ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം
- ASIA, Asia National, Featured, Kerala, LATEST NEWS
- September 19, 2024
കൊച്ചി: മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം ജനാധിപത്യ ധ്വംസനമാണെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്). അടുത്തകാലത്തായി കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളും അനാവശ്യ നടപടികളും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണ്. മാധ്യമങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളോടുള്ള അവഹേളനമാണെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ യോഗം വിലയിരുത്തി. പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, വി.പി. മത്തായി, ഇ.ഡി. ഫ്രാന്‍സിസ്, വി.സി. ജോര്‍ജുകുട്ടി, ജോജി വിഴലില്‍, എന്‍.പി.
തൃശൂര്‍: മണിപ്പൂര്‍ കലാപത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. പ്രതിഷേധയോഗം സിബിസിഐ പ്രസിഡന്റും തൃശൂര്‍ മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുവദിക്കുന്ന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും വേദനിക്കുന്ന മണിപ്പൂര്‍ ജനതയ്‌ക്കൊപ്പം മുഴുവന്‍ ക്രൈസ്തവരുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തിയ ഫാ. ജോണ്‍സണ്‍ തേക്കടയില്‍ മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന ഹൃദയഭേദകമായ ക്രൈസ്തവ ഉല്‍മൂലനത്തിന്റെ നേരില്‍ കണ്ട അനുഭവങ്ങള്‍ വളരെ വേദനയോടെ പങ്കുവെച്ചു. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട്
അലപ്പോ: ഇസ്ലാമിക തീവ്രവാദികൾ സിറിയയിൽ തേർവാഴ്ച നടത്തിയ നാളിലും അജപാലന ദൗത്യം സധൈര്യം നിർവഹിച്ച ഫാ. ഹന്ന ജലൂഫ് അലപ്പോ അപ്പസ്‌തോലിക് വികാരിയത്തിന്റെ ഇടയദൗത്യത്തിലേക്ക്. ഇക്കഴിഞ്ഞ ദിവസമാണ് അലപ്പോയുടെ അപ്പസ്‌തോലിക് വികാരിയായി ഇദ്ദേഹത്തെ ഫ്രാൻസിസ് പാപ്പ നിയമിച്ചത്. സിറിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദരിദ്രർക്കിടയിൽ സേവനം ചെയ്ത അദ്ദേഹത്തെ 2014ൽ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ഏതാനും ദിവസം ബന്ധിയാക്കുകയും ചെയ്തിരുന്നു. അലപ്പോയിൽ അധിവസിക്കുന്ന ലത്തീൻ ആരാധനക്രമം പിന്തുടരുന്ന വിശ്വാസീസമൂഹത്തിന്റെ അജപാലനമാണ് അലപ്പോ അപ്പസ്‌തോലിക് വികാരിയത്തിന്റെ ലക്ഷ്യം. രൂപത സ്ഥാപിക്കാൻ
ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി മറ്റേതൊരു അപ്പസ്‌തോലനെയുംപോലെ സ്വപ്‌നങ്ങളുടെ വലിയ ഭണ്ഡാരവുമായിട്ടാവണം തോമാശ്ലീഹായും ക്രിസ്തുവിനെ അനുധാവനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടാവുക. റോമിനെതിരെ പടവെട്ടുന്ന മിശിഹായുടെ അടുത്ത അനുയായിത്തിളങ്ങി, അവന്റെ രാജകീയ മഹത്വത്തില്‍ അവനോടൊപ്പം ആയിരിക്കാനുള്ള ആഗ്രഹങ്ങള്‍… അവന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളും വിപ്ലവകരമായ ഇടപെടലുകളൊക്കെ അവന്റെ ശിഷ്യനെന്ന നിലയില്‍ തോമാശ്ലീഹായുടെ പ്രതീക്ഷകളും മോഹങ്ങളും വാനോളം ഉയര്‍ത്തിയിട്ടുണ്ടാവണം. അങ്ങനെ യേശു തന്റെ ദൗത്യത്തിന്റെ മഹത്വത്തില്‍ നില്‍ക്കുമ്പോള്‍ നടത്തുന്ന പീഡനുഭവ പ്രവചനങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ തോമാശ്ലീഹായ്ക്ക് കഴിയാതെ വരുമ്പോഴും, ‘അവനോടൊപ്പം നമുക്കും
ജോസഫ് മൂലയില്‍ ആമസോണ്‍ വനത്തില്‍നിന്നും 40 ദിവസങ്ങള്‍ക്കുശേഷം രക്ഷപ്പെട്ട നാല് കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകം അമ്പരപ്പോടെയാണ് കേട്ടത്. പൈലറ്റടക്കം ആ ചെറുവിമാനത്തില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരും അപകടത്തില്‍ മരണമടഞ്ഞിരുന്നു. സ്വന്തം അമ്മയുടെ മരണതീരത്തുനിന്നാണ് 13,11, 4, കേവലം 11 മാസം മാത്രം പ്രായമുള്ള കുട്ടിയടക്കം ജീവിതത്തിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. തനിക്ക് ഇവിടെനിന്നും രക്ഷപ്പെടുക അസാധ്യമാണെന്ന് അപകടം നടന്ന് നാല് ദിവസത്തിനുശേഷം അമ്മ തിരിച്ചറിഞ്ഞ്, മക്കളോടു കാടിനു പുറത്തേക്ക് നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍.
