Follow Us On

21

April

2025

Monday

മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ചുട്ടുകൊന്നു

മണിപ്പൂരില്‍ ക്രൈസ്തവ  കുടുംബത്തെ ചുട്ടുകൊന്നു

ഇംഫാല്‍: മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തകൂടി മണിപ്പൂരില്‍നിന്നും പുറത്തുവന്നു. ആംബുലന്‍സില്‍ ആശുപത്രിയിലേക്കുപോയ കുക്കി വിഭാഗത്തില്‍പ്പെട്ട ഏഴുവയസുകാരനുള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ മെയ്‌തേയി വിഭാഗത്തിലെ കലാപകാരികള്‍ ആംബുലന്‍സിനുളളിലിട്ട് ചുട്ടുകൊന്നിരിക്കുന്നു. പോലീസിന്റെ കണ്‍മുമ്പിലാണ് ഈ ക്രൂരത അരങ്ങേറിയത്. അവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചില്ല എന്ന ആരോപണവുമുണ്ട്. സംഭവം രഹസ്യമാക്കി വയ്ക്കാനാണ് പോലീസ് ശ്രമിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

തലസ്ഥാന നഗരമായ ഇംഫാലിനടുത്തുവച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്. കാങ്ചുപിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ചാണ് ഏഴു വയസുകാരനായ ടോണ്‍സിങ് ഹാങ്‌സിങിന്റെ തലയ്ക്കു കലാപകാരികളുടെ വെടിയേറ്റത്. അമ്മ മീന ഹാങ്‌സിങ് (45), ബന്ധു ലിഡിയ ലോരെംമ്പം (37) എന്നിവര്‍ കുട്ടിയുമായി ആംബുലന്‍സില്‍ ഇംഫാലിലെ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു. യാത്രാമധ്യേ മെയ്‌തേയി ഭൂരിപക്ഷ മേഖലയില്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയാണ് കലാപകാരികള്‍ തീവെച്ചത്. അവര്‍ മൂന്നു പേരും വാഹനത്തിനുള്ളില്‍ കത്തിക്കരിഞ്ഞു. ആംബുലന്‍സ് ഡ്രൈവറും നഴ്‌സും ഓടി രക്ഷപ്പെട്ടു.

ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ടെലഗ്രാഫ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോലീസില്‍ നിന്നും ആരും ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലായെന്നും പോലീസ് സ്‌റ്റേഷനില്‍ പോകുവാന്‍ ഭയമാണെന്നും മകനെയും ഭാര്യയെയും നഷ്ടപ്പെട്ട ജോഷ്വ ഹാങ്‌സിങ് പറഞ്ഞതായും ടെലഗ്രാഫ് റിപ്പോര്‍ട്ടിലുണ്ട്. ഈ സംഭവത്തിനുശേഷം കുക്കി ആധിപത്യ മേഖലയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് ജോഷ്വ ഇപ്പോള്‍ കഴിയുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല. കലാപത്തില്‍ കുക്കികള്‍ക്കെതിരെ കള്ളക്കേസുകളടക്കം എടുക്കുന്ന പോലീസ് മെയ്‌തേയി കലാപകാരികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന ആരോപണം ആദ്യംമുതല്‍ നിലനിന്നിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലാണ് അത്തരമൊരു സമീപനം സ്വീകരിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?