Follow Us On

11

January

2025

Saturday

മണിപ്പൂർ: കേന്ദ്ര സർക്കാരിന്റെ നിഷ്‌ക്രിയത്വത്തെ രൂക്ഷമായി വിമർശിച്ച് യൂറോപ്യൻ യൂണിയൻ

മണിപ്പൂർ: കേന്ദ്ര സർക്കാരിന്റെ നിഷ്‌ക്രിയത്വത്തെ രൂക്ഷമായി വിമർശിച്ച് യൂറോപ്യൻ യൂണിയൻ

സ്ട്രാസ്ബർഗ്: മണിപ്പൂരിലെ കലാപത്തിന് അറുതിവരുത്തുന്നതിൽ നിഷ്‌ക്രിയത്വം തുടരുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ യൂറോപ്പ്യൻ പാർലമെന്റിന്റെ രൂക്ഷ വിമർശനം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും സത്വര നടപടികൾ സ്വീകരിക്കുന്നതിനൊപ്പം, വിവാദമായ പട്ടാള ഭരണം പിൻവലിക്കണമെന്നും ഇന്റർനെറ്റ് പുനസ്ഥാപിക്കണമെന്നും യൂറോപ്പ്യൻ യൂണിയൻ ആവശ്യപ്പെട്ടു.

ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ നടന്ന യൂറോപ്യൻ പാർലമെന്റ് സമ്മേളനം പാസാക്കിയ പ്രമേയത്തിലൂടെയാണ് ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. യൂറോപ്യൻ പാർലമെന്റംഗം പിയർ ലൗടൂറായിരുന്നു ‘ഇന്ത്യ, ദ സിറ്റ്വേഷൻ ഇൻ മണിപ്പൂർ’ എന്ന പേരിലുള്ള പ്രമേയത്തിന്റെ അവതാരകൻ. ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമായ മണിപ്പൂർ വിഷയം ചർച്ച ചെയ്യരുതെന്ന ഇന്ത്യൻ നിലപാട് തള്ളിയാണ് വിഷയം യൂറോപ്യൻ പാർലമെന്റ് ചർച്ച ചെയ്ത് പ്രമേയം പാസാക്കിയതെന്നതും ശ്രദ്ധേയം.

രണ്ട് മാസമായി നടക്കുന്ന അക്രമങ്ങൾ കൈകാര്യം ചെയ്യുന്ന മോഡി സർക്കാരിന്റെ രീതികൾക്കെതിരെ കടുത്ത വിമർശനമാണ് പ്രമേയത്തിലുള്ളത്. ഹിന്ദു ഭൂരിപക്ഷ വാദത്തെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനത്തിലും ഭിന്നിപ്പിക്കുന്ന നയങ്ങളിലും തങ്ങൾ ആശങ്കാകുലരാണെന്നും പ്രമേയം വ്യക്തമാക്കി. കലാപത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതും സ്വത്തുവകകൾ നശിപ്പിക്കപ്പെട്ടതും ആയിരങ്ങൾ പലായനം ചെയ്യാനിടയായതും അപലപനീയമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ സമുദായങ്ങളോടുള്ള അസഹിഷ്ണുതയാണ് മണിപ്പൂരിലെ അക്രമങ്ങൾക്ക് ആക്കം കൂട്ടിയത്. ഇന്ത്യയിൽ നിലവിൽ മതസ്വാതന്ത്ര്യം കുറഞ്ഞു. ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ആദിവാസി സമൂഹങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിവേചനപരമായ നിയമങ്ങളും സമ്പ്രദായങ്ങളും പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്.വംശീയവും മതപരവുമായ അക്രമങ്ങൾ ഉടൻ അവസാനിപ്പിച്ച് മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.

ഹൈന്ദവർ ഭൂരിപക്ഷമായ മെയ്‌തേയ് വിഭാഗവും ക്രൈസ്തവർ ബഹുഭൂരിപക്ഷമായ കുക്കി വിഭാഗവും തമ്മിൽ മേയ് ആദ്യം ആരംഭിച്ച കലാപത്തിൽ 120 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് ക്രിസ്ത്യൻ ദൈവാലയങ്ങളും ഗ്രാമങ്ങളും തകർക്കപ്പെട്ടു. ഗോത്ര വർഗ കലാപം എന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുമ്പോഴും ക്രൈസ്തവരെയും ദൈവാലയങ്ങൾ ഉൾപ്പെടെയുള്ള ക്രൈസ്തവ സ്ഥാപനങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് സംശയാസ്പദമാണ്. മെയ്‌തേയ് വിഭാഗക്കാർ തന്നെ മെയ്‌തെയ്‌ ക്രൈസ്തവർക്കുനേരെ നടത്തുന്ന അക്രമങ്ങൾ ഇതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?