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് ചില സിനിമകള്‍ കണ്ടു കഴിഞ്ഞാല്‍ മനസിന് എന്തെന്നില്ലാത്ത ഒരു സന്തോഷമായിരിക്കും. അത്തരത്തില്‍ മനസിന് ഭയങ്കര സന്തോഷം നല്‍കിയ ഒരു സിനിമയായിരുന്നു Bekas. സനായും ദനായും സഹോദരങ്ങളാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട അവര്‍ക്ക് സ്വന്തമെന്ന് പറയാന്‍ അവര്‍ രണ്ടുപേരും മാത്രമേയുള്ളു. ഷൂ പോളിഷ് ചെയ്തും മറ്റുമാണ് അവര്‍ ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. ആ സമയത്താണ് അവരുടെ നാട്ടില്‍ സൂപ്പര്‍മാന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. സൂപ്പര്‍മാന്‍ വിചാരിച്ചാല്‍ തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ആ നിഷ്‌കളങ്കരായ കുരുന്നുകള്‍
ഫാ. ഷിനോയി കാരിവേലില്‍ മേഘാലയിലെ തുറ രൂപത വൈദികനായ ഫാ. സിറിയക് പള്ളിച്ചാംകുടിയുടെ അനുഭവങ്ങള്‍. മേഘാലയിലെ തുറ രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. സിറിയക് പള്ളിച്ചാംകുടി വിശുദ്ധ കുര്‍ബാനയുടെ മുമ്പിലിരുന്ന് പ്രാര്‍ത്ഥിച്ച് ഒരുങ്ങിയാണ് ഇടവകയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാറുള്ളത്. പല ഗ്രാമങ്ങളും വാഹനങ്ങളെത്താത്ത വലിയ മലകളിലാണ് സ്ഥിതി ചെയ്യുന്നത്. അവിടങ്ങളില്‍ നടന്നു പോകണം. പല ഗ്രാമങ്ങളും സന്ദര്‍ശിക്കുമ്പോള്‍ സമയത്തിന് ഭക്ഷണമൊന്നും കിട്ടില്ല. എന്നാല്‍ അധികാരികളിലൂടെ ദൈവം ഏല്‍പ്പിച്ച ശുശ്രൂഷ പൂര്‍ത്തീകരിക്കുന്നതിന് സിറിയക്കച്ചന് അതൊന്നും തടസമല്ല. ഒരിക്കല്‍ ഒരു ഗ്രാമത്തില്‍
ഇംഫാല്‍: കാസംകുലാന്‍ ഗ്രാമത്തിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചു തിരിച്ചുവരുമ്പോള്‍ 500-ലധികം വരുന്ന സ്ത്രീകള്‍ ഞങ്ങളുടെ വാഹനം തടഞ്ഞു. അവരുടെ കൈകളില്‍ ആയുധങ്ങളും പോലീസുകാര്‍ ഉപയോഗിക്കുന്ന വയര്‍ലെസ് സെറ്റുകളും ഉണ്ടായിരുന്നു എന്നതാണ് ആശങ്കാജനകം. ഇത് എങ്ങനെ ലഭിച്ചു എന്ന് അന്വേഷിച്ചാല്‍ പ്രതിക്കൂട്ടിലാകുന്നത് സംസ്ഥാന ഭരണകൂടമായിരിക്കും. ദൈവാനുഗ്രഹംകൊണ്ട് അവര്‍ ഞങ്ങളെ ഉപദ്രവിച്ചില്ല. മറ്റൊരു വഴിയെ മടങ്ങേണ്ടിവന്നു. കേന്ദ്ര സര്‍ക്കാര്‍ ക്രമസമാധാന ചുമതല കൈയ്യാളുന്ന മണിപ്പൂര്‍ കത്തിയെരിയാന്‍ തുടങ്ങിയിട്ട് രണ്ടു മാസത്തോളമായി. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 120-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 50,000-ത്തിനടുത്ത് ആളുകള്‍
Don’t want to skip an update or a post?