നഴ്സിംഗ്/പാരാമെഡിക്കല് വിദ്യാര്ത്ഥികള്ക്കുള്ള മദര് തെരേസ സ്കോളര്ഷിപ്പിന് ഇപ്പോള് അപേക്ഷിക്കാം
- Asia National, Featured, LATEST NEWS
- December 30, 2024
ഇംഫാല്‍: കാസംകുലാന്‍ ഗ്രാമത്തിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചു തിരിച്ചുവരുമ്പോള്‍ 500-ലധികം വരുന്ന സ്ത്രീകള്‍ ഞങ്ങളുടെ വാഹനം തടഞ്ഞു. അവരുടെ കൈകളില്‍ ആയുധങ്ങളും പോലീസുകാര്‍ ഉപയോഗിക്കുന്ന വയര്‍ലെസ് സെറ്റുകളും ഉണ്ടായിരുന്നു എന്നതാണ് ആശങ്കാജനകം. ഇത് എങ്ങനെ ലഭിച്ചു എന്ന് അന്വേഷിച്ചാല്‍ പ്രതിക്കൂട്ടിലാകുന്നത് സംസ്ഥാന ഭരണകൂടമായിരിക്കും. ദൈവാനുഗ്രഹംകൊണ്ട് അവര്‍ ഞങ്ങളെ ഉപദ്രവിച്ചില്ല. മറ്റൊരു വഴിയെ മടങ്ങേണ്ടിവന്നു. കേന്ദ്ര സര്‍ക്കാര്‍ ക്രമസമാധാന ചുമതല കൈയ്യാളുന്ന മണിപ്പൂര്‍ കത്തിയെരിയാന്‍ തുടങ്ങിയിട്ട് രണ്ടു മാസത്തോളമായി. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 120-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 50,000-ത്തിനടുത്ത് ആളുകള്‍
കെ.ജെ. മാത്യു (മാനേജിങ് എഡിറ്റര്‍) നമ്മുടെ പ്രിയ സഹോദരി മണിപ്പൂര്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട് രക്തം വാര്‍ന്ന് വഴിയരുകില്‍ കിടക്കുകയാണ്. അവളുടെ അനേക നിഷ്‌കളങ്ക സന്തതികള്‍ കൊല്ലപ്പെട്ടു, കുറേയധികം പേരുടെ ഭവനങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടു. ജീവനുംകൊണ്ട് പലായനം ചെയ്ത അവര്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയില്‍ വനാന്തരങ്ങളില്‍ കഴിയുന്നു. എന്നാല്‍ അവിടെനിന്ന് ഉയരുന്നത് നിരാശയുടെ രോദനങ്ങളല്ല, പ്രത്യാശയുടെ സ്തുതിഗീതങ്ങളാണ്. ചെറിയൊരു തലവേദന വരുമ്പോള്‍ ദൈവസ്‌നേഹത്തെ സംശയിക്കുന്ന നമ്മുടെയൊക്കെ മുമ്പില്‍ വിശ്വാസത്തിന്റെ ധീരസാക്ഷികളായി അവര്‍ നിലകൊള്ളുന്നു. നശ്വരതയിലല്ല, അനശ്വരതയില്‍ പ്രത്യാശ വയ്ക്കുന്നവര്‍ക്കുമാത്രമേ
എറണാകുളം: കെയ്‌റോസ് മീഡിയായും ജോസ് റെയ്‌നി ഫൗണ്ടേഷനും സംയുക്തമായി ‘Resilient Faith’ എന്ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മസ്തിഷ്‌ക ട്യൂമറിന്റെ സമയത്തും ചുറ്റുമുള്ളവരിലേക്ക് ദൈവസ്‌നേഹം പകര്‍ന്നുകൊണ്ട് തന്റെ യുവത്വം ഉജ്ജ്വലമാക്കി കടന്നുപോയ ജോസ് റെയ്‌നിയുടെ സ്മരണയിലാണ് മത്സരം നടത്തുന്നത്. അതിനാല്‍ തന്നെ പോസിറ്റിവിറ്റിയുടെ കണ്ണുകളിലൂടെ ലോകത്തെ കാണാന്‍ പ്രേരിപ്പിക്കുന്ന ക്രിയേറ്റിവിറ്റികളാണ് ഈ മത്സരത്തില്‍ ക്ഷണിക്കുന്നത്. രജിസ്‌ട്രേഷന്‍ ജൂലൈ 15 വരെയാണ്. രജിസ്‌ട്രേഷന്‍ ഫീസ് 500/ രൂപ. ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിന് 75,000/
ജോര്‍ജ് ജോസഫ് (ആല്‍ഫാ ആന്‍ഡ് ഒമേഗ കമ്പ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേരള ഓപ്പറേഷന്‍സ് മേധാവിയാണ് ലേഖകന്‍) ”അറിവ് ലഭിച്ചിട്ടില്ലാത്തവന്‍ എന്റെ അടുക്കല്‍ വരട്ടെ, അവര്‍ എന്റെ വിദ്യാലയത്തില്‍ വസിക്കട്ടെ” (പ്രഭാഷകന്‍ 51: 23). ഇടുക്കി ജില്ലയില്‍ തോട്ടമേഖലയില്‍ കൂലിപ്പണി ചെയ്തിരുന്ന അധികം വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിച്ച എനിക്ക് അമല്‍ജ്യോതി കോളജ് ഓഫ് എഞ്ചിനീയറിങ്ങ് സ്വപ്‌നം കാണാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ ദൈവത്തിന്റെ വലിയ അനുഗ്രഹത്താല്‍ കേരള എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സിന് ഉയര്‍ന്ന റാങ്കു കിട്ടി മെറിറ്റ് സീറ്റില്‍ തന്നെ ഇലക്‌ട്രോണിക്‌സ്
