരിലുള്ള പ്രമേയത്തിന്റെ അവതാരകൻ.
കൊച്ചി: മുതലപ്പൊഴിയില്‍ പുലിമുട്ട് ഉണ്ടാക്കിയതിനുശേഷം സംഭവിച്ച അപകടങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കുമായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎ ല്‍സിഎ). 2006 ല്‍ പുലിമുട്ട് നിര്‍മ്മിച്ചതിനുശേഷം 125 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 69 ലധികം മരണവും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുതലപ്പൊഴിയില്‍ ഉണ്ടായ ദുരന്തത്തില്‍ പെട്ടവര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അപകടങ്ങളില്‍ മരിച്ച വരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ജീവനോപാധി നഷ്ടമായവര്‍ക്കും പാക്കേജിലൂടെ നഷ്ടപരിഹാരം നല്‍കണം. മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നിരന്തരമായി
തിരുവനന്തപുരം : ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപതാം ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ച പട്ടം സെന്റ് മേരീസ് മേജര്‍ എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന മെഴുകുതിരി പ്രദക്ഷിണ ത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ കത്തിച്ച തിരികളുമായി പങ്കെടുത്തു. റാന്നി പെരുന്നാട്ടില്‍ നിന്നും കഴിഞ്ഞ 5 ദിവസമായി പദയാത്രികരായി നടന്നുവരുന്ന തീര്‍ത്ഥാടകര്‍ കബറിലെത്തിച്ചേര്‍ന്നു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടന്നു. തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തല്‍
കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിനന്ദിച്ചു. പരാജയത്തിന്റെ ഭൂതകാല അനുഭവങ്ങളും അതേത്തുടര്‍ന്നുണ്ടായ നിരാശയുമെല്ലാം വെടിഞ്ഞ് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോയ നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രശംസയര്‍ഹിക്കുന്നു. അവരുടെ സമര്‍പ്പണ ത്തോടും കഠിനാദ്ധ്വാനത്തോടും രാജ്യം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. ഈ വലിയ നേട്ടത്തിന് നമുക്കും ദൈവത്തിനു നന്ദിയര്‍പ്പിക്കാം. സങ്കീര്‍ത്തകന്‍ മനോഹരമായി വര്‍ണിച്ചതുപോലെ അതിസ മര്‍ത്ഥരായ നമ്മുടെ ശാസ്ത്രജ്ഞരുടെ സുവര്‍ണനേട്ടത്തിന്റെ ഈ നിമിഷത്തില്‍ നമ്മുടെ ഹൃദയങ്ങള്‍
Don’t want to skip an update or a post?