Follow Us On

04

July

2025

Friday

മണിപ്പൂരിലെ ക്രൂരതയ്ക്ക് എതിരെ ഭാരത മനഃസാക്ഷി ഉണരണം

മണിപ്പൂരിലെ ക്രൂരതയ്ക്ക് എതിരെ ഭാരത മനഃസാക്ഷി ഉണരണം

കാക്കനാട്: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് സീറോമലബാര്‍ മാതൃവേദി. ഇത്തരം അതിക്രൂരവും ലജ്ജാകരവുമായ കുറ്റകൃത്യം നടത്തിയവ ര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ ആവശ്യപ്പെട്ടു.

ഭാരതാംബയുടെ മാനം കവര്‍ന്നിട്ടും ഭരണാധികാരികള്‍ നിഷ്‌ക്രിയത്വം തുടരുന്നത് അപമാനകരമാണ്. ഇത്തരം ഹീനമായ പ്രവൃത്തി കള്‍ക്കെതിരെ ഭാരതത്തിന്റെ മനഃസാക്ഷി ഉണരണമെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ഭരണകൂടം തയാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇരയായ സഹോദരിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉണ്ടായ നഷ്ട്ടം അവരുടെ മാത്രമല്ല ഭാരതീയരായ നാം ഒരോരുത്തരുടേതുമാണ്. രാജ്യമെമ്പാടും ഈ ക്രൂരതക്കെതിരെ പ്രതിഷേധമുയര്‍ത്തണമെന്നും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്ക പ്പെടാതിരിക്കാന്‍ നിയമപാലകരും ബന്ധപ്പെട്ട അധികാരികളും ജാഗ്രത പുലര്‍ത്തണമെന്നും സീറോമലബാര്‍ മാതൃവേദി അഭ്യര്‍ത്ഥിച്ചു.

ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജീസ സി.എം.സി, പ്രസിഡന്റ് ബീന ജോഷി, ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു, ട്രഷറര്‍ സൗമ്യ സേവ്യര്‍, വൈസ് പ്രസിഡന്റുമാരായ ഗ്രേസി ജേക്കബ്, ആന്‍സി മാത്യു, ജോയിന്റ് സെക്രട്ടറിമാരായ ഡിംബിള്‍ ജോസ്, ഷീജ ബാബു,  എന്നിവര്‍ പ്രതിഷേധയോഗത്തിന് നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?