മെല്ബണ് യുവജന കണ്വെന്ഷന് ശ്രദ്ധേയമായി
- Asia National, INTERNATIONAL, LATEST NEWS, WORLD
- February 10, 2025
കാക്കനാട്: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല് ബസിലിക്ക തുറന്നു പ്രവര്ത്തിക്കാന് തീരുമാനമായി. സീറോമലബാര് സിനഡ് നിയോഗിച്ച മെത്രാന്‍ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂണ് 14 ബുധനാഴ്ച നടത്തിയ ചര്ച്ചയിലാണ് ധാരണയായത്. സഭയുടെ ആസ്ഥാന ദൈവാലയം എത്രയും വേഗം തുറന്ന് പ്രവര്ത്തി ക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും സിനഡ് ആഹ്വാനം ചെയ്തിരുന്നു. സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുര്ബാനയര്പ്പണ രീതി മാത്രമേ ബസിലിക്കയില് അനുവദനീയമായിട്ടുള്ളൂ. ഇത് സാധ്യമാകുന്നതുവരെ ബസിലിക്കയില് വിശുദ്ധ കുര്ബാനയര്പ്പണം ഉണ്ടായിരിക്കുന്നതല്ല. പരിശുദ്ധ സിംഹാസനത്തിന്റെയും സിവില്
ജോസഫ് മൈക്കിള് 20-ാം പിറന്നാള് ആഘോഷിക്കുന്ന ഇടുക്കി രൂപതയുടെ നാള്വഴികളിലൂടെ ഒരു സഞ്ചാരം. ഇടുക്കിയുടെ ചരിത്രത്തെ രണ്ടായിട്ടായിരിക്കും വരുംകാല ചരിത്രകാരന്മാര് വിഭജിക്കാന് സാധ്യത. 2003ന് മുമ്പും അതിനുശേഷവും. കോതമംഗലം രൂപത വിഭജിച്ച് 2003 മാര്ച്ച് രണ്ടിനാണ് ഇടുക്കി രൂപത നിലവില്വന്നത്. 2023 ല് ഇടുക്കി രൂപത 20-ാം പിറന്നാള് ആഘോഷിക്കുമ്പോള് നാടിന്റെ ആത്മീയവും ഭൗതികവുമായ വളര്ച്ചയുടെ കഥകളാണ് പറയാനുള്ളത്. ജാതി-മതവ്യത്യാസങ്ങളില്ലാതെ ഒരു ജനതയുടെ ജീവിതത്തെ അത്രമാത്രം സ്വാധീനിക്കുവാന് രൂപതയ്ക്ക് കഴിഞ്ഞിരിക്കുന്നു. ജനങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളില് അവരെ ചേര്ത്തുപിടിക്കാന് കഴിഞ്ഞ
കാലിഫോര്‍ണിയ: നായകന്റെ മാനസാന്തരം ചര്‍ച്ചയായ വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘പാദ്രേ പിയോ’ യു.എസിലെ തീയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്നു. പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രേ പിയോയെ സിനിമയില്‍ അവതരിപ്പിച്ച പ്രശസ്ത ഹോളിവുഡ് താരം ഷിയ ലബൂഫിന്റെ മാനസാന്തരത്തിലൂടെ റിലീസിംഗിന് മുമ്പേ സിനിമ ഏറെ ചര്‍ച്ചയായിരുന്നു. ഹോളിവുഡിലെ ഹിറ്റ് ചിത്രമായ ‘ട്രാന്‍സ്‌ഫോമേഴ്‌സ്’എന്ന സിനിമയിലൂടെയാണ് ഷിയ ലബൂഫ് പ്രശസ്തിലേക്ക് ഉയര്‍ന്നത്. വിശുദ്ധ പിയോയുടെ ജന്മനാടായ ഇറ്റലിയിലെ പുഗ്ലിയയിലായിരുന്നു ചിത്രീകരണം. ഒന്നാം ലോക മഹായുദ്ധ കാലത്ത് വിശുദ്ധ പാദ്രേ പിയോയ്ക്ക്
വെയിൽസ്: ആംഗ്ലിക്കൻ സഭയിൽനിന്ന് ഒരു ബിഷപ്പുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തുന്നു. 2013 മുതൽ 2019 വരെ വെയിൽസിലെ മോൺമൗത്ത് രൂപതയുടെ ബിഷപ്പായിരുന്ന റിച്ചാർഡ് പെയിനാണ് കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നത്. ന്യൂപോർട്ടിലെ സെന്റ് ബേസിൽ ആൻഡ് സെന്റ് ഗ്ലാഡിസ് കാത്തലിക് ദൈവാലയത്തിൽ വച്ച് ജൂലൈ രണ്ടിന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന അദ്ദേഹം പിന്നീട് തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ വൈദീക ശുശ്രൂഷ ആരംഭിക്കും. ബെനഡിക്ട് 16മൻ പാപ്പ രൂപം നൽകിയ പേർസണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ്
