ഡല്‍ഹി കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; യേശുവിന്റെ പ്രബോധനങ്ങള്‍ സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്തട്ടെയെന്ന് ക്രിസ്മസ് ആശംസ
- ASIA, Asia National, Featured, INDIA, LATEST NEWS
- December 26, 2025

കാഞ്ഞിരപ്പള്ളി: ക്രൈസ്തവ വിശ്വാസത്തിനും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും എതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്കും കടന്നുകയറ്റത്തിനും താക്കീത് നല്‍കിക്കൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. ചില രാഷ്ട്രീയ കക്ഷികളുടെയും ചില വര്‍ഗീയ തീവ്രവാദികളുടെയും കടന്നുകയറ്റത്തിനെതിരെ ശക്തമായ എതിര്‍പ്പും മുന്നറിയിപ്പ് നല്‍കുന്ന വന്‍ റാലിയാണ് വിശ്വാസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാ കത്തോലിക്കാ കോണ്‍ഗ്രസ്, യുവദീപ്തി- എസ് എം വൈ എം നേതൃത്വത്തില്‍ രൂപതയിലെ എല്ലാ സംഘടനകളുടെയും സഹകരണത്തില്‍ നടന്ന ഐക്യദാര്‍ഢ്യ റാലി ജനസാഗരമായി. കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍,

കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ട തിരിച്ചറിയണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. കെസിബിസിയുടെ വര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളും അപവാദപ്രചരണങ്ങളും അടുത്ത കാലത്തായി വര്‍ധിച്ചുവരുകയാണെന്ന് യോഗം വിലയിരുത്തി. സമാനമായ വിഷയങ്ങള്‍ മറ്റു സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്ന രാഷ്ട്രീയ സമുദായ സംഘടനകള്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ മാത്രം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ട ഉണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരും മത സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകരും

കൊച്ചി: കേരളാ കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് (കെസിഎംഎസ്) പ്രസിഡന്റായി സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്‌ഐസിയെ തിരഞ്ഞെടുത്തു. റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡിയാണ് വൈസ് പ്രസിഡന്റ്. പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി- കെസിഎംഎസ് സംയുക്ത യോഗത്തില്‍ വച്ച് ഇവര്‍ ചുമതല ഏറ്റെടുത്തു. ഫാ. ജോസ് അയ്യങ്കനാല്‍ എംഎസ്ടി, ബ്ര. വര്‍ഗീസ് മഞ്ഞളി സിഎസ്ടി, സിസ്റ്റര്‍ മരിയ ആന്റേ സിഎംസി, സിസ്റ്റര്‍ ലിസി സിടിസി എന്നിവരാണ് പുതിയ കെസിഎംഎസ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍. ദൈവദാസന്‍ മാര്‍ ഇവാനിയോസ് സ്ഥാപിച്ച

വത്തിക്കാൻ സിറ്റി: കേവലം 1300 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് അപ്പസ്‌തോലിക സന്ദർശനം നടത്താനൊരുങ്ങി ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ശനിയാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ലൂണി പ്രസ്താവന പുറപ്പെടുവിച്ചത്. ‘മംഗോളിയൻ പ്രസിഡന്റിന്റെയും രാജ്യത്തെ സഭാ അധികാരികളുടെയും ക്ഷണം സ്വീകരിച്ച് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ പാപ്പ മംഗോളിയയിൽ അപ്പസ്‌തോലിക പര്യടനം നടത്തും.’ അപ്പോസ്‌തോലിക പര്യടനത്തിന്റെ മറ്റ് വിശദാംശങ്ങൾ വരും ആഴ്ചകളിൽ വത്തിക്കാൻ പ്രസ് പുറത്തുവിടും. ഹംഗേറിയൻ

വത്തിക്കാൻ സിറ്റി: ഒഡിഷയിലെ ബാലസോറിൽ മുന്നൂറോളം പേരുടെ മരണത്തിനിന് ഇടയാക്കിയ ട്രെയിൻ അപകടത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയും പ്രാർത്ഥന അറിയിച്ചും ഫ്രാൻസിസ് പാപ്പ. ദുരന്ത വാർത്ത അറിഞ്ഞ് ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിക്ക് പാപ്പ ടെലഗ്രാം സന്ദേശം അയക്കുകയായിരുന്നു. സന്ദേശത്തിൽ, മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു പാപ്പ. പരിക്കേറ്റവർക്കുവേണ്ടിയും പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിലപിക്കുന്നവർക്കായും അദ്ദേഹം പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. അതുപോലെ, രക്ഷാപ്രവർത്തനം നടത്തുന്നവരെയും പാപ്പ ദൈവസമക്ഷം സമർപ്പിച്ചു. ‘മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്‌നേഹനിർഭരമായ കാരുണ്യത്തിന്

