Follow Us On

21

September

2023

Thursday

ഒഡിഷയിലെ ട്രെയിൻ അപകടം: അഗാധ ദുഃഖം രേഖപ്പെടുത്തിയും പ്രാർത്ഥന നേർന്നും ഫ്രാൻസിസ് പാപ്പയുടെ ടെലഗ്രാം സന്ദേശം

ഒഡിഷയിലെ ട്രെയിൻ അപകടം: അഗാധ ദുഃഖം രേഖപ്പെടുത്തിയും  പ്രാർത്ഥന നേർന്നും ഫ്രാൻസിസ് പാപ്പയുടെ ടെലഗ്രാം സന്ദേശം

വത്തിക്കാൻ സിറ്റി: ഒഡിഷയിലെ ബാലസോറിൽ മുന്നൂറോളം പേരുടെ മരണത്തിനിന് ഇടയാക്കിയ ട്രെയിൻ അപകടത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയും പ്രാർത്ഥന അറിയിച്ചും ഫ്രാൻസിസ് പാപ്പ. ദുരന്ത വാർത്ത അറിഞ്ഞ് ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിക്ക് പാപ്പ ടെലഗ്രാം സന്ദേശം അയക്കുകയായിരുന്നു. സന്ദേശത്തിൽ, മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു പാപ്പ.

പരിക്കേറ്റവർക്കുവേണ്ടിയും പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിലപിക്കുന്നവർക്കായും അദ്ദേഹം പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. അതുപോലെ, രക്ഷാപ്രവർത്തനം നടത്തുന്നവരെയും പാപ്പ ദൈവസമക്ഷം സമർപ്പിച്ചു. ‘മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്‌നേഹനിർഭരമായ കാരുണ്യത്തിന് ഭരമേൽപ്പിക്കുന്നു. അവരുടെ നഷ്ടത്തിൽ വിലപിക്കുന്നവരെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്കും രക്ഷാസേനാംഗങ്ങളുടെ പ്രയത്‌നങ്ങൾക്കും പ്രാർത്ഥനകൾ അർപ്പിക്കുന്നു. എല്ലാവരിലും ധൈര്യത്തിന്റെയും സാന്ത്വനത്തിന്റെയും ദൈവിക ദാനങ്ങൾ ചൊരിയപ്പെടട്ടെ,’ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ മുഖാന്തരം കൈമാറിയ സന്ദേശത്തിൽ പാപ്പ കുറിച്ചു.

രാജ്യത്ത് അടുത്തയിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്. ഇന്നലെ (മേയ് രണ്ട്) രാത്രി 7.20ന് ഒഡീഷയുടെ തലസ്ഥാനമായ ബാലസോറിലെ ബഹനാഗ റെയിൽവെ സ്‌റ്റേഷനു സമീപമുണ്ടായ അപകടത്തിൽ ഇതുവരെ മരണസംഖ്യ 288 കടന്നു. ഏതാണ്ട് 900 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും പരിക്കുകൾ ഗുരുതരമായതിനാൽ മരണസംഖ്യം ഇനിയും ഉയർന്നേക്കുമെന്നാണ് സൂചനകൾ. കോറമാണ്ഡൽ എക്‌സ്പ്രസ് ട്രാക്ക് തെറ്റിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കണ്ടെത്തൽ.

മെയിൻ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന എക്‌സ്പ്രസ്, ചരക്ക് ട്രെയിൻ നിർത്തിയിടാനുള്ള 750 മീറ്റർ നീളത്തിലുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു. ഈ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് 130 കിലോമീറ്റർ വേഗതയിൽ വന്ന എക്‌സ്പ്രസ് പാഞ്ഞുകയറി. കൂട്ടിയിടിയുടെ ആഘാതത്തിൽ എക്‌സ്പ്രസിന്റെ 22 ബോഗികൾ പാളം തെറ്റി. ഇതിൽ മൂന്ന് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോയ യശ്വന്ത്പുർ- ഹൗറ എക്‌സ്പ്രസിന് മുകളിലേക്ക് പതിച്ചു. ഇതോടെ ഹൗറ എക്‌സ്പ്രസിന്റെ നാല് ബോഗികൾ പാളം തെറ്റുകയായിരുന്നെന്നുമാണ് നിഗമനം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?