Follow Us On

15

January

2025

Wednesday

മുതലപ്പൊഴി അപകടം: പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

മുതലപ്പൊഴി അപകടം: പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

കൊച്ചി: മുതലപ്പൊഴിയില്‍ പുലിമുട്ട് ഉണ്ടാക്കിയതിനുശേഷം സംഭവിച്ച അപകടങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കുമായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎ ല്‍സിഎ). 2006 ല്‍ പുലിമുട്ട് നിര്‍മ്മിച്ചതിനുശേഷം 125 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 69 ലധികം മരണവും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.   മുതലപ്പൊഴിയില്‍ ഉണ്ടായ ദുരന്തത്തില്‍ പെട്ടവര്‍ക്ക്  പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അപകടങ്ങളില്‍ മരിച്ച വരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ജീവനോപാധി നഷ്ടമായവര്‍ക്കും  പാക്കേജിലൂടെ നഷ്ടപരിഹാരം നല്‍കണം.

മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന്  നിരന്തരമായി ആവശ്യപ്പെടുന്നുവെങ്കിലും  അക്കാര്യത്തില്‍ ഇതുവരെ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അതിന്റെ ഫലമായാണ് കഴിഞ്ഞ ദിവസവും നാലുപേര്‍ മരണപ്പെട്ടത്. നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന സ്ഥിരം ജീവന്‍ രക്ഷാസംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് ആവശ്യ വും നിറവേറ്റപ്പെട്ടില്ല. എന്തു കാരണങ്ങള്‍ കൊണ്ടാണ് മുതലപ്പൊഴിയില്‍ ശാസ്ത്രീയമായ രീതിയില്‍ പ്രശ്‌നപരിഹാരം നടക്കാത്തത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആരാണ് ഉത്തരവാദി കള്‍ എന്ന് പറയുകയും വേണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട്  കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ സംയുക്തമായി മുഖ്യമന്ത്രി പിണറായി വിജയന്  കത്തു നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?