Follow Us On

23

November

2024

Saturday

കാഞ്ഞിരപ്പള്ളിയെ ജനസാഗരമാക്കി ഐക്യദാര്‍ഢ്യ റാലി

കാഞ്ഞിരപ്പള്ളിയെ ജനസാഗരമാക്കി ഐക്യദാര്‍ഢ്യ റാലി

കാഞ്ഞിരപ്പള്ളി:  ക്രൈസ്തവ വിശ്വാസത്തിനും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും എതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്കും കടന്നുകയറ്റത്തിനും താക്കീത് നല്‍കിക്കൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. ചില രാഷ്ട്രീയ കക്ഷികളുടെയും ചില വര്‍ഗീയ തീവ്രവാദികളുടെയും കടന്നുകയറ്റത്തിനെതിരെ ശക്തമായ എതിര്‍പ്പും മുന്നറിയിപ്പ് നല്‍കുന്ന വന്‍ റാലിയാണ് വിശ്വാസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാ കത്തോലിക്കാ കോണ്‍ഗ്രസ്, യുവദീപ്തി- എസ് എം വൈ എം നേതൃത്വത്തില്‍ രൂപതയിലെ എല്ലാ സംഘടനകളുടെയും സഹകരണത്തില്‍ നടന്ന ഐക്യദാര്‍ഢ്യ റാലി ജനസാഗരമായി.

കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍, യുവദീപതി  രൂപത പ്രസിഡന്റ് സനു പുതുശേരി എന്നിവര്‍ ചേര്‍ന്ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ ഡെന്നി കൈപ്പനാനി, രാജേഷ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പതാക കൈമാറിയത്.

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ മരണമടഞ്ഞ ശ്രദ്ധ സതീഷിനെ സ്മരിച്ചു കൊണ്ടുളള പ്രാര്‍ത്ഥനയോടെ ആരംഭിച്ച റാലി കാഞ്ഞിരപ്പള്ളി ടൗണ്‍ചുറ്റി  പേട്ടക്കവലയ്ക്ക്  സമീപമുള്ള ഗ്രൗണ്ടില്‍ സമാപിച്ചു.  ധാര്‍മ്മികതയ്ക്കും വിരുദ്ധവും പൊതുസമൂഹത്തെ തകര്‍ക്കുന്നതുമായ വെല്ലുവിളികളെ ധൈര്യപൂര്‍വ്വം നേരിടുമെന്ന് സമൂഹം  ഏറ്റുപറഞ്ഞ പ്രതിജ്ഞാ വാചകം കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ടെസി ബിജു പാഴിയാങ്കല്‍ ചൊല്ലിക്കൊടുത്തു.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, ചങ്ങനാശേരി അതിരൂപതാ ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, രൂപതാ പ്രസിഡന്റ് ജോമി കൊച്ചു പറമ്പില്‍, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് സാം ഓടയ്ക്കല്‍, രൂപതാ പ്രസിഡന്റ് സനു പുന്നയ്ക്കല്‍, അലോക ബെന്നി എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നും എത്തിയ വിശ്വാസികള്‍, വൈദികര്‍, സന്യസ്തര്‍, സംഘടനാ പ്രതിനിധികള്‍, വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കുചേര്‍ന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?