കൊച്ചി: കേരളാ കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് (കെസിഎംഎസ്) പ്രസിഡന്റായി സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയെ തിരഞ്ഞെടുത്തു. റവ. ഡോ. അഗസ്റ്റിന് മുള്ളൂര്‍ ഒസിഡിയാണ് വൈസ് പ്രസിഡന്റ്. പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി- കെസിഎംഎസ് സംയുക്ത യോഗത്തില്‍ വച്ച് ഇവര്‍ ചുമതല ഏറ്റെടുത്തു. ഫാ. ജോസ് അയ്യങ്കനാല്‍ എംഎസ്ടി, ബ്ര. വര്‍ഗീസ് മഞ്ഞളി സിഎസ്ടി, സിസ്റ്റര്‍ മരിയ ആന്റേ സിഎംസി, സിസ്റ്റര്‍ ലിസി സിടിസി എന്നിവരാണ് പുതിയ കെസിഎംഎസ് എക്സിക്യൂട്ടിവ് അംഗങ്ങള്‍.
ദൈവദാസന് മാര്‍ ഇവാനിയോസ് സ്ഥാപിച്ച ക്രിസ്ത്വാനുകരണ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആണ് സി. ഡോ. ആര്‍ദ്ര എസ്ഐസി. കെസിഎംഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു സന്യാസിനി നിയോഗിക്കപ്പെടുന്നത് ഇതാദ്യമായാണ്.
Leave a Comment
Your email address will not be published. Required fields are marked with *