രഞ്ജിത്ത് ലോറന്‍സ് ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം ചെറുതായാലും വലുതായാലും അത് നൂറ് ശതമാനം വിശ്വസ്തതയോടെ പൂര്‍ത്തീകരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ച ഇടയനാണ് കോട്ടപ്പുറം രൂപതാധ്യക്ഷനായിരുന്ന ബിഷപ് ജോസഫ് കാരിക്കശേരി. കോട്ടപ്പുറം രൂപതയുടെ മെത്രാനായി 12 വര്‍ഷക്കാലം സ്തുത്യര്‍ഹമായി സേവനം ചെയ്തശേഷം പിതാവ് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രൂപതയിലെ ഒരോ കുടുംബയൂണിറ്റും നേരിട്ട് സന്ദര്‍ശിച്ച് ജനങ്ങളോടൊപ്പം സമയം ചിലവഴിച്ച് അവരിലൊരാളായി മാറിയ ഈ ഇടയന്‍ അക്ഷരാര്‍ത്ഥത്തില്‍ ജനഹൃദയങ്ങളെ തൊട്ടറിഞ്ഞ മെത്രാനായിരുന്നു. പിതാവിനെ ഏറെ സ്വാധീനിച്ച രണ്ട് പേരാണ് വരാപ്പുഴ അതിരൂപതയുടെ മുന്‍ മെത്രാന്‍മാരായിരുന്ന

കെ.ജെ മാത്യു (മാനേജിങ് എഡിറ്റര്‍) ”എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്”, സ്വേച്ഛാധിപത്യത്തിനെതിരെ ഒളിയമ്പ് എയ്യുന്ന പരിഹാസച്ചുവയുള്ള ഈ പ്രസ്താവന പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വലിന്റേതാണ്. ഇതിന് വര്‍ത്തമാനകാല സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നും കാര്യങ്ങളുടെ പോക്കുകണ്ടാല്‍. മനുഷ്യനും മൃഗങ്ങളും തുല്യരാണ്, എന്നാല്‍ മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ് – ഇതാണ് ഇന്നത്തെ നീതി. മനുഷ്യരെ മൃഗങ്ങള്‍ കൊന്നാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ മൃഗങ്ങളെ കൊല്ലുന്നത് വലിയ അപരാധമാണ്! മനുഷ്യജീവനുകള്‍ കൊമ്പില്‍ കോര്‍ത്ത കാട്ടുപോത്തിനെ

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS വാക്കുകള്‍ക്കൊരു പ്രത്യേക ശക്തിയുണ്ട്, മനുഷ്യബന്ധങ്ങളെ വിളക്കി ചേര്‍ക്കാനും അറുത്തു മുറിക്കാനും കഴിയുന്നത് വാക്കുകള്‍ കൊണ്ട് മാത്രമാണ്… വാക്കുകള്‍ അത്രമേല്‍ ശക്തമാണ്. ഇ. സന്തോഷ് കുമാറിന്റെ പുസ്തകത്തിന്റെ പേര് ‘വാക്കുകള്‍’ എന്നാണ്. പരസ്പരം സ്‌നേഹിച്ചിരുന്നവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ പതിനഞ്ച് വര്‍ഷങ്ങളുടെ മറനീക്കി കൂടിക്കാഴ്ചക്കിറങ്ങുമ്പോള്‍ അവിടെ വാക്കുകള്‍ എങ്ങനെയാവും പ്രവഹിക്കുക…അവര്‍ എങ്ങനെയാവും സംസാരിക്കുക. വാക്കുകളെക്കാളും ഉപരിയായി മൗനം പൊഴിഞ്ഞിറങ്ങിയ ആ നേരത്തെക്കുറിച്ച് നേര്‍ത്ത വിഷാദ ചുവയുള്ള സംഗീതം പോലെ ആസ്വാദകന്റെ ഉള്ളിലേക്കിരച്ചു




Don’t want to skip an update or a post?