ടെക്സസ്: കാത്തലിക് ടെലിവിഷൻ രംഗത്തെ വിഖ്യാതമായ ‘ഗബ്രിയേൽ അവാർഡ്’ ഉൾപ്പെടെ 12 അന്താരാഷ്ട്ര മാധ്യമ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി ശാലോം മീഡിയ. ലോക സുവിശേഷവത്ക്കരണ രംഗത്ത് ആഗോള സാന്നിധ്യമായി മാറിയ ‘ശാലോം ടൈഡിംഗ്സും’ ‘ശാലോം വേൾഡും’ ആറ് വീതം പുരസ്‌ക്കാരങ്ങളാണ് ഇത്തവണ സ്വന്തമാക്കിയത്. സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് അമേരിക്കയിലെ ‘കാത്തലിക് മീഡിയ അസോസിയേഷൻ’ ഏർപ്പെടുത്തിയ ഗബ്രിയേൽ അവാർഡ്, കാത്തലിക് പ്രസ് അവാർഡ് എന്നീ വിഭാഗങ്ങളിലാണ് ശാലോം മീഡിയ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.
ലിസ്ബൺ: ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന് (WYD) കത്തോലിക്കാ വിശ്വാസീസമൂഹം ദിനങ്ങൾ എണ്ണി കാത്തിരിക്കവേ ഇതാ ഒരു അഭിമാന വാർത്ത: ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ യൂറോപ്പ്യൻ രാജ്യമായ പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന 17-ാമത് ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയ പാർട്ണറാകാൻ ‘ശാലോം വേൾഡ്’. യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്ന അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും പോർച്ചുഗൽ മെത്രാൻ സമിതിയും ഉൾപ്പെടുന്ന സംഘാടക സമിതിയുമായി ഇക്കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച്
കാഞ്ഞിരപ്പള്ളി: ക്രൈസ്തവ വിശ്വാസത്തിനും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും എതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്കും കടന്നുകയറ്റത്തിനും താക്കീത് നല്‍കിക്കൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. ചില രാഷ്ട്രീയ കക്ഷികളുടെയും ചില വര്‍ഗീയ തീവ്രവാദികളുടെയും കടന്നുകയറ്റത്തിനെതിരെ ശക്തമായ എതിര്‍പ്പും മുന്നറിയിപ്പ് നല്‍കുന്ന വന്‍ റാലിയാണ് വിശ്വാസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാ കത്തോലിക്കാ കോണ്‍ഗ്രസ്, യുവദീപ്തി- എസ് എം വൈ എം നേതൃത്വത്തില്‍ രൂപതയിലെ എല്ലാ സംഘടനകളുടെയും സഹകരണത്തില്‍ നടന്ന ഐക്യദാര്‍ഢ്യ റാലി ജനസാഗരമായി. കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍,
കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ട തിരിച്ചറിയണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. കെസിബിസിയുടെ വര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളും അപവാദപ്രചരണങ്ങളും അടുത്ത കാലത്തായി വര്‍ധിച്ചുവരുകയാണെന്ന് യോഗം വിലയിരുത്തി. സമാനമായ വിഷയങ്ങള്‍ മറ്റു സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്ന രാഷ്ട്രീയ സമുദായ സംഘടനകള്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ മാത്രം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ട ഉണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരും മത സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകരും
Don’t want to skip an update or a post?