മെല്‍ബണ്‍ യുവജന കണ്വെന്ഷന് ശ്രദ്ധേയമായി
- Asia National, INTERNATIONAL, LATEST NEWS, WORLD
- February 10, 2025
തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപകനുമായ ദൈവദാസന്‍ ആര്‍ച്ചു ബിഷപ് മാര്‍ ഈവാനിയോസിന്റെ എഴുപതാം ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. 15 ന് നടക്കുന്ന ഓര്‍മ്മപ്പെരുന്നാളില്‍ ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് പിയര്‍ബറ്റിസ്റ്റ പിറ്റ്സബല്ല ബാവ മുഖ്യാതിഥിയായിരിക്കും. ജൂലൈ ഒന്നിന് വൈകുന്നേര് അഞ്ചിന് പാറശാല ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. തോമസ്
കൊച്ചി: മണിപ്പൂര്‍ കലാപത്തില്‍ രാഷ്ട്രപതി അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് വരാപ്പുഴ അതിരൂപതാ കെഎല്‍സിഎ ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപ ഭൂമിയില്‍ ദുരിതം അനുഭവിക്കുന്ന നിസഹായരായ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പി ലിന്റെ ആഹ്വാനമനുസരിച്ച് പ്രാര്‍ത്ഥനാ സന്ധ്യ നടത്തി. സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ സന്ധ്യ മോണ്‍. മാത്യു കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും കുടുംബങ്ങളിലും മണിപ്പൂരിലെ ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള
തിരുവനന്തപുരം: മണിപ്പൂരില്‍ അനിയന്ത്രിതമായി തുടരുന്ന കലാപം ക്രൈസ്തവര്‍ക്കെതിരെ ഗൂഡലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാ ണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഉപവാസ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ ജനങ്ങളുടെ വേദനയിലും ദുരിതങ്ങളിലും പങ്കുചേരുന്നുവെന്നും ഡോ. നെറ്റോ പറഞ്ഞു. രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ദുരന്തമനുഭവിക്കുമ്പോള്‍ ഇവിടത്തെ ഭരണാധികാരികള്‍ ഇത്തരത്തിലൊരു സംഭവം നടന്നതായിപോലും ഭാവിക്കുന്നില്ലായെന്ന വേദനാജനകമായ സാഹചര്യമാണ് ഐക്യദാര്‍ഢ്യ ഉപവാസ ധര്‍ണ്ണ
കൊച്ചി: മണിപ്പൂരില്‍ പീഡനമനുഭവിക്കുന്ന വിശ്വാസികളോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചും അവരെ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയില്‍ ജൂലൈ രണ്ടിന് പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനമനുസരിച്ച് അന്നേദിനം കേരള കത്തോലിക്കാസഭയില്‍ പ്രാര്‍ത്ഥനാദിനമാചരിക്കുമെന്ന് കെസിബിസി. മണിപ്പൂരിനെയും ഇന്ത്യയെ യും ദൈവ തിരുമുമ്പില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥി ക്കുകയും അന്നത്തെ സ്‌തോത്രക്കാഴ്ച സമാഹരിച്ച് മണിപ്പൂരിന് നല്‍കുമെന്നും കെസിബിസി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. മണിപ്പൂരില്‍ പുനരധിവാസ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന, ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയ്ക്കാണ്
ഇടയ്ക്കിടെ ഉയരുന്ന വെടിയൊച്ചകള്‍, സൈറണ്‍ മുഴക്കി പായുന്ന പട്ടാളത്തിന്റെയും പോലീസിന്റെയും വാഹനങ്ങള്‍, കത്തിക്കരിഞ്ഞ വീടുകളുടെ നീണ്ടനിര, തകര്‍ക്കപ്പെട്ട ദൈവാലയങ്ങള്‍, മൂന്നൂറിലധികം അഭയാര്‍ത്ഥി ക്യാമ്പുകളിലായി ഏകദേശം 50,000 ആളുകള്‍, എങ്ങുനിന്നും ഉയരുന്ന പുക… കലാപത്തില്‍ വിറങ്ങലിച്ചുനില്ക്കുന്ന മണിപ്പൂരിലെ കാഴ്ചകളെ ഇങ്ങനെ ചുരുക്കാം. ഞങ്ങള്‍ ഇംഫാല്‍ വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ ജനജീവിതം തടസപ്പെട്ടതിന്റെ ചിത്രങ്ങളാണ് എല്ലായിടത്തും കാണാനായത്. വാഹനങ്ങള്‍ ഒഴിഞ്ഞ റോഡുകള്‍, ഇന്റര്‍നെറ്റില്ല, മൊബൈല്‍ ഫോണിന് റെയ്ഞ്ചില്ല, എങ്ങും പട്ടാളം, അടഞ്ഞുകിടക്കുന്ന സ്‌കൂളുകളും മാര്‍ക്കറ്റുകളും പെട്രോള്‍ പമ്പുകളും. പൊതുഗതാഗതവും ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളും
പോർച്ചുഗൽ: ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിക്കാൻ കൃപ ലഭിച്ച ‘മൂന്നാമത്തെ ഇടയക്കുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്. സിസ്റ്റർ ലൂസിയായുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്ന ഡിക്രിയിൽ ഇക്കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചത്. ഫാത്തിമയിൽ 1917 മേയ് 13 മുതൽ ഒക്ടോബർ 13വരെ ദീർഘിച്ച മരിയൻ പ്രത്യക്ഷീകരണത്തിന് വഹിച്ച മൂന്ന് കൂട്ടികളിൽ ഏറ്റവും മുതിർന്നയാളും കൂടുതൽ കാലം ജീവിച്ചയാളാണ് സിസ്റ്റർ ലൂസിയ. 1917ലെ മരിയൻ പ്രത്യക്ഷീകരണ സമയത്ത് 10 വയസുകാരിയായിരുന്ന ലൂസിയ, 97-ാം വയസിലാണ്
ന്യൂഡൽഹി: കലാപഭരിതമായ മണിപ്പുരിൽ സമാധാനം സംജാതമാകാൻ ജൂലൈ രണ്ട് പ്രാർത്ഥനാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ). രാജ്യത്തെ കത്തോലിക്കാസഭയുടെ മുഴുവൻ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും വിശേഷാൽ തിരുക്കർമങ്ങൾ ക്രമീകരിക്കും. ദിവ്യബലിമധ്യേ മണിപ്പുരിനെ സമർപ്പിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതിനൊപ്പം മണിപ്പുരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സമർപ്പിച്ച് എല്ലാ ഇടവകകളിലും ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. മണിപ്പുരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി പ്രദക്ഷിണമോ സമാധാന റാലിയോ നടത്തുക, സഭയുടെ
ഇംഫാൽ: മണിപ്പൂരിലെ കലാപത്തീ അണയ്ക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് ഒൻപതുവയസുകാരി തയാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്നെപ്പോലുള്ള അസംഖ്യം കുട്ടികൾ കാടുകളിലാണിപ്പോൾ കഴിയുന്നതെന്നും തങ്ങൾ നിരന്തരം ജീവഭയത്തോടെയാണ് കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി, ഡെബോറാ എന്ന കുട്ടിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മെയ്‌തെയ് കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപം ഒന്നര മാസങ്ങൾക്കിപ്പുറവും തുടരുകയാണ്. എന്നിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രിക്ക് എതിരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഈ കുട്ടിയുടെ വീഡിയോ വരുംദിനങ്ങളിൽ കൂടുതൽ ചർച്ചയാകും. ഹൈന്ദവർ ഏറെയുള്ള
Don’t want to skip an update or a post?