Follow Us On

24

December

2024

Tuesday

1300 കത്തോലിക്കർ മാത്രമുള്ള രാജ്യത്തേക്ക് ഫ്രാൻസിസ് പാപ്പ ആഗതനാകുന്നു; സന്തോഷം വിവരിക്കാനാവാതെ മംഗോളിയയിലെ സഭ

1300 കത്തോലിക്കർ മാത്രമുള്ള രാജ്യത്തേക്ക് ഫ്രാൻസിസ് പാപ്പ ആഗതനാകുന്നു; സന്തോഷം വിവരിക്കാനാവാതെ മംഗോളിയയിലെ സഭ

വത്തിക്കാൻ സിറ്റി: കേവലം 1300 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് അപ്പസ്‌തോലിക സന്ദർശനം നടത്താനൊരുങ്ങി ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ശനിയാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ലൂണി പ്രസ്താവന പുറപ്പെടുവിച്ചത്. ‘മംഗോളിയൻ പ്രസിഡന്റിന്റെയും രാജ്യത്തെ സഭാ അധികാരികളുടെയും ക്ഷണം സ്വീകരിച്ച് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ പാപ്പ മംഗോളിയയിൽ അപ്പസ്‌തോലിക പര്യടനം നടത്തും.’ അപ്പോസ്‌തോലിക പര്യടനത്തിന്റെ മറ്റ് വിശദാംശങ്ങൾ വരും ആഴ്ചകളിൽ വത്തിക്കാൻ പ്രസ് പുറത്തുവിടും.

ഹംഗേറിയൻ പര്യടനം പൂർത്തിയാക്കി വത്തിക്കാനിലേക്കുള്ള മടക്കയാത്രയ്ക്കിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് മംഗോളിയ സന്ദർശിക്കാനുള്ള ആഗ്രഹം പാപ്പ ആദ്യമായി പങ്കുവെച്ചത്. പിന്നീട്, പേപ്പൽ ഫ്‌ളൈറ്റ് എന്ന ഖ്യാതി നേടിയ ഇറ്റാലിയൻ വിമാന കമ്പനിയായ ഐ.ടി.എ എയർവേയ്‌സ് ജീവനക്കാരുമായി വേദി പങ്കിട്ടപ്പോഴും ബുദ്ധമത വിശ്വാസികൾ ഏറെയുള്ള മംഗോളിയ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം വീണ്ടും ആവർത്തിച്ചു. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന ദിനത്തിൽ പങ്കെടുത്തശേഷം നടക്കുന്ന പേപ്പൽ പര്യടനം അവിസ്മരണീയമാക്കാൻ മംഗോളിയയിലെ സഭ ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

വാർത്താ ഏജൻസിയായ ‘ഫീദെസി’ന്റെ റിപ്പോർട്ട് പ്രകാരം 3.3 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 1,300 മാത്രമാണ് കത്തോലിക്കർ. ജനസംഖ്യയുടെ 87.1%വും ബുദ്ധമത വിശ്വാസികളാണ്. മംഗോളിയയിലെ ക്രൈസ്തവ ചരിത്രം 13ാം നൂറ്റാണ്ടിൽ ആരംഭിച്ചെങ്കിലും രാജഭരണങ്ങൾ മാറിമാറി വന്നതോടെ വിശ്വാസം ക്ഷയിച്ചു. എന്നാൽ 19ാം നൂറ്റാണ്ടിൽ മംഗോളിയയിൽ കത്തോലിക്കാ മിഷൻ ആരംഭിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പീഡനങ്ങളെ തുടർന്ന് അതും നാമാവശേഷമായി. പിന്നീട് 1991ൽ ജനാധിപത്യം നിലവിൽ വന്നതോടെ അവിടേക്ക് മടങ്ങിയെത്തിയ മിഷണറിമാരിലൂടെയാണ് കത്തോലിക്കാവിശ്വാസത്തിന്റെ വളർച്ച ആരംഭിച്ചത്.

റഷ്യയും ചൈനയും അതിർത്തി പങ്കിടുന്ന രാജ്യത്തിന്റെ തലസ്ഥാനമായ ഉലാൻബാതറിലെ അപ്പസ്‌തോലിക് പ്രിഫെക്ടിന് കീഴിലാണ് മംഗോളിയൻ കത്തോലിക്കർ ഉൾപ്പെടുന്നത്. ഇറ്റലിയിൽ നിന്നുള്ള കർദിനാൾ ജോർജിയോ മാരെങ്കോയാണ് രാജ്യത്തെ അപ്പസ്‌തോലിക് പ്രീഫെക്ട്. കർദിനാൾമാരിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് അദ്ദേഹം. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ കർദിനാൾ സംഘത്തിൽ ഉൾപ്പെടുത്തുകയത്. ഡാർഖാൻ, അർവൈഖീർ, എർഡെനെറ്റ് എന്നിവിടങ്ങളിൽ ഉൾപ്പെടെ ആറ് കത്തോലിക്കാ ദൈവാലയങ്ങളാണ് രാജ്യത്തുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?