തലശേരി: മണിപ്പൂരില്‍ നടക്കുന്നത് വംശ്യഹത്യയാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പൂരിലേത് ആസൂത്രിത കലാപമാണെന്നും ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഗുരുതര വീഴ്ചപറ്റിയെന്നും ശരിയായ ഇടപെടല്‍ കേന്ദ്രം നടത്തണമെന്നും മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വിവേചനമില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസില്‍ പറഞ്ഞത്. മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ മുഖത്തുനോക്കി പ്രധാനമന്ത്രി ഇതു പറയണം. മണിപ്പൂരില്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കലാപകാരികള്‍ക്ക് എവിടെനിന്നാണ് പോലീസിന്റെ ആയുധം ലഭിച്ചത്? ഭരണകൂടത്തിന്റെ മൗനാനുവാദം ലഭിച്ചോ എന്നു സംശയിക്കണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. മണിപ്പൂരില്‍ മുന്നൂറിലധികം
കാക്കനാട്: ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയി ച്ചിരിക്കുന്ന യൂണിവേഴ്‌സിറ്റികളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു. പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേരള, എം.ജി., കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നല്‍കി. ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലൈ മൂന്ന്- സെന്റ് തോമസ് ദിനം. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
സഗ്രെബ്: ഒരൊറ്റ ദിനം, ഒരു കുടുംബത്തിലെ മൂന്ന് മക്കൾ ദൈവീകശുശ്രൂഷയിലേക്ക്- രണ്ടു പേർ വൈദീക ശുശ്രൂഷയിലേക്ക്, ഒരാൾ ഡീക്കൻ പദവിയിൽ! യൂറോപ്പ്യൻ രാജ്യമായ ക്രൊയേഷ്യയിലെ കത്തോലിക്കാ സഭയാണ് അസാധാരണം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തിരുപ്പട്ട ഡീക്കൻപട്ട ശുശ്രൂഷയ്ക്ക് സാക്ഷിയായത്. ബ്രദർ റെനാറ്റോ പുഡാർ സ്പ്ലിറ്റ്മക്കാർസ്‌ക അതിരൂപതയ്ക്കുവേണ്ടിയും ബ്രദർ മാർക്കോ പുഡാർ ഫ്രാൻസിസ്‌ക്കൻ സഭയ്ക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിച്ചപ്പോൾ, ബ്രദർ റോബർട്ട് പുഡാർ ഫ്രാൻസിസ്‌ക്കൻ സഭയിലാണ് ഡീക്കൺ പട്ടം സ്വീകരിച്ചത്. പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുമ്പുള്ള ശുശ്രൂഷാപട്ടമാണ് ഡയക്കണൈറ്റ് അഥവാ ഡീക്കൻ. വരും വർഷത്തിൽ
തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപകനുമായ ദൈവദാസന് ആര്ച്ചു ബിഷപ് മാര്‍ ഈവാനിയോസിന്റെ എഴുപതാം ഓര്മപ്പെരുന്നാള് ജൂലൈ ഒന്നു മുതല് 15 വരെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര് ആര്ക്കി എപ്പാര്ക്കിയല് കത്തീഡ്രല് ദൈവാലയത്തില് നടക്കും. 15 ന് നടക്കുന്ന ഓര്മ്മപ്പെരുന്നാളില് ജെറുസലേമിലെ ലത്തീന് പാത്രിയാര്ക്കിസ് പിയര്ബറ്റിസ്റ്റ പിറ്റ്സബല്ല ബാവ മുഖ്യാതിഥിയായിരിക്കും. ജൂലൈ ഒന്നിന് വൈകുന്നേര് അഞ്ചിന് പാറശാല ഭദ്രാസനാധ്യക്ഷന് ബിഷപ് ഡോ. തോമസ്
Don’t want to skip an update